• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സി.എ.പി.എഫ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

സി.എ.പി.എഫ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

  • ന്യൂഡൽഹി: സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സി.എ.പി.എഫ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് യു.പി.എസ്.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.  ഡിസംബർ 20-നാണ് സി.എ.പി.എഫ് പരീക്ഷ. 209 ഒഴിവുകളിലേക്കാണ് (ബി.എസ്.എഫ്-78, സി.ആർ.പി.എഫ്-13, സി.ഐ.എസ്.എഫ്-69, ഐ.ടി.ബി.പി-27, എസ്.എസ്.ബി-22) പരീക്ഷ നടത്തുന്നത്. എഴുത്തു പരീക്ഷയ്ക്ക് പുറമേ കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, അഭിമുഖം എന്നിവ നടത്തിയാകും അന്തിമ റാങ്ക് പ്രസിദ്ധീകരിക്കുക.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. മാസ്കുകൾ ധരിച്ചവരെ മാത്രമാകും പരീക്ഷാകേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കുക. ഉദ്യോഗാർഥികൾ സ്വന്തമായി സാനിറ്റൈസർ കൈയ്യിൽ കരുതേണ്ടതണം. ഇതിന് പുറമേ സാമൂഹികാകലവും വ്യക്തിശുചിത്വവും പാലിച്ച് വേണം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാനെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.  പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാകും. ആദ്യ പേപ്പർ രാവിലെ 10 മണി മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു മണിവരെയുമാകും. ആകെ 500 മാർക്കിന്റെ പരീക്ഷയാണ്. കറുത്ത ബോൾ പോയിന്റ് പേനയുപയോഗിച്ചാണ് ഒ.എം.ആർ ഷീറ്റിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.   UPSC published CAPF admit card download now
  •  

    Manglish Transcribe ↓


  • nyoodalhi: sendral aamdu poleesu phozhsu (si. E. Pi. Ephu) pareekshayude admittu kaardu prasiddheekaricchu yu. Pi. Esu. Si. Pareekshaykku rajisttar cheythittulla udyeaagaarthikalkku upsc. Gov. In enna vebsyttu vazhi admittu kaardu daunlodu cheyyaam.  disambar 20-naanu si. E. Pi. Ephu pareeksha. 209 ozhivukalilekkaanu (bi. Esu. Eph-78, si. Aar. Pi. Eph-13, si. Ai. Esu. Eph-69, ai. Di. Bi. Pi-27, esu. Esu. Bi-22) pareeksha nadatthunnathu. Ezhutthu pareekshaykku purame kaayikakshamathaa pareeksha, vydyaparishodhana, abhimukham enniva nadatthiyaakum anthima raanku prasiddheekarikkuka.  kovidu maanadandangal paalicchaakum pareeksha nadatthuka. Maaskukal dharicchavare maathramaakum pareekshaakendratthinullil praveshippikkuka. Udyeaagaarthikal svanthamaayi saanittysar kyyyil karuthendathanam. Ithinu purame saamoohikaakalavum vyakthishuchithvavum paalicchu venam pareekshaa kendratthil praveshikkaanennum yu. Pi. Esu. Si vyakthamaakkiyittundu.  pareekshaykku randu pepparukalundaakum. Aadya peppar raavile 10 mani muthal 12 vareyum randaam peppar ucchaykku randu muthal anchu manivareyumaakum. Aake 500 maarkkinte pareekshayaanu. Karuttha bol poyintu penayupayogicchaanu o. Em. Aar sheettil uttharangal adayaalappedutthendathu. Kooduthal vivarangalkku vebsyttu sandarshikkuka.   upsc published capf admit card download now
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution