ബിരുദാനന്തരബിരുദ പ്രവേശനം സ്പോർട്‌സ് ക്വാട്ട kerala universities
ബിരുദാനന്തരബിരുദ പ്രവേശനം സ്പോർട്‌സ് ക്വാട്ട kerala universities
kerala universities ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കുള്ള സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ നവംബർ 23-നകം രേഖാമൂലം ഇ-മെയിൽ മുഖേനയോ ([email protected]) നേരിട്ടോ പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 8281883052. സ്പോർട്‌സ് ക്വാട്ട കൗൺസലിങ് 25-ന്ഒന്നാം വർഷ ബിരുദ പ്രവേശനം-സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസലിങ് 25-നാണ് നടത്തും. പ്രവേശനമാഗ്രഹിക്കുന്ന, സ്പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10.30-ന് അതത് കോളേജുകളിൽ ഹാജരാകണം.പ്രാക്ടിക്കൽനവംബർ 9, 10 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. സ്റ്റാറ്റിസ്റ്റിക്സ് കോർ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 2 മുതൽ 4 വരെ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ. പരീക്ഷാഫലംജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി.(റെഗുലർ ആൻഡ് സപ്ലിമെന്ററി), ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (മേഴ്‌സിചാൻസ് - 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30-ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.