kannur universities ബി.എഡ്. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് നവംബർ 25-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സംശയനിവാരണത്തിന് നവംബർ 27-ന് വൈകീട്ട് അഞ്ചിന് മുമ്പ് [email protected] എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക് അയയ്ക്കണം.പി.ജി. (കോളേജ് ) എസ്.സി./എസ്.ടി. ഒഴിവ് പി.ജി. കോഴ്‌സുകളിലെ എസ്.സി./എസ്.ടി. ഒഴിവുകളിലേക്ക് അപേക്ഷിക്കാത്തവർക്ക് നവംബർ 25-ന് അപേക്ഷിക്കാം. ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്.പി.ജി. (കോളേജ് ) സ്പോട്ട് അഡ്മിഷൻസർക്കാർ/എയ്ഡഡ് കോളേജുകളിലെ പി.ജി. കോഴ്‌സുകളിലെ എസ്.സി./എസ്.ടി. ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷിക്കാത്തവർക്ക് നവംബർ 27-ന് അതത് കോളജിൽ അപേക്ഷിക്കാം. വേക്കൻസി ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭിക്കും. നവംബർ 30-ന് പ്രവേശനം നടത്തും.സെൽഫ് ഫിനാൻസിങ് കോളേജുകളിലെ പി.ജി. സ്പോട്ട് അഡ്മിഷൻ അപേക്ഷ ഡിസംബർ ഒന്നിനും അഡ്മിഷൻ രണ്ടിനും ആയിരിക്കും. വേക്കൻസി ലിസ്റ്റ്, മറ്റ് വിശദംശങ്ങൾ എന്നിവ വെബ്‌സൈറ്റിലുണ്ട്.സെൽഫ് ഫിനാൻസിങ് യു.ജി. സ്പോട്ട് അഡ്മിഷൻസെൽഫ് ഫിനാൻസിങ് കോളേജുകളിലെ യു.ജി. കോഴ്‌സുകളിലെ എസ്.സി./എസ്.ടി. ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷിക്കാത്തവർക്ക് 27-ന് അതത് കോളജിൽ അപേക്ഷിക്കാം. വേക്കൻസി ലിസ്റ്റും വിശദംശങ്ങളും വെബ്‌സൈറ്റിലുണ്ട്. 30-നും ഡിസംബർ ഒന്നിനും പ്രവേശനം നടത്തും.