• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സാമ്പത്തിക സംവരണത്തിന്റെ വ്യവസ്ഥകള്‍ എന്തെല്ലാം?

സാമ്പത്തിക സംവരണത്തിന്റെ വ്യവസ്ഥകള്‍ എന്തെല്ലാം?

  • സാമ്പത്തിക പിന്നാക്കവിഭാഗം സംവരണത്തിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണ്. 2021ലെ നീറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയിൽ ഇ.ഡബ്ല്യു.എസ്. കാറ്ററി നൽകുകയും തുടർന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്താൽ ജനറൽ കാറ്റഗറിയിൽ പരിഗണിക്കുമോ. അതോ അപേക്ഷതന്നെ റദ്ദാക്കപ്പെടുമോ? - ജയശ്രീ, എറണാകുളം  ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് (ഇ.ഡബ്ല്യു.എസ്.) സംവരണത്തിന്റെ കേന്ദ്രസർക്കാർ പൊതുവ്യവസ്ഥകൾ https://dopt.gov.in/sites/default/files/ewsf28fT.PDF എന്ന ലിങ്കിൽ കിട്ടും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ സംവരണത്തിന്റെ വിശദാംശങ്ങൾ https://www.ugc.ac.in/ugc_notices.aspx ൽ 19.8.2019ലെ നോട്ടീസിൽ ഉണ്ട്.  കേരള സംസ്ഥാനത്തെ വ്യവസ്ഥകൾക്കായി http://ceekerala.org/docs/keam2019/result/ewsgo.pdf ലിങ്ക് കാണുക. ഉത്തരവുകളിൽ വന്നിട്ടുണ്ടാകാവുന്ന ഭേദഗതികളും പരിശോധിച്ച് വ്യവസ്ഥകൾ മനസ്സിലാക്കുക.  നീറ്റിന് അപേക്ഷിക്കുമ്പോൾ ഇ.ഡബ്ല്യു.എസ്. ഉൾപ്പെടെയുള്ള ഏതെങ്കിലും സംവരണത്തിന് അപേക്ഷയിൽ ക്ലെയിം വെക്കുമ്പോൾ അതിന് അർഹതയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അപേക്ഷാർഥിയാണ്. നീറ്റ് അപേക്ഷാ സമർപ്പണഘട്ടത്തിൽ രേഖാപരിശോധന ഇല്ല. അതിനാൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ നൽകേണ്ടിവരില്ല. ക്ലെയിം അംഗീകരിച്ച് അലോട്ടുമെന്റിന് നിങ്ങളെ പരിഗണിക്കും. സീറ്റ് അനുവദിക്കപ്പെട്ടാൽ ബാധകമായ സർട്ടിഫിക്കറ്റ് പ്രവേശനവേളയിൽ സ്ഥാപനത്തിൽ നൽകണം. ഇല്ലെങ്കിൽ അലോട്ടുമെന്റ്് റദ്ദുചെയ്യും.  എം.സി.സി.യു.ജി. അലോട്ടുമെന്റിലെ നിലവിലെ വ്യവസ്ഥയനുസരിച്ച് കാറ്റഗറി തെളിയിക്കാൻ കഴിയാത്തതിനാൽ ആദ്യറൗണ്ട് സീറ്റ് നഷ്ടപ്പെട്ടാലും രണ്ടാംറൗണ്ടിൽ ജനറൽ വിഭാഗത്തിൽ ചോയ്സ് നൽകി നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയും. പക്ഷേ, കേരളത്തിൽ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ നടത്തുന്ന ക്ലെയിമുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപേക്ഷാ സമർപ്പണഘട്ടത്തിൽത്തന്നെ നൽകണമെന്നതാണ് വ്യവസ്ഥ. അത് പരിശോധിച്ച് ക്ലെയിം അംഗീകരിക്കപ്പെട്ടാലേ ആ സംവരണ വിഭാഗത്തിലെ അലോട്ട്മെന്റിനായി പരിഗണിക്കൂ. 2021ലെ വ്യവസ്ഥകൾക്ക് വരുന്ന വർഷത്തെ പ്രോസ്പക്ടസ് പരിശോധിക്കണം.  (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ- : https://english..com/education/help-desk/ask-expert)   EWS reservation procedures, NEET, ask expert
  •  

    Manglish Transcribe ↓


  • saampatthika pinnaakkavibhaagam samvaranatthinte vyavasthakal enthokkeyaanu. 2021le neettinu apekshikkumpol apekshayil i. Dablyu. Esu. Kaattari nalkukayum thudarnnu sarttiphikkattu labhikkaathirikkukayum cheythaal janaral kaattagariyil pariganikkumo. Atho apekshathanne raddhaakkappedumo? - jayashree, eranaakulam  ikkanomikkali veekkar sekshansu (i. Dablyu. Esu.) samvaranatthinte kendrasarkkaar pothuvyavasthakal https://dopt. Gov. In/sites/default/files/ewsf28ft. Pdf enna linkil kittum. Unnatha vidyaabhyaasa sthaapanangalile ee samvaranatthinte vishadaamshangal https://www. Ugc. Ac. In/ugc_notices. Aspx l 19. 8. 2019le notteesil undu.  kerala samsthaanatthe vyavasthakalkkaayi http://ceekerala. Org/docs/keam2019/result/ewsgo. Pdf linku kaanuka. Uttharavukalil vannittundaakaavunna bhedagathikalum parishodhicchu vyavasthakal manasilaakkuka.  neettinu apekshikkumpol i. Dablyu. Esu. Ulppedeyulla ethenkilum samvaranatthinu apekshayil kleyim vekkumpol athinu arhathayundennu urappuvarutthendathu apekshaarthiyaanu. Neettu apekshaa samarppanaghattatthil rekhaaparishodhana illa. Athinaal bandhappetta sarttiphikkattu apekshikkumpol nalkendivarilla. Kleyim amgeekaricchu alottumentinu ningale pariganikkum. Seettu anuvadikkappettaal baadhakamaaya sarttiphikkattu praveshanavelayil sthaapanatthil nalkanam. Illenkil alottumentu് raddhucheyyum.  em. Si. Si. Yu. Ji. Alottumentile nilavile vyavasthayanusaricchu kaattagari theliyikkaan kazhiyaatthathinaal aadyaraundu seettu nashdappettaalum randaamraundil janaral vibhaagatthil choysu nalki ningalkku pankedukkaan kazhiyum. Pakshe, keralatthil preaaphashanal kozhsu praveshanatthinu apeksha nalkumpol nadatthunna kleyimukalumaayi bandhappetta sarttiphikkattukal apekshaa samarppanaghattatthiltthanne nalkanamennathaanu vyavastha. Athu parishodhicchu kleyim amgeekarikkappettaale aa samvarana vibhaagatthile alottmentinaayi pariganikkoo. 2021le vyavasthakalkku varunna varshatthe preaaspakdasu parishodhikkanam.  (aasku eksperttilekku chodyangalayaykkaan- : https://english.. Com/education/help-desk/ask-expert)   ews reservation procedures, neet, ask expert
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution