• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കെ.എ.എസ്. പരീക്ഷ: ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

കെ.എ.എസ്. പരീക്ഷ: ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

  • ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പരീക്ഷയെഴുതാൻ ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതിനൽകിയ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതിവിധിയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  കെ.എ.എസ്. പരീക്ഷ എഴുതുന്നതിൽനിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം ജൂലായ് 14നാണ് ഹൈക്കോടതി റദ്ദാക്കിയത്.  ഇത്തരത്തിൽ അധ്യാപകരെ ഒഴിവാക്കാനായി സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെ അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ചോദ്യംചെയ്തെങ്കിലും വിധി എതിരായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരിചയമില്ലെന്ന കാരണത്താലാണ് ഇവരെ ഒഴിവാക്കുന്നതെന്നതായിരുന്നു സർക്കാർ വാദം. ഗസറ്റഡ് റാങ്കില്ലാത്ത അധ്യാപകരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗസറ്റഡ് അധ്യാപകരെ പരീക്ഷയെഴുതാൻ അനുവദിക്കാത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്.   KAS Examination: Supreme Court upholds Kerala High Court judgment, Kerala PSC
  •  

    Manglish Transcribe ↓


  • nyoodalhi: kerala adminisdretteevu sarveesu (ke. E. Esu.) pareekshayezhuthaan gasattadu raankilulla hayar sekkandari adhyaapakarkkum anumathinalkiya hykkodathividhi supreemkodathi sharivecchu. Hykkodathividhiyil idapedaan uddheshikkunnillennu samsthaana sarkkaarinte appeel thallikkondu jasttisu abdul naseer adhyakshanaaya benchu vyakthamaakki.  ke. E. Esu. Pareeksha ezhuthunnathilninnu gasattadu raankilulla hayar sekkandari adhyaapakare ozhivaakkikkondulla sarkkaar theerumaanam joolaayu 14naanu hykkodathi raddhaakkiyathu.  ittharatthil adhyaapakare ozhivaakkaanaayi sarkkaar niyamabhedagathi konduvannirunnu. Ithine adhyaapakar kerala adminisdretteevu dribyoonalil chodyamcheythenkilum vidhi ethiraayirunnu. Thudarnnaanu hykkodathiye sameepicchathu. Bharanaparichayamillenna kaaranatthaalaanu ivare ozhivaakkunnathennathaayirunnu sarkkaar vaadam. Gasattadu raankillaattha adhyaapakare pareeksha ezhuthaan anuvadikkunnathu harjikkaar choondikkaatti. Thudarnnaanu gasattadu adhyaapakare pareekshayezhuthaan anuvadikkaattha theerumaanam hykkodathi raddhaakkiyathu.   kas examination: supreme court upholds kerala high court judgment, kerala psc
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution