announcements education-malayalam കോട്ടയം: 1963 മുതൽ പാലാ മുരിക്കുംപുഴയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ എൻജിനീയറിങ് കോഴ്‌സുകൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചു. അഡ്മിഷൻ തുടരുകയാണ്. പോളിടെക്‌നിക്, ഐ.ടി.ഐ. എന്നിവയിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് വിവിധ ട്രേഡുകളിലേക്ക് അഡ്മിഷൻ തുടരുന്നു. എല്ലാ കോഴ്‌സുകളും കേരള ഗവണ്മെന്റ് അംഗീകൃതവും പി.എസ്.സി. അംഗീകൃതവും ആണ്. ഈവനിങ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് പ്രായപരിധിയില്ല. ഈവനിങ് കോഴ്‌സുകളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ജീവനക്കാർക്കും പ്രവേശനം. പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി, മറ്റ് ഗവണ്മെന്റ് വകുപ്പുകൾ എന്നിവയിലെ താഴ്ന്ന ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കാൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഉത്തരവ് നിലവിൽ ഉള്ളതിനാൽ രണ്ട് വർഷ കേരള ഗവണ്മെന്റ് എൻജിനീയറിങ് കോഴ്‌സുകൾ പ്രമോഷൻ ജീവനക്കാരെ പ്രാപ്തരാക്കുന്നു. വിവരങ്ങൾക്ക്: 9447809605 (ചെയർമാൻ), 9447869882 (പ്രിൻസിപ്പൽ), 04822-212795, 214132 (ഓഫീസ്)