mg universities മഹാത്മാഗാന്ധി സർവകലാശാല ഡിസംബർ ഏഴുമുതൽ 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.പരീക്ഷ തീയതിഅഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ., എം.എസ് സി. (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ നവംബർ 30-ന് ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.അപേക്ഷ തീയതി രണ്ട്, നാല്, അഞ്ച് സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷകൾ യഥാക്രമം ഡിസംബർ 17, 18, 21 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.സ്‌പോട്ട് അഡ്മിഷൻമഹാത്മാഗാന്ധി സർവകലാശാല യു.ജി.സി.-എൻ.എസ്.ക്യു.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിങ് (ആറുമാസം), ഡിപ്ലോമ ഇൻ ബേക്കറി ആൻഡ് കൺഫെക്ഷനറി (ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ് (ഒരു വർഷം) പ്രോഗ്രാമുകളിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 30-ന് ഡി.എ.എസ്.പി. ഓഫീസിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731066, 9496300675.പരീക്ഷാഫലം2019 ഒക്‌ടോബറിലെ പിഎച്ച്.ഡി. കോഴ്‌സ് വർക്ക് ഫിസിക്‌സ് (സി.എസ്.എസ്. - 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബർ, 2020 ഒക്‌ടോബർ മാസങ്ങളിൽ സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് സയൻസസിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.ഫിൽ. ഫിസിക്‌സ് (സി.എസ്.എസ്.-2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.2019 ഏപ്രിലിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്.-2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ലക്ഷദ്വീപിൽ പരീക്ഷാകേന്ദ്രംമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ യു.ജി., പി.ജി. പരീക്ഷകൾക്ക് ലക്ഷദ്വീപിലെ കവരത്തിയിൽ പരീക്ഷകേന്ദ്രം അനുവദിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ വിശദവിവരത്തിനായി കവരത്തി വിദ്യാഭ്യാസ ഓഫീസറുമായി ബന്ധപ്പെടണം.സീറ്റൊഴിവ്സ്കൂൾ ഓഫ് എൺവയോൺമെന്റൽ സയൻസസിൽ എം.എസ്‌സി. എൺവയൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ്, എൺവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിൽ പട്ടികവർഗവിഭാഗത്തിൽ ഒന്നുവീതം സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ നാലിനകം സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0481 2732120, 9447573027.