calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ ഈ അധ്യയനവർഷം സ്വാശ്രയ കോളേജുകളിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ അവസരം. ലേറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ ക്യാപ് രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് 21 മുതൽ 24-ന് മൂന്നുമണി വരെ ഓൺലൈൻ റിപ്പോർട്ടിങ്ങിന് അവസരമൊരുക്കിയിട്ടുണ്ട്. റാങ്കുപട്ടികയിൽ ഉൾപ്പെടുന്നവർക്ക് 25 മുതൽ 30 വരെ മെറിറ്റ് അടിസ്ഥാനത്തിൽ കോളേജുകളിൽ പ്രവേശനം നടക്കും.