• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എം.ജി. പ്രൈവറ്റ് ഡിഗ്രി പരീക്ഷ ജയിച്ചത് 550 പേർ മാത്രം mg universities

എം.ജി. പ്രൈവറ്റ് ഡിഗ്രി പരീക്ഷ ജയിച്ചത് 550 പേർ മാത്രം mg universities

  • mg universities  കോന്നി:  എം.ജി.യൂണിവേഴ്‌സിറ്റി മാർച്ചിൽ നടത്തിയ പ്രൈവറ്റ് ഡിഗ്രി അവസാന വർഷ ബി.കോം., ബി.എ. പരീക്ഷ ജയിച്ചത് 550 പേർ മാത്രം. രണ്ട് കോഴ്‌സുകൾക്കുംകൂടി 9042 പേരാണ് പരീക്ഷ എഴുതിയത്. ബി.കോമിന് 7110 പേർ എഴുതി. 317 പേർ ജയിച്ചു. വിജയശതമാനം 4.4 മാത്രം. ബി.എ. പരീക്ഷ 1932 പേർ എഴുതി. 233 പേർക്ക് ജയിച്ചു. വിജയശതമാനം 12.1.സെപ്റ്റംബർ അവസാനമാണ് ഫലം പുറത്തുവന്നത്. കൂട്ടത്തോൽവിയുണ്ടായെന്ന്  റിപ്പോർട്ട് ചെയ്തിരുന്നു.പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ. അശോക് കുമാർ, ഫലം സംബന്ധിച്ച് എം.ജി. യൂണിവേഴ്‌സിറ്റിക്ക് നൽകിയ പരാതിക്ക് മറുപടിയായിട്ടാണ് കണക്കുകൾ ലഭിച്ചത്. മാർച്ചിൽ റെഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് ഒരുമിച്ചായിരുന്നു പരീക്ഷ. റെഗുലറുകാരുടെ ഫലം ജൂലായിൽ പ്രസിദ്ധീകരിച്ചു. ഒരുമാസം കഴിഞ്ഞാണ് പ്രൈവറ്റുകാരുടെ ഫലം വന്നത്. പരീക്ഷാഫലത്തിൽ, റെഗുലർവിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ പ്രൈവറ്റായി എഴുതുന്നവർക്ക് കിട്ടുന്നില്ല. ഇതാണ് വിജയശതമാനം കുറയാൻ കാരണമായി പറയുന്നത്.പ്രൈവറ്റായി പഠിച്ചവർ പരീക്ഷയിൽ കൂട്ടത്തോടെ തോറ്റത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പാരലൽ കോളേജ് അസോസിയേഷന്റെ തീരുമാനം.
  •  

    Manglish Transcribe ↓


  • mg universities  konni:  em. Ji. Yoonivezhsitti maarcchil nadatthiya pryvattu digri avasaana varsha bi. Kom., bi. E. Pareeksha jayicchathu 550 per maathram. Randu kozhsukalkkumkoodi 9042 peraanu pareeksha ezhuthiyathu. Bi. Kominu 7110 per ezhuthi. 317 per jayicchu. Vijayashathamaanam 4. 4 maathram. Bi. E. Pareeksha 1932 per ezhuthi. 233 perkku jayicchu. Vijayashathamaanam 12. 1. Septtambar avasaanamaanu phalam puratthuvannathu. Koottattholviyundaayennu  ripporttu cheythirunnu. Paaralal koleju asosiyeshan samsthaana sekrattari ke. Aar. Ashoku kumaar, phalam sambandhicchu em. Ji. Yoonivezhsittikku nalkiya paraathikku marupadiyaayittaanu kanakkukal labhicchathu. Maarcchil regular, pryvattu vidyaarthikalkku orumicchaayirunnu pareeksha. Regularukaarude phalam joolaayil prasiddheekaricchu. Orumaasam kazhinjaanu pryvattukaarude phalam vannathu. Pareekshaaphalatthil, regularvidyaarthikalkku nalkunna ilavukal pryvattaayi ezhuthunnavarkku kittunnilla. Ithaanu vijayashathamaanam kurayaan kaaranamaayi parayunnathu. Pryvattaayi padticchavar pareekshayil koottatthode thottathu anveshikkanamennaavashyappettu kodathiye sameepikkaanaanu paaralal koleju asosiyeshante theerumaanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution