ന്യൂഡൽഹി: 10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്). nios.ac.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ടൈംടേബിൾ പരിശോധിക്കാം. 2021 ജനുവരി 22 മുതലാകും രണ്ട് ക്ലാസ്സുകൾക്കും പരീക്ഷയാരംഭിക്കുക. ഫെബ്രുവരി 15-ന് പരീക്ഷയവസാനിക്കും. ജനുവരി 14 മുതൽ 25 വരെയാകും പ്രാക്ടിക്കൽ പരീക്ഷകൾ. ഡിസംബർ 10 വരെയാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയം. ഓൺലൈനായി നിശ്ചിത ഫീസടച്ച് വേണം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. NIOS Board Exam 2020 Time Table for class 10, 12 released