2021 ഫെബ്രുവരി ഒന്നാം തീയതി നടക്കുന്ന എസ്.എസ്.എൽ.സി യോഗ്യതയായുള്ള പൊതുപരീക്ഷകൾക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാം. എൽ.ഡി.സി, ഓഫീസ് അറ്റൻഡന്റ്, എൽ.ഡി ടെെപ്പിസ്റ്റ്, എൽ.ജി.എസ് തുടങ്ങി 150-ൽപ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്. ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാൻ അവസരം. പ്യൂൺ (സ്റ്റീൽ ഇൻഡസ്ട്രീസ്) തസ്തികയിലേക്ക് ഡിസംബർ നാലു മുതൽ 23 കൺഫർമേഷൻ നൽകാം. നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. * thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വേണം കൺഫർമേഷൻ നൽകാൻ. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ വെവ്വേറെ കൺഫർമേഷൻ നൽകണം. * പരീക്ഷയെഴുതുന്ന ജില്ല, താലൂക്ക്, ചോദ്യപേപ്പറിന്റെ ഭാഷ എന്നിവ പൂരിപ്പിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇ-മെയിലിലേക്കോ വരുന്ന ഒ.ടി.പിയും നൽകി വേണം കൺഫർമേഷൻ സബ്മിറ്റ് ചെയ്യാൻ. * പരീക്ഷയെഴുതുന്നതിനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷൻ അഡ്രസ്സിലെ ജില്ല തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. * നിലവിൽ നിങ്ങളുപയോഗിക്കുന്ന മൊബൈൽ/ഇ-മെയിൽ ഐ.ഡിയാണ് പ്രൊഫലിൽ നൽകിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൺഫർമേഷൻ നൽകുക. എങ്കിൽ മാത്രമേ ആ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകാൻ സാധിക്കൂ. * കൺഫർമേഷൻ തീയതി അവസാനിച്ചതിന് ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കും. കൺഫർമേഷൻ നൽകിയവർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പത്താം ക്ലാസ്സ് തലത്തിലുള്ള പരീക്ഷയിൽ ആകെ 100 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റാകും പരീക്ഷ. Kerala PSC Common preliminary test conformation submission