calicut universities 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാംസെമസ്റ്റർ മൂന്നുവർഷം എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി എന്നിവയുടെ റഗുലർ, സപ്ലിമെന്ററി നവംബർ 2020 പരീക്ഷയും 2018 സ്‌കീം, 2018 പ്രവേശനം മൂന്നാംസെമസ്റ്റർ എം.സി.എ. റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയും ഡിസംബർ നാലിന് തുടങ്ങും.പരീക്ഷാഫലം രണ്ടാംസെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ എട്ടുവരെ അപേക്ഷിക്കാം.പരീക്ഷാ രജിസ്ട്രേഷൻ 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫോറൻസിക് സയൻസ് ഏപ്രിൽ 2020 റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ നാലുവരെയും 170 രൂപ പിഴയോടെ ഡിസംബർ ഏഴുവരെയും ഫീസടച്ച് നവംബർ 30 മുതൽ ഡിസംബർ എട്ടുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.പുനർമൂല്യനിർണയ ഫലം എട്ടാംസെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി, നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.ഗ്രേഡ് കാർഡ് വിതരണം മാർച്ചിൽ നടത്തിയ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാംവർഷ പരീക്ഷയുടെയും അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാംവർഷം ഏപ്രിൽ 2019, അദീബെ ഫാസിൽ പ്രിലിമിനറി (ഓൾഡ് സ്‌കീം) പരീക്ഷ ഏപ്രിൽ 2019 എന്നിവയുടെയും ഗ്രേഡ് കാർഡുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാകും. അദീബെ ഫാസിൽ പ്രിലിമിനറി (ഓൾഡ് സ്‌കീം) ഏപ്രിൽ 2019 പരീക്ഷയുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായി ഡിസംബർ ഒമ്പതുവരെ അപേക്ഷിക്കാം.