kannur universities ഐ.ടി. പഠനവകുപ്പിൽ എം.ഫിൽ. കംപ്യൂട്ടർ സയൻസ് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫീസടച്ചതിന്റെ രസീതി സഹിതം വകുപ്പ് മേധാവിക്ക് നവംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.പുനർമൂല്യനിർണയഫലംഒന്നാം സെമസ്റ്റർ എം.എ. ഒക്ടോബർ 2019 പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രായോഗിക/വാചാ പരീക്ഷകൾ രണ്ടാംവർഷ എം.എ. ഹിസ്റ്ററി (വിദൂരവിദ്യാഭ്യാസം-റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ജൂൺ 2020 വാചാപരീക്ഷ നവംബർ 25-ന് താവക്കര കാമ്പസിലെ യു.ജി.സി. ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നടക്കും. രജിസ്റ്റർചെയ്ത എല്ലാ വിദ്യാർഥികളും സമയക്രമം പാലിച്ച് പരീക്ഷാകേന്ദ്രത്തിൽ ഹാജരാവണം.രണ്ടാം സെമസ്റ്റർ എം.സി.എ. (സി.ബി.എസ്.എസ്.-റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -മേയ് 2020) പ്രായോഗിക പരീക്ഷകൾ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല-നവംബർ 23. ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്-23.ഐ.ടി. എജ്യുക്കേഷൻ സെന്റർ, പാലയാട്-24. ടൈംടേബിൾ വെബ്സൈറ്റിൽ.സീറ്റൊഴിവ് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എ. ഇംഗ്ളീഷിന് ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന് സംവരണംചെയ്ത ഒരു സീറ്റൊഴിവുണ്ട്. വെള്ളിയാഴ്ച 10-ന് കാമ്പസിലെ ഇംഗ്ളീഷ് വിഭാഗത്തിലെത്തണം.ബിരുദപ്രവേശനം: ആറാം അലോട്ട്മെന്റ് 2020-21 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള എസ്.സി./എസ്.ടി. ആറാം അലോട്ട്മെന്റ് http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന ഫീസ് എസ്.ബി.ഐ. കളക്ട് മുഖാന്തരം മാത്രമടച്ച് വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഫീസ് ജനറൽ വിഭാഗത്തിന് 830 രൂപ, എസ്.സി./എസ്.ടി. വിഭാഗത്തിന് 770. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ച്, വിവരങ്ങൾ അപ്‌ലോഡ് ചെയ്ത വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ട.കോളേജ് പ്രവേശനംഅലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ 20-ന് അഞ്ചിനകം അതത് കോളേജുകളിൽ സ്ഥിരപ്രവേശനം നേടണം. ഇതുവരെയുള്ള അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആറാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്ന് സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0497 2715261, 2715281, 7356948230 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. e-mail ID: ugsws@kannuruniv.ac.inബിരുദപ്രവേശനം: സ്പോട്ട് അഡ്മിഷൻ ഗവൺമെൻറ്്/എയ്ഡഡ് കോളേജുകളിലെ ഒഴിവുകളിലേക്ക് നവംബർ 24, 25 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിവിധ കാരണങ്ങളാൽ അലോട്ട്മെൻറിൽനിന്ന് പുറത്തായവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും പ്രവേശനം ലഭിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുകളുടെ ലിസ്റ്റ് 21 മുതൽ വെബ്സൈറ്റിൽ ലഭിക്കും. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്‌പര്യമുള്ള അപേക്ഷകർ അതത് കോളേജുകളിൽ നവംബർ 23-ന് രണ്ടുമണിവരെ ഓഫ്‌ലൈനായി അപേക്ഷ (സ്പോട്ട് അഡ്മിഷന് പരിഗണിക്കണമെന്ന ഫോൺനമ്പർ സഹിതമുള്ള അപേക്ഷയും ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും) സമർപ്പിക്കണം. നവംബർ 24-ന് സർവകലാശാല, അതത് കോളേജുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് കൈമാറും. സ്പോട്ട് അഡ്മിഷന് അപേക്ഷ സമർപ്പിച്ചവരെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിന് പരിഗണിക്കണം. കോളേജ് അധികാരികൾ അർഹരായ വിദ്യാർഥികളെ ഫോൺവഴി ബന്ധപ്പെടേണ്ടതാണ്.ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽനിന്ന് ടി.സി. വാങ്ങേണ്ടതുള്ളൂ. മുമ്പ് ഓപ്ഷൻസ് നൽകിയ കോളേജുകളിൽ/പ്രോഗ്രാമുകളിൽ മാത്രമാണ് അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ സാധിക്കുന്നത്. 24, 25 തീയതികളിലെ സ്പോട്ട് അഡ്മിഷനുശേഷം വീണ്ടും എസ്.സി./എസ്.ടി. ഒഴിവുകളുണ്ടെങ്കിൽ മാനദണ്ഡങ്ങളനുസരിച്ച് മറ്റു വിഭാഗങ്ങളിൽനിന്ന് നികത്തണം.ബിരുദപ്രവേശനം സെൽഫ് ഫിനാൻസിങ് കോളേജുകളിൽ സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് നവംബർ 20, 21 തീയതികളിൽ മുമ്പ് നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷൻ നവംബർ 26, 27, 30 തീയതികളിലേക്ക് മാറ്റി.