• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷൂറന്‍സ്: മദ്രാസ് ഐ.ഐ.ടി.യില്‍ പരിശീലനം

ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷൂറന്‍സ്: മദ്രാസ് ഐ.ഐ.ടി.യില്‍ പരിശീലനം

  • ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷൂറൻസ് മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് പരിശീലന കോഴ്സുകളുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസ്. വിദ്യാർഥികൾക്കും ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ചേരാം. മദ്രാസ് ഐ.ഐ.ടി.യും നാസ്കോമും ചേർന്നു നടത്തുന്ന ഡിജിറ്റൽ സ്കിൽസ് അക്കാദമിയാണ് കോഴ്സ് നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയാൽ ഐ.ഐ.ടി. മദ്രാസ് സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സർട്ടിഫിക്കറ്റ് നൽകും. അംഗീകൃത സർവകലാശാലയിൽ നിന്നു ബിരുദം നേടിയവർക്കും നിലവിൽ ബിരുദത്തിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം.  മേഖലകൾ  ബാങ്കിങ് ആൻഡ് ഫിനാൻസ്, ഡിജിറ്റൽ ബാങ്കിങ്, മ്യൂച്ചൽ ഫണ്ട്സ്, സെക്യൂരിറ്റീസ് ഓപ്പറേഷൻസ് ആൻഡ് റിസ്ക് മാനേജ്മെന്റ്, ഇക്യുറ്റി ഡെറിവേറ്റീവ്സ് എന്നീ മേഖലകളിലാണ് പരിശീലനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർഥികളെ ഈ പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം. ബാങ്കിങ്, ഫിനാൻസ്, ഇൻഷൂറൻസ് മേഖലയിലേക്ക് താത്പര്യമുള്ളവർക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് കോഴ്സ് നടത്തുന്നത്. കമ്പനികൾക്ക് ആവശ്യമുള്ള ഉദ്യോഗാർഥികളെ വാർത്തെടുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. ഓൺലൈനായാണ് ക്ലാസുകൾ.  *പ്രോഗ്രാം ഇൻ മ്യൂച്ചൽ ഫണ്ട്: 2360 രൂപയാണ് ഫീസ്. ഇന്ത്യൻ സ്റ്റോക്ക് മാർക്ക്, മ്യൂച്ചൽ ഫണ്ട്സ് എന്നിവയെ കുറിച്ച് അടിസ്ഥാന വിവരം ഉണ്ടായിരിക്കണം. 12 ആഴ്ചയാണ് കോഴ്സ്. ഇതിൽ 15 മണിക്കൂർ തിയറി ക്ലാസ്. മൂന്ന് മണിക്കൂർ കേസ് സ്റ്റഡി  *പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് ഓപ്പറേഷൻസ് ആൻഡ് റിസ്ക് മാനേജ്മെന്റ്: കോഴ്സ് ഫീസ് 1180 രൂപ. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാകണം. 12 ആഴ്ചയാണ് കോഴ്സ്  *പ്രോഗ്രാം ഇൻ ബാങ്ക് ആൻഡ് ഫിനാൻസ്: 3540 രൂപ കോഴ്സ് ഫീസ്. ഇന്ത്യൻ ബാങ്കിങ് മേഖലയെ കുറിച്ച് അറിഞ്ഞിരിക്കണം.  *പോഗ്രാം ഇൻ ഡിജിറ്റൽ ബാങ്കിങ്: 3540 രൂപ ഫീസ്. 20 മണിക്കൂർ തിയറി. മൂന്ന് മണിക്കൂർ കേസ് സ്റ്റഡി.  *പ്രോഗ്രാം ഓൺ ഇക്യുറ്റി ഡെറിവേറ്റീവ്സ്: 2950 രൂപ ഫീസ്. സ്റ്റോക് മാർക്കറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. കോഴ്സിന് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനകം പൂർത്തിയാക്കണം. 15 മണിക്കൂർ തിയറി. മൂന്ന് മണിക്കൂർ കേസ് സ്റ്റഡി.  ഡിജിറ്റൽ സ്കിൽ അക്കാദമി  വിദ്യാർഥികളുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനായി മദ്രാസ് ഐ.ഐ.ടി. തുടങ്ങിയ സ്ഥാപനമാണ് ഡിജിറ്റൽ സ്കിൽ അക്കാദമി. സൈബർ സെക്യൂരിട്ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ അനലറ്റിക്സ്, ബ്ലോക്ക്ചെയ്ൻ, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മൊബൈൽ ടെക്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, വിർച്വൽ റിയാലിന്റി ആൻഡ് 3ഡി പ്രിന്റിങ് തുടങ്ങിയ ഭാവിയിലെ സാങ്കേതിക വിദ്യകളിൽ അക്കാദമി പരിശീലനം നൽകുന്നു. കൊഗ്നിസന്റ് ടെക്നോളജി സെല്യൂഷൻസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ലക്ഷ്മി നാരായണൻ, ഐ.ഐ.ടി. മദ്രാസ് മുൻ ഡയറക്ടറായ പ്രൊഫ. എം.എസ്. ആനന്ദുമാണ് അക്കാദമിയുടെ അധ്യക്ഷൻമാർ.  പരിശീലനം നേടിയവരെ ആവശ്യമുണ്ട്  ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ് മേഖലയിൽ പരിശീലനം നേടിയവരെയാണ് ആവശ്യം. ഓൺലൈൻ പഠനത്തിലൂടെ ബാങ്കിങ് ഓപ്പറേഷൻസ്, സെക്യൂരിറ്റീസ് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്സ് എന്നിവയിൽ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭിക്കുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കോഴ്സ് സഹായിക്കും  പ്രൊഫ. എം. തേൻമൊഴി ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഐ.ഐ.ടി. മദ്രാസ് ................................................................  വിദ്യാർഥികളെ പ്രാപ്തരാക്കുന്നു  ബാങ്കിങ്, ധനകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി വിദ്യാർതികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് കോഴ്സിന്റെ ഘടന. വിവിധ വ്യവസായിക മേഖലയിൽ വിദ്യാർഥികൾക്ക് മത്സര ബുദ്ധിയോടെ പ്രവർത്തിക്കാൻ കോഴ്സ് സഹായിക്കും.  പ്രൊഫ. കെ.എം. സുന്ദർ ഹെഡ്, ഡിജിറ്റൽ സ്കിൽസ് അക്കാദമി ഐ.ഐ.ടി. മദ്രാസ്  Banking Financial Service insurance Madras iit
  •  

