• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കെ-ടെറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

കെ-ടെറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

  • ഡിസംബറിൽ നടക്കാനിരിക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (27-11-2020). എൽ.പി അധ്യാപകരാകാനുള്ള കാറ്റഗറി-I, യു.പിയിലേക്കുള്ള കാറ്റഗറി-II, ഹൈസ്കൂളിലേക്കുള്ള കാറ്റഗറി-III, ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർക്കായുള്ള കാറ്റഗറി-IV എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയാണിത്. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. അപേക്ഷിക്കാൻ പ്രായപരിധി ബാധകമല്ല.  സി.ടെറ്റ് പ്രൈമറി നേടിയവരെ കാറ്റഗറി ഒന്നിൽ നിന്നും സി-ടെറ്റ് എലമെന്ററി ജയിച്ചവരെ കാറ്റഗറി രണ്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി, എം.എഡ് എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരെ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാറ്റഗറി-III ജയിച്ചവർക്ക് കാറ്റഗറി-II നേടാതെ തന്നെ യു.പി. സ്കൂളിൽ അധ്യാപകരാകാം. കാറ്റഗറി-I, II എന്നിവയിലേതെങ്കിലും ഒന്ന് ജയിച്ചാൽ എൽ.പി., യു.പി അധ്യാപകരാകാം.  ഓരോ കാറ്റഗറിക്കും 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടിക്കാർക്ക് 250 രൂപ. ഒന്നിൽ കൂടുതൽ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവർ ഒരു അപേക്ഷ മാത്രമേ നൽകാവൂ. എന്നാൽ അപേക്ഷിക്കുന്ന ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസടയ്ക്കണം.  ktet.kerala.gov.in, keralapareekshabhavan.in, scert.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. കാറ്റഗറി-I, IIകാർക്ക് ഡിസംബർ 28നും കാറ്റഗറി-III, IV കാർക്ക് ഡിസംബർ 29-നുമാണ് പരീക്ഷ.   Today is the last date to apply for K-TET, apply now
  •  

    Manglish Transcribe ↓


  • disambaril nadakkaanirikkunna kerala deecchezhsu elijibilitti desttinu (ke-dettu) apekshikkaanulla avasaana theeyathi innu (27-11-2020). El. Pi adhyaapakaraakaanulla kaattagari-i, yu. Piyilekkulla kaattagari-ii, hyskoolilekkulla kaattagari-iii, bhaashaa adhyaapakar, speshyalisttu adhyaapakar ennivarkkaayulla kaattagari-iv enningane naalu vibhaagangalilaayaanu pareeksha nadatthunnathu.  samsthaanatthe sarkkaar, eydadu skoolukalile adhyaapakaraakaanulla adisthaana yogyathayaanithu. Kerala pareekshaabhavanaanu pareeksha nadatthunnathu. Apekshikkaan praayaparidhi baadhakamalla.  si. Dettu prymari nediyavare kaattagari onnil ninnum si-dettu elamentari jayicchavare kaattagari randil ninnum ozhivaakkiyittundu. Nettu, settu, em. Phil, pi. Ecchu. Di, em. Edu ennivayil onnenkilum ullavare ke-dettil ninnu ozhivaakkiyittundu. Kaattagari-iii jayicchavarkku kaattagari-ii nedaathe thanne yu. Pi. Skoolil adhyaapakaraakaam. Kaattagari-i, ii ennivayilethenkilum onnu jayicchaal el. Pi., yu. Pi adhyaapakaraakaam.  oro kaattagarikkum 500 roopayaanu apekshaapheesu. Esu. Si, esu. Dikkaarkku 250 roopa. Onnil kooduthal kaattagariyilekku apekshikkunnavar oru apeksha maathrame nalkaavoo. Ennaal apekshikkunna oro kaattagarikkum prathyekam pheesadaykkanam.  ktet. Kerala. Gov. In, keralapareekshabhavan. In, scert. Kerala. Gov. In ennee vebsyttukal vazhi onlynaayi venam apeksha samarppikkaan. Kaattagari-i, iikaarkku disambar 28num kaattagari-iii, iv kaarkku disambar 29-numaanu pareeksha.   today is the last date to apply for k-tet, apply now
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution