mg universities നവംബർ 25-ന് ആരംഭിക്കുന്ന എം.ബി.എ. സ്പെഷ്യൽ മേഴ്‌സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ, പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജുകളിൽനിന്ന് ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.ബി.എ./ബി.കോം. പരീക്ഷാകേന്ദ്രംനവംബർ 25-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളായി. വിദ്യാർഥികൾ, പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജുകളിൽനിന്ന് ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം വെബ്‌സൈറ്റിൽ.പരീക്ഷാഫലം 2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. മോഡൽ 3 സൈബർ ഫൊറൻസിക് സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.