• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സ്‌കൂള്‍ ഫീസ് ചെലവിന് ആനുപാതികമായി; സര്‍ക്കാരും സി.ബി.എസ്.ഇ.യും വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

സ്‌കൂള്‍ ഫീസ് ചെലവിന് ആനുപാതികമായി; സര്‍ക്കാരും സി.ബി.എസ്.ഇ.യും വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

  • കൊച്ചി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ ഈ അധ്യയനവർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്നുകാട്ടി സർക്കാരും സി.ബി.എസ്.ഇ.യും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം. അതേസമയം, ആദ്യ ടേം ഫീസ് പൂർണമായും എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. ഫീസ് ഇളവ് തേടിയുള്ള വിവിധ ഹർജികൾ പരിഗണിച്ചാണ് നിർദേശം.  കേസിൽ കക്ഷിയായ രക്ഷിതാക്കളോട് ആദ്യ ടേം ഫീസിന്റെ 50 ശതമാനം അടയ്ക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, ഇതുപോലും പലരും അടച്ചില്ലെന്നത് സ്കൂളധികൃതർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ആദ്യ ടേം ഫീസ് ഉടൻ അടയ്ക്കണമെന്ന നിർദേശം നൽകിയത്. കേസുള്ളതിനാൽ ഫീസ് നൽകേണ്ടതില്ലെന്ന് ഹർജിക്കാർ മറ്റു രക്ഷിതാക്കളോടു പറയുന്നുണ്ടെന്നും സ്കൂളധികൃതർ ശ്രദ്ധയിൽപ്പെടുത്തി.  പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത്. രണ്ടാം ടേം അടുത്തിരിക്കുകയാണ്. അതിനാൽ ആദ്യ ടേം ഫീസ് പൂർണമായും അടയ്ക്കണം. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ടേമിൽ അത് കുറയ്ക്കുമെന്നും ഉത്തരവിലുണ്ട്. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.  ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച്ചാണെന്ന് സി.ബി.എസ്.ഇ. നേരത്തേ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ചെലവിന് ആനുപാതികമായേ ഫീസ് ഈടാക്കാവൂ എന്നു നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ കോടതി പറഞ്ഞത്.  ഫീസിന്റെ കാര്യത്തിൽ കോടതിയുടെ മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഈ സർക്കുലർ. ഇതിന് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ആവശ്യമായ പ്രചാരണം നൽകണം. ഈ അധ്യയന വർഷത്തേക്കു മാത്രമായിട്ടായിരിക്കും ഈ സർക്കുലർ.  കേസിലുൾപ്പെട്ട സ്കൂളുകൾ ചെലവുകളുടെ കണക്ക് കോടതിയിൽ നൽകിയിട്ടുണ്ട്. കണക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സി.ബി.എസ്.ഇ. റീജണൽ ഡയറക്ടറോടു നിർദേശിച്ചിട്ടുണ്ട്. ഹർജികൾ ഡിസംബർ ഒൻപതിനു പരിഗണിക്കും.   CBSE school fees should be proportionate to expenses, says High court
  •  

    Manglish Transcribe ↓


  • kocchi: kovidu saahacharyam kanakkiledutthu an eydadu skoolukal ee adhyayanavarsham chelavinu aanupaathikamaaya pheesu maathrame eedaakkaavoo ennukaatti sarkkaarum si. Bi. Esu. I. Yum sarkkular purappeduvikkanamennu hykkodathi nirdesham. Athesamayam, aadya dem pheesu poornamaayum ellaa vidyaarthikalum randaazhchaykkullil adaykkanamennum jasttisu devan raamachandrante uttharavil parayunnu. Pheesu ilavu thediyulla vividha harjikal pariganicchaanu nirdesham.  kesil kakshiyaaya rakshithaakkalodu aadya dem pheesinte 50 shathamaanam adaykkaan kodathi neratthe nirdeshicchirunnu. Ennaal, ithupolum palarum adacchillennathu skooladhikruthar shraddhayilppedutthiyappozhaanu aadya dem pheesu udan adaykkanamenna nirdesham nalkiyathu. Kesullathinaal pheesu nalkendathillennu harjikkaar mattu rakshithaakkalodu parayunnundennum skooladhikruthar shraddhayilppedutthi.  prathisandhi tharanam cheyyaan sahaayikkaanaanu kodathi shramikkunnathu. Randaam dem adutthirikkukayaanu. Athinaal aadya dem pheesu poornamaayum adaykkanam. Pheesil kodathi enthenkilum kuravu varutthiyaal randaam demil athu kuraykkumennum uttharavilundu. Pheesu kodutthu padtikkenda skool svayam thiranjedutthathaanu. Kesinte peril pheesu kodukkaathirikkaanaakillennum kodathi vyakthamaakki.  pheesu nishchayikkendathu athathu samsthaana sarkkaarukalude nirdeshangalkkanusaricchaanennu si. Bi. Esu. I. Neratthe ariyicchirunnu. Ithu kanakkiledutthaanu chelavinu aanupaathikamaaye pheesu eedaakkaavoo ennu nirdeshicchu sarkkular purappeduvikkaan kodathi paranjathu.  pheesinte kaaryatthil kodathiyude mun uttharavukalude adisthaanatthilaayirikkanam ee sarkkular. Ithinu pathra, drushya maadhyamangaliloode aavashyamaaya prachaaranam nalkanam. Ee adhyayana varshatthekku maathramaayittaayirikkum ee sarkkular.  kesilulppetta skoolukal chelavukalude kanakku kodathiyil nalkiyittundu. Kanakku parishodhicchu ripporttu nalkaan si. Bi. Esu. I. Reejanal dayarakdarodu nirdeshicchittundu. Harjikal disambar onpathinu pariganikkum.   cbse school fees should be proportionate to expenses, says high court
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution