mg universities സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്‌സി. ബയോ ടെക്‌നോളജി, ബയോ കെമിസ്ട്രി, ബയോ ഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി 30-ന് രാവിലെ 11-ന് പഠനവകുപ്പിലെത്തണം. സ്‌പോട്ട് അഡ്മിഷൻസ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സ്പോട്ട് അഡ്മിഷൻ 30-ന് രാവിലെ 11-ന് പഠനവകുപ്പ് ഓഫീസിൽ നടക്കും. താത്‌പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം.പരീക്ഷാഫലം 2019 ഓഗസ്റ്റിലെ രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം-2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.പരീക്ഷാതീയതിഎം.ജി. സർവകലാശാല രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (2019 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 17-ന് ആരംഭിക്കും.