mg universities രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുമഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദപ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് നവംബർ 25-ന് വൈകീട്ട് 4.30-ന് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. നവംബർ 25-നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും.പരീക്ഷാത്തീയതിരണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യൂക്കേഷൻ- ലേണിങ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്മിഷൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് - ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.പരീക്ഷാകേന്ദ്രം മാറ്റത്തിന് അപേക്ഷിക്കാംനവംബർ 24-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., നവംബർ 25-ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് പരീക്ഷകേന്ദ്രം മാറ്റുവാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്‌സൈറ്റിലെ ഗൂഗിൾ ഫോം ലിങ്ക് വഴി സെന്റർ മാറ്റത്തിന് അപേക്ഷിക്കണം. 22-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.വൈവാവോസി 2020 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 23 മുതൽ ഓൺലൈനായി നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. സീറ്റൊഴിവ്മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ 2020-21 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി 23-ന് രാവിലെ 10-ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2731034.മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർ നാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ 25-ന് രാവിലെ 10-ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. പരീക്ഷാഫലം ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.