• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സയന്‍സ് അക്കാദമി സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സയന്‍സ് അക്കാദമി സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്

  • മൂന്നു ദേശീയ സയൻസ് അക്കാദമികൾ സംയുക്തമായി വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി നടത്തുന്ന സമ്മർ റിസർച്ച് ഫെലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബെംഗളൂരു), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ന്യൂഡൽഹി), ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (പ്രയാഗ് രാജ്) എന്നിവചേർന്നാണ് പ്രോഗ്രാമിന് അവസരമൊരുക്കുന്നത്.  ആർക്കൊക്കെ അപേക്ഷിക്കാം?  * അധ്യാപക വിഭാഗത്തിലാണെങ്കിൽ കോളേജ്/സർവകലാശാലാ അധ്യാപകർക്കാണ് അവസരം.  * വിദ്യാർഥി വിഭാഗത്തിൽ വിവിധ കോഴ്സുകളിൽ നിശ്ചിതവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കോഴ്സ് താഴെപറയുന്നവയിലൊന്നാകാം. വർഷം ഏതെന്ന് വിജ്ഞാപനത്തിലുണ്ട്.  * ബി.എസ്., ബി.എസ്സി., ബി.വി.എസ്സി., ബി.ഫാം., ബി.ഇ., ബി.ടെക്., ബി.സി.എ., ബി.ആർക്., എം.എസ്., എം. എസ്സി., എം.വി.എസ്സി., എം.ഫാം., എം.ഇ., എം.ടെക്., എം.സി.എ., എം.ആർക്., ഇന്റഗ്രേറ്റഡ് (അഞ്ചുവർഷ) എം.എസ്., എം.എസ്സി., എം.ടെക്., എം.ബി.ബി.എസ്., ഫാം.ഡി., ഡ്യുവൽ ഡിഗ്രി ബി.ടെക്.+എം.ടെക്., ബി.എസ്.+എം.എസ്., ബി.ഇ.+എം.എസ്സി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., എം.എസ്സി ടെക്.  * പത്താംക്ലാസ് മുതൽ നിലവിലെ കോഴ്സിൽ പൂർത്തിയാക്കിയ വർഷത്തെ പരീക്ഷവരെ കോർ വിഷയങ്ങളിൽ 65 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അധ്യാപകർക്ക് ഈ വ്യവസ്ഥ ബാധകമല്ല.  * നേരത്തേ രണ്ടുതവണ അക്കാദമി ഫെലോഷിപ്പ് ലഭിച്ചവർ അർഹരല്ല.  അപേക്ഷ: അക്കാദമികളുടെ വെബ്സൈറ്റുകളിൽ (www.ias.ac.in, www.insaindia.res.in, www.nasi.org.in) ഏതെങ്കിലും ഒന്നുവഴി ഓൺലൈനായി നവംബർ 30 വരെ നൽകാം. വിശദമായ വിജ്ഞാപനം ഈ സൈറ്റുകളിലുണ്ട്. പത്തു മുതൽ അവസാനപരീക്ഷ വരെയുള്ള മാർക്ക് ഷീറ്റുകൾ, ഫെലോഷിപ്പിലൂടെ അപേക്ഷാർഥി പഠിക്കാനും നേടാനും ആഗ്രഹിക്കുന്നതെന്തെന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പ് (150-250 വാക്കുകളിൽ), റെക്കമെൻഡേഷൻ കത്തിനായി ഒരു അധ്യാപകന്റെ/വകുപ്പു മേധാവിയുടെ ഇമെയിൽ വിലാസം എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം. അധ്യാപകർക്ക് അവരുടെ പ്രസിദ്ധീകരണങ്ങൾ അപ്ലോഡ് ചെയ്യാം.  തിരഞ്ഞെടുക്കപ്പെടുന്നവരെ ഫെബ്രുവരിമാർച്ച് മാസത്തിൽ വിവരം അറിയിക്കും. ഇവർ നിർദേശിക്കപ്പെടുന്ന ഗൈഡുമൊത്ത് കലണ്ടർ വർഷത്തിൽ (വേനൽക്കാലത്ത് അഭികാമ്യം) രണ്ടുമാസം പ്രവർത്തിക്കണം. പ്രതിമാസ ഫെലോഷിപ്പ് യാത്രച്ചെലവ് എന്നിവ ഇവർക്ക് അനുവദിക്കും.  വിശദവിവരങ്ങൾ വെബ് സൈറ്റിലെ വിജ്ഞാപനത്തിൽ.   Science academy summer fellowship, students and teachers can apply
  •  

    Manglish Transcribe ↓


  • moonnu desheeya sayansu akkaadamikal samyukthamaayi vidyaarthikalkkum adhyaapakarkkum vendi nadatthunna sammar risarcchu pheloshippilekku apeksha kshanicchu. Inthyan akkaadami ophu sayansasu (bemgalooru), inthyan naashanal sayansu akkaadami (nyoodalhi), di naashanal akkaadami ophu sayansasu inthya (prayaagu raaju) ennivachernnaanu preaagraaminu avasaramorukkunnathu.  aarkkokke apekshikkaam?  * adhyaapaka vibhaagatthilaanenkil koleju/sarvakalaashaalaa adhyaapakarkkaanu avasaram.  * vidyaarthi vibhaagatthil vividha kozhsukalil nishchithavarshatthil padtikkunnavarkku apekshikkaam. Kozhsu thaazheparayunnavayilonnaakaam. Varsham ethennu vijnjaapanatthilundu.  * bi. Esu., bi. Esi., bi. Vi. Esi., bi. Phaam., bi. I., bi. Deku., bi. Si. E., bi. Aarku., em. Esu., em. Esi., em. Vi. Esi., em. Phaam., em. I., em. Deku., em. Si. E., em. Aarku., intagrettadu (anchuvarsha) em. Esu., em. Esi., em. Deku., em. Bi. Bi. Esu., phaam. Di., dyuval digri bi. Deku.+em. Deku., bi. Esu.+em. Esu., bi. I.+em. Esi., intagrettadu piecchu. Di., em. Esi deku.  * patthaamklaasu muthal nilavile kozhsil poortthiyaakkiya varshatthe pareekshavare kor vishayangalil 65 shathamaanam maarkku undaayirikkanam. Adhyaapakarkku ee vyavastha baadhakamalla.  * neratthe randuthavana akkaadami pheloshippu labhicchavar arharalla.  apeksha: akkaadamikalude vebsyttukalil (www. Ias. Ac. In, www. Insaindia. Res. In, www. Nasi. Org. In) ethenkilum onnuvazhi onlynaayi navambar 30 vare nalkaam. Vishadamaaya vijnjaapanam ee syttukalilundu. Patthu muthal avasaanapareeksha vareyulla maarkku sheettukal, pheloshippiloode apekshaarthi padtikkaanum nedaanum aagrahikkunnathenthennu vyakthamaakkunna oru kurippu (150-250 vaakkukalil), rekkamendeshan katthinaayi oru adhyaapakante/vakuppu medhaaviyude imeyil vilaasam enniva apekshaykkoppam nalkanam. Adhyaapakarkku avarude prasiddheekaranangal aplodu cheyyaam.  thiranjedukkappedunnavare phebruvarimaarcchu maasatthil vivaram ariyikkum. Ivar nirdeshikkappedunna gydumotthu kalandar varshatthil (venalkkaalatthu abhikaamyam) randumaasam pravartthikkanam. Prathimaasa pheloshippu yaathracchelavu enniva ivarkku anuvadikkum.  vishadavivarangal vebu syttile vijnjaapanatthil.   science academy summer fellowship, students and teachers can apply
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution