kerala universities 2021 ജനുവരി നാലിന് തുടങ്ങുന്ന രണ്ടാം വർഷ ബി.ഫാം. സപ്ലിമെന്ററി, 18-ന് ആരംഭിക്കുന്ന മൂന്നാംവർഷ ബി.ഫാം. സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ മൂന്നു വരെയും 400 രൂപ പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.ടൈംടേബിൾആറാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ എന്നിവ ഡിസംബർ 3 മുതൽ 11 വരെ അതതു കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ .ഡിസംബർ 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം - 2019 അഡ്മിഷൻ ആന്റ് 2018 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 2021 ജനുവരി 4 മുതൽ നടത്തും. ഡിസംബർ 18-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (2019 സ്‌കീം - റെഗുലർ ആൻഡ് 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.ഡിസംബർ 22 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) സെപ്റ്റംബർ 2020, സപ്ലിമെന്ററി, പാർട്ട് ടൈം, 2007 അഡ്മിഷൻ വരെയുള്ള മേഴ്‌സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.മാസ്റ്റർ ഓഫ് വിഷ്വൽ ആർട്‌സ് (എം.വി.എ.) (പെയിന്റിങ് ആൻഡ് ആർട്ട് ഹിസ്റ്ററി) ഒന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ നവംബർ 27-ന് ആരംഭിക്കും.പരീക്ഷാഫലംജൂലായിൽ നടത്തിയ എം.എൽ.ഐ.എസ്.സി. 2018-2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം. എസ്.ഡി.ഇ. (റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെയും 2020 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഡിസംബർ 3 വരെ അപേക്ഷിക്കാം.ഗ്രേസ് മാർക്കിന് അപേക്ഷിക്കാംകേരള സർവകലാശാല (എഫ്.ഡി.പി. സി.ബി.സി.എസ്.) 2016 - 2019 അധ്യയനവർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ (എൻ.എസ്.എസ്., എൻ.സി.സി., സ്‌പോർട്‌സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കോളേജ് തലത്തിലും ഗ്രേസ് മാർക്ക് ശുപാർശ ചെയ്യേണ്ട അതതു വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ കൺട്രോളർക്ക് ഡിസംബർ 10-ന് മുൻപായി സമർപ്പിക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. വെർച്വൽ ടോക്കൺ സമ്പ്രദായം പുനരാരംഭിച്ചുകേരള സർവകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം ക്യാഷ് കൗണ്ടറുകളിൽ പരീക്ഷാഫീസ് ഒഴികെ, മറ്റിനം ഫീസുകൾ നേരിട്ട് ഒടുക്കാനായി ‘വെർച്വൽ ടോക്കൺ സമ്പ്രദായം’ വെബ്‌സൈറ്റ് ലിങ്കിൽ https://pay.keralauniverstiy.ac.in/kupay/home പുനരാരംഭിച്ചു. കേരളയിൽ വിദൂരവിദ്യാഭ്യാസം അപേക്ഷ 30 വരെകേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.sde.keralauniverstiy.ac.in