• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കോവിഡ് പോരാളികളുടെ മക്കള്‍ക്ക് കേന്ദ്ര ക്വാട്ടയില്‍ എം.ബി.ബി.എസിന് സീറ്റ് സംവരണം

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് കേന്ദ്ര ക്വാട്ടയില്‍ എം.ബി.ബി.എസിന് സീറ്റ് സംവരണം

  • ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ സംവരണം ചെയ്തു. കോവിഡ് പോരാളികളുടെ കുട്ടികൾ എന്ന പുതിയ കാറ്റഗറിയിലാണ് 2021-22 അധ്യായന വർഷത്തേക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്വർധൻ പറഞ്ഞു.  കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും. നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അപേക്ഷ സാക്ഷ്യപ്പെടുത്തുകയും വേണം.  സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന-കേന്ദ്ര ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, അഖിലേന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ (ഐ.എൻ.ഐ), കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാർ എന്നിവരും സംവരണ ക്വാട്ടയ്ക്ക് കീഴിൽ വരും.   Five MBBS seats reserved for covid warriors children
  •  

    Manglish Transcribe ↓


  • nyoodalhi: kovidu prathirodha pravartthanangalkkide jeevan nashdamaayavarude makkalkku kendra kvaattayil anchu seettukal samvaranam cheythu. Kovidu poraalikalude kuttikal enna puthiya kaattagariyilaanu 2021-22 adhyaayana varshatthekku seettu samvaranam cheythirikkunnathennu kendra aarogya kudumbakshema manthri do. Harshvardhan paranju.  kovidumaayi bandhappetta jolikkide kovidu pidipettum allaatheyum maricchavarude makkal samvarana paridhiyil varum. Neettu raanku prakaaramulla onlyn apekshakal pariganicchu prathyeka medikkal samithiyaayirikkum samvaranam nishchayikkuka. Samsthaanangalum kendrabharanapradeshangalum apeksha saakshyappedutthukayum venam.  svakaarya aashupathri jeevanakkaar, viramicchavar, sannaddhapravartthakar, thaddhesha sthaapanangalilullavar, karaar jeevanakkaar, divasavethanakkaar, thaalkkaalika jeevanakkaar, samsthaanangal puramkaraar jolikkedutthavar, samsthaana-kendra aashupathrikal, kendra-samsthaana-kendrabharana pradeshangalile svayambharana aashupathrikal, akhilenthyaa medikkal insttittyoottu (eyimsu), desheeya praadhaanyamulla mattu sthaapanangal (ai. En. Ai), kendra manthraalayatthinu keezhile aashupathrikalile jeevanakkaar ennivarum samvarana kvaattaykku keezhil varum.   five mbbs seats reserved for covid warriors children
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution