kannur universities എം.ഐ.ടി. അഞ്ചരക്കണ്ടി കോളേജ് പരീക്ഷാകേന്ദ്രമായിട്ടുള്ള ബി.ടെക്. കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ-പാർട്ട് ടൈം ഉൾപ്പെടെ), നവംബർ 2019 പ്രായോഗിക പരീക്ഷകൾ 25-ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിലുണ്ട്..ടൈംടേബിൾഡിസംബർ 21-ന് ആരംഭിക്കുന്ന രണ്ടാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദ (2011 അഡ്മിഷൻ മുതൽ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ്.ഡിസംബർ 21-ന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദ (2019 അഡ്മിഷൻ-റെഗുലർ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ്. ഒന്നാംവർഷ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പിന്നീട് നടക്കും. ടൈംടേബിളുകൾ വെബ്സൈറ്റിൽ.പരീക്ഷാഫലംനാലാം സെമസ്റ്റർ ബി.കോം. സപ്ലിമെന്ററി- 2014-2018 അഡ്മിഷൻ (ഏപ്രിൽ 2020) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഡിസംബർ ഏഴിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.