kerala universities നവംബർ 26 ന് നടത്താനിരുന്ന നാലാം വർഷ ബി.എഫ്.എ. (സ്‌കൾപ്ചർ) (പേപ്പർ പോർട്രൈറ്റ്) നവംബർ 28 ലേക്ക് പുനഃക്രമീകരിച്ചു. നവംബർ 26 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി .ടെക് ഡിഗ്രി ഒക്ടോബർ 2020 (2008 സ്‌കീം) പരീക്ഷ ഡിസംബർ 4 ന് നടത്തും. പരീക്ഷാസമയം ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ. പ്രാക്ടിക്കൽ മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ (കോർ, കോംപ്ലിമെന്ററി ബയോ കെമിസ്ട്രി) പരീക്ഷകൾ എസ്.എൻ.ജി.എം. കോളേജ്, തുറവൂരിൽ ഡിസംബർ 2 മുതൽ നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 30, ഡിസംബർ 1,2,3,4 തീയതികളിൽ നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ. സ്‌പോട്ട് അഡ്മിഷൻ കേരള സർവകലാശാലയുടെ ഇസ്ലാമിക പഠനവകുപ്പിൽ എം.എ. വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാമിന് 2020-22 ബാച്ച് അഡ്മിഷനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നവംബർ 30 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം കാമ്പസിലെ വകുപ്പിൽ നേരിട