ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ (ജെ.എൻ.സി. എ.എസ്.ആർ.) കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റർ കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുൾ ടൈം ഓൺ കാമ്പസ് സഹവാസരീതിയിൽ നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം അഞ്ചുദിവസമാണ്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബാച്ചിലർ/മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2020 ഏപ്രിൽ ഒന്നിന് 40 കവിയരുത്. അപേക്ഷയുടെ മാതൃക www.jncasr.ac.inൽ അനൗൺസ്മെന്റ്്സ് ലിങ്കിലെ നോട്ടിഫിക്കേഷനിൽ ലഭിക്കും. പ്രോഗ്രാമിലുള്ള താത്പര്യം വ്യക്തമാക്കുന്ന 100 വാക്കിൽ കവിയാത്ത ഒരു കുറിപ്പ് പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകണം. അപേക്ഷ നവംബർ 30നകം latbraining@jncsar.ac.in ലേക്ക് ഇമെയിൽ ആയി അയക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ബോർഡിങ്, ലോഡ്ജിങ് സൗകര്യം ലഭിക്കും. 5000 രൂപ സബ്സിസ്റ്റൻസ് അലവൻസായും നൽകും. short time course in Covid-19 laboratory training