• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • രാജ്യത്തെ മികച്ച 20 വിദ്യാലയങ്ങളുടെ പട്ടികയില്‍ തലശ്ശേരി അമൃത വിദ്യാലയവും

രാജ്യത്തെ മികച്ച 20 വിദ്യാലയങ്ങളുടെ പട്ടികയില്‍ തലശ്ശേരി അമൃത വിദ്യാലയവും

  • നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ (എ.ഐ.എം) 2019 ൽ നടത്തിയ എ.ടി.എൽ ടിങ്കറിങ് മാരത്തണിൽ വിജയികളായി തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാർഥികൾ. ഇന്ത്യയിൽ നിന്ന് അയ്യായിരത്തിലേറെ അടൽ ടിങ്കറിങ് ലാബുകൾ പങ്കെടുത്ത മത്സരത്തിൽ വൃന്ദ ദേവ്, ആദിദേവ്.കെ, സ്നേഹ.കെ എന്നിവരടങ്ങുന്ന എ.വി ഇന്നൊവേറ്റർസ് എന്ന സംഘമാണ് ആദ്യ ഇരുപത് വിജയികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്. ചെന്നൈ അമൃത വിദ്യാലയവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജയിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രോജെക്ട് ഇന്ത്യൻ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാം.  റിസർച്ച്, ഐഡിയറ്റ്, ഇന്നൊവേറ്റ്, ഇംപ്ലിമെന്റ്- മൈൻഡ്ഫുൾ ഇന്നൊവേഷൻ ഫോർ ദി ഗ്രേറ്റർ ഗുഡ് എന്നതായിരുന്നു ഈ വർഷത്തെ മാരത്തണിന്റെ പ്രമേയം. സോണിക് പവർ സേവർ എന്ന പ്രോജക്ടാണ് എ.വി ഇന്നൊവേറ്റർസിന് പട്ടികയിലിടം നേടിക്കൊടുത്തത്. ക്ലാസ് മുറികൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സിറ്റികൾ എന്നിങ്ങനെ ചുറ്റുമുള്ള ശബ്ദ മലിനീകരണത്തെ (ശബ്ദതരംഗങ്ങളെ) വൈദ്യുതിയായി രൂപാന്തരപ്പെടുത്താൻ കഴിയുന്നതെങ്ങനെയെന്നാണ് പ്രോജക്ട് ചർച്ച ചെയ്യുന്നത്.  പാഴാകുന്ന വൈദ്യുതിക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ക്ലാസ് മുറികളിലും പൊതു സ്ഥലങ്ങളിലുമുണ്ടാകുന്ന ശബ്ദത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഒരു ശബ്ദ സംവിധാനം വിദ്യാർഥികൾ കണ്ടെത്തിയത്. ഗ്രീൻ ക്യാമ്പസ് എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് വിദ്യാർഥികളുടെ പഠനം.   Thalassery Amrita Vidyalaya became one among the top 20 schools in the country
  •  

    Manglish Transcribe ↓


  • neethi aayoginte adal innoveshan mishan (e. Ai. Em) 2019 l nadatthiya e. Di. El dinkaringu maaratthanil vijayikalaayi thalasheri amrutha vidyaalayatthile vidyaarthikal. Inthyayil ninnu ayyaayiratthilere adal dinkaringu laabukal pankeduttha mathsaratthil vrunda devu, aadidevu. Ke, sneha. Ke ennivaradangunna e. Vi innovettarsu enna samghamaanu aadya irupathu vijayikalude pattikayil sthaanam pidicchathu. Chenny amrutha vidyaalayavum pattikayil idam nediyittundu. Vijayiccha vidyaarthikalkku avarude preaajekdu inthyan raashdrapathiyude saannidhyatthil avatharippikkaam.  risarcchu, aidiyattu, innovettu, implimentu- myndphul innoveshan phor di grettar gudu ennathaayirunnu ee varshatthe maaratthaninte prameyam. Soniku pavar sevar enna preaajakdaanu e. Vi innovettarsinu pattikayilidam nedikkodutthathu. Klaasu murikal, basu stteshanukal, reyilve stteshanukal, medreaa sittikal enningane chuttumulla shabda malineekaranatthe (shabdatharamgangale) vydyuthiyaayi roopaantharappedutthaan kazhiyunnathenganeyennaanu preaajakdu charccha cheyyunnathu.  paazhaakunna vydyuthikku oru parihaaramenna nilayilaanu klaasu murikalilum pothu sthalangalilumundaakunna shabdatthil ninnu vydyuthi ulpaadippikkaanum samrakshikkaanumulla oru shabda samvidhaanam vidyaarthikal kandetthiyathu. Green kyaampasu enna pradhaana lakshyatthe munnirtthiyaanu vidyaarthikalude padtanam.   thalassery amrita vidyalaya became one among the top 20 schools in the country
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution