• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഒന്നാംവർഷ ബിരുദ പ്രവേശനംപുതിയ രജിസ്‌ട്രേഷന് അവസരം kerala universities

ഒന്നാംവർഷ ബിരുദ പ്രവേശനംപുതിയ രജിസ്‌ട്രേഷന് അവസരം kerala universities

  • kerala universities  കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ രജിസ്‌ട്രേഷനും രജിസ്‌ട്രേഷൻ ചെയ്തവർക്ക് പ്രൊഫൈലിൽ തിരുത്തലിനും ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അവസരം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടയ്ക്കാതെയോ കോളേജിൽ പ്രവേശനം നേടാതെയോ അലോട്ട്‌മെന്റിൽ നിന്നും പുറത്തായവർക്കും കോളേജിൽ പ്രവേശനം നേടിയശേഷം ടി.സി. വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടമായവർക്കും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാനും അവസരമുണ്ട്. നവംബർ 23 മുതൽ 29 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ എല്ലാവരും പുതിയതായി ഓപ്ഷനുകൾ നൽകണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒൻപത് എയ്ഡഡ് കോളേജുകളിൽ പുതിയതായി അനുവദിച്ച ഇന്നോവേറ്റീവ് കോഴ്‌സുകളിലേക്കും 22 സ്വാശ്രയ കോളേജുകളിൽ പുതിയതായി അനുവദിച്ച മറ്റു കോഴ്‌സുകളിലേക്കും ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഓപ്ഷനുകൾ സമർപ്പിച്ചാൽ മതിയാകും. പുതിയ കോഴ്‌സുകളുടെ കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷകൾ അതതു കോളേജുകളിൽ നവംബർ 29 ന് മുൻപായി നേരിട്ട് സമർപ്പിക്കണം.പ്രാക്ടിക്കൽയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌, കാര്യവട്ടം 2018 സ്‌കീമിലെ കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക്. ഡിഗ്രി റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ (ഒക്‌ടോബർ 2020) ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മെക്കാനിക്കൽ എൻജിനീയറിങ്‌ വർക്ക്‌ഷോപ്പ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്‌ വർക്ക്‌ഷോപ്പ് എന്നിവ 24 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിൽ പ്രസ്തുത കോളേജിൽ നടത്തും.സൂക്ഷ്മപരിശോധനഎട്ടാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് നവംബർ 2019 (2008 & 2013 സ്‌കീം), ആറാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് മേയ് 2019 (2008 സ്‌കീം), എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി 2019 നവംബർ 2019 (2008 സ്‌കീം) എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി ആൻഡ്‌ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌ കാര്യവട്ടം 2015 അഡ്മിഷൻ സപ്ലിമെന്ററി - നവംബർ 2019 (2013 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ നവംബർ 24, 25, 27 എന്നീ തീയതികളിൽ ഹാജരാകണം.2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി ബന്ധപ്പെട്ട സെക്ഷനിൽ നവംബർ 25 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഹാജരാകണം.പരീക്ഷാഫലം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.സി (എസ്.ഡി.ഇ, 2018 അഡ്മിഷൻ - റെഗുലർ ആൻഡ് 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലു വരെ അപേക്ഷിക്കാം.സീറ്റ് ഒഴിവ്കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) 2020 - 21 പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 24-ന് 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ :  0471 - 2308839, 09446533386.
  •  

    Manglish Transcribe ↓


  • kerala universities  kerala sarvakalaashaala onnaam varsha biruda praveshanatthinaayi rajisttar cheyyaatthavarkku puthiya rajisdreshanum rajisdreshan cheythavarkku preaaphylil thirutthalinum opshanukalil maattam varutthunnathinum naalaam saplimentari alottmentil avasaram. Nishchitha samayatthinullil pheesu adaykkaatheyo kolejil praveshanam nedaatheyo alottmentil ninnum puratthaayavarkkum kolejil praveshanam nediyashesham di. Si. Vaangiyathinaal admishan nashdamaayavarkkum naalaam saplimentari alottmentil pankedukkaam. Puthiyathaayi anuvadiccha kozhsukalilekkulla praveshanatthinaayi onlynaayi apekshikkaanum avasaramundu. Navambar 23 muthal 29 vare onlynaayi apekshakal samarppikkaam. Naalaam saplimentari alottmentil pankedukkaan thaathparyamullavar ellaavarum puthiyathaayi opshanukal nalkanam. Kooduthal vivarangal sarvakalaashaala vebsyttil ninnu labhikkum. Sarvakalaashaalayodu aphiliyettu cheythittulla onpathu eydadu kolejukalil puthiyathaayi anuvadiccha innovetteevu kozhsukalilekkum 22 svaashraya kolejukalil puthiyathaayi anuvadiccha mattu kozhsukalilekkum onlynaayi apekshikkaam. Vidyaarthikal avarude preaaphylil ninnum opshanukal samarppicchaal mathiyaakum. Puthiya kozhsukalude kammyoonitti kvaatta, spordsu kvaatta seettukalilekkulla praveshanatthinaayulla apekshakal athathu kolejukalil navambar 29 nu munpaayi nerittu samarppikkanam. Praakdikkalyoonivezhsitti koleju ophu enjineeyaringu, kaaryavattam 2018 skeemile kampyndu onnum randum semasttar bi. Deku. Digri regular/improovmentu/saplimentari pareekshayude (okdobar 2020) bhaagamaayulla praakdikkal pareekshakal mekkaanikkal enjineeyaringu varkkshoppu, ilakdrikkal aandu ilakdreaaniksu enjineeyaringu varkkshoppu enniva 24 muthal disambar randu vare theeyathikalil prasthutha kolejil nadatthum. Sookshmaparishodhanaettaam semasttar bi. Deku. Paarttu dym reesdrakccherdu navambar 2019 (2008 & 2013 skeem), aaraam semasttar bi. Deku. Paarttu dym reesdrakccherdu meyu 2019 (2008 skeem), ettaam semasttar bi. Deku. Saplimentari 2019 navambar 2019 (2008 skeem) ettaam semasttar bi. Deku. Saplimentari aandu yoonivezhsitti koleju ophu enjineeyaringu kaaryavattam 2015 admishan saplimentari - navambar 2019 (2013 skeem) ennee pareekshakalude sookshmaparishodhanaykku apekshiccha vidyaarthikal photto pathiccha ai. Di. Kaardum haaldikkattumaayi reevaalyuveshan sekshanil navambar 24, 25, 27 ennee theeyathikalil haajaraakanam. 2020 januvariyil nadatthiya onnum randum semasttar em. Esi. Kampyoottar sayansu (vidooravidyaabhyaasam) pareekshakalude sookshmaparishodhanaykku apeksha samarppicchittulla vidyaarthikal photto pathiccha ai. Di. Kaardu/haaldikkattumaayi bandhappetta sekshanil navambar 25 muthal disambar moonnu vareyulla divasangalil haajaraakanam. Pareekshaaphalam 2020 januvariyil nadatthiya onnum randum semasttar bi. El. Ai. Si (esu. Di. I, 2018 admishan - regular aandu 2017 admishan - saplimentari) pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum disambar naalu vare apekshikkaam. Seettu ozhivkerala sarvakalaashaala kaaryavattam kaampasil histtari padtanavakuppil onnaam varsha em. E. Histtari (si. Esu. Esu.) 2020 - 21 preaagraamil esu. Di. Vibhaagatthil oru seettu ozhivundu. Arharaayavar asal rekhakalumaayi 24-nu 10 manikku dippaarttmentu opheesil haajaraakanam. Vishadavivarangalkku phon :  0471 - 2308839, 09446533386.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution