ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകൾ ഡിസംബർ ഒന്നിനകം തുറന്ന് ക്ലാസ്സുകളാരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലാസ്സ്മുറി, ലബോറട്ടറി, ഓപ്പറേഷൻ തിയറ്റർ, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കി. നിലവിൽ ക്ലാസ്സുകൾ നടത്തുന്ന മെഡിക്കൽ കോളേജുകൾക്കത് തുടരാം. ദേശീയ മെഡിക്കൽ കമ്മീഷന്റെ ശുപാർശപ്രകാരമാണ് ഇത്തരമൊരു തീരുമാനം. യു.ജി, പി.ജി വിദ്യാർഥികളുടെ പരിശീലനത്തിനായി കോവിഡ് ഇതര കിടക്കകൾ സജ്ജമാക്കണമെന്നും എൻ.എം.സി ശുപാർശയിലുണ്ട്. 2020-21 അധ്യായന വർഷം പ്രവേശനം നേടിയവരുടെ യു.ജി ക്ലാസ്സുകൾ ഫെബ്രുവരി ഒന്നു മുതലും പി.ജി ക്ലാസ്സുകൾ ജൂലൈ ഒന്നുമുതലും ആരംഭിക്കും. കൂടുതൽ വിവരങ്ങൾ nmc.org.in എന്ന വെബ്സൈറ്റിൽ. Centre asks states to take steps to reopen medical colleges from or before December 1
Manglish Transcribe ↓
nyoodalhi: raajyatthe medikkal kolejukal disambar onninakam thurannu klaasukalaarambhikkanamennu kendra aarogyamanthraalayam. Klaasmuri, laborattari, oppareshan thiyattar, pothusthalangal thudangi ellaayidatthum kovidu maanadandangal paalikkanamennu samsthaanangalkkum kendrabharana pradeshangalkkumayaccha katthil kendram vyakthamaakki. nilavil klaasukal nadatthunna medikkal kolejukalkkathu thudaraam. Desheeya medikkal kammeeshante shupaarshaprakaaramaanu ittharamoru theerumaanam. Yu. Ji, pi. Ji vidyaarthikalude parisheelanatthinaayi kovidu ithara kidakkakal sajjamaakkanamennum en. Em. Si shupaarshayilundu. 2020-21 adhyaayana varsham praveshanam nediyavarude yu. Ji klaasukal phebruvari onnu muthalum pi. Ji klaasukal jooly onnumuthalum aarambhikkum. Kooduthal vivarangal nmc. Org. In enna vebsyttil. centre asks states to take steps to reopen medical colleges from or before december 1