    Manglish Transcribe ↓


  • baankingu, phinaanshyal sarveesasu, inshooransu mekhalayil pravartthikkaan thaathparyamullavarkku parisheelana kozhsukalumaayi inthyan insttittyoottu ophu deknolaji (ai. Ai. Di.) madraasu. Vidyaarthikalkkum ippol joli cheythukondirikkunnavarkkum cheraam. Madraasu ai. Ai. Di. Yum naaskomum chernnu nadatthunna dijittal skilsu akkaadamiyaanu kozhsu nadatthunnathu. Kozhsu poortthiyaakkiyaal ai. Ai. Di. Madraasu sentar phor kandinyooyingu ejyukkeshan sarttiphikkattu nalkum. Amgeekrutha sarvakalaashaalayil ninnu birudam nediyavarkkum nilavil birudatthinu padtikkunnavarkkum apekshikkaam.  mekhalakal  baankingu aandu phinaansu, dijittal baankingu, myoocchal phandsu, sekyooritteesu oppareshansu aandu risku maanejmentu, ikyutti derivetteevsu ennee mekhalakalilaanu parisheelanam. Vidyaabhyaasa sthaapanangalkku avarude vidyaarthikale ee parisheelana paripaadiyilekku rajisttar cheyyaam. Baankingu, phinaansu, inshooransu mekhalayilekku thaathparyamullavarkku nypunya vikasanam lakshyamittaanu kozhsu nadatthunnathu. Kampanikalkku aavashyamulla udyeaagaarthikale vaartthedukkukayaanu kozhsinte lakshyam. Onlynaayaanu klaasukal.  *preaagraam in myoocchal phandu: 2360 roopayaanu pheesu. Inthyan sttokku maarkku, myoocchal phandsu ennivaye kuricchu adisthaana vivaram undaayirikkanam. 12 aazhchayaanu kozhsu. Ithil 15 manikkoor thiyari klaasu. Moonnu manikkoor kesu sttadi  *preaagraam in sekyooritteesu oppareshansu aandu risku maanejmentu: kozhsu pheesu 1180 roopa. Inthyan sttokku maarkkattine kuricchu adisthaana dhaarana undaakanam. 12 aazhchayaanu kozhsu  *preaagraam in baanku aandu phinaans: 3540 roopa kozhsu pheesu. Inthyan baankingu mekhalaye kuricchu arinjirikkanam.  *pograam in dijittal baanking: 3540 roopa pheesu. 20 manikkoor thiyari. Moonnu manikkoor kesu sttadi.  *preaagraam on ikyutti derivetteevs: 2950 roopa pheesu. Sttoku maarkkattine kuricchu arinjirikkanam. Kozhsinu rajisttar cheythu 90 divasatthinakam poortthiyaakkanam. 15 manikkoor thiyari. Moonnu manikkoor kesu sttadi.  dijittal skil akkaadami  vidyaarthikalude nypunyasheshi vikasippikkunnathinaayi madraasu ai. Ai. Di. Thudangiya sthaapanamaanu dijittal skil akkaadami. Sybar sekyooritti, aarttiphishyal intalijansu, bigu detta analattiksu, blokkcheyn, klaudu kampyoottingu, intarnettu ophu thingsu, mobyl deku, robottiku preaasasu ottomeshan, virchval riyaalinti aandu 3di printingu thudangiya bhaaviyile saankethika vidyakalil akkaadami parisheelanam nalkunnu. Kognisantu deknolaji selyooshansu sthaapakanum cheephu eksikyootteevu opheesarumaaya lakshmi naaraayanan, ai. Ai. Di. Madraasu mun dayarakdaraaya preaapha. Em. Esu. Aanandumaanu akkaadamiyude adhyakshanmaar.  parisheelanam nediyavare aavashyamundu  baankingu, phinaanshyal sarveesu mekhalayil parisheelanam nediyavareyaanu aavashyam. Onlyn padtanatthiloode baankingu oppareshansu, sekyooritteesu maarkkattu, myoocchal phandsu ennivayil praayogika parisheelanam ithiloode labhikkunnu. Joli cheythukondirikkunnavarkku mikaccha reethiyil pravartthikkaan kozhsu sahaayikkum  preaapha. Em. Thenmozhi dippaarttmentu ophu maanejmentu sttadeesu ai. Ai. Di. Madraasu ................................................................  vidyaarthikale praaptharaakkunnu  baankingu, dhanakaarya mekhalayil joli cheyyunnathinaayi vidyaarthikale praaptharaakkunna reethiyilaanu kozhsinte ghadana. Vividha vyavasaayika mekhalayil vidyaarthikalkku mathsara buddhiyode pravartthikkaan kozhsu sahaayikkum.  preaapha. Ke. Em. Sundar hedu, dijittal skilsu akkaadami ai. Ai. Di. Madraasu  banking financial service insurance madras iit
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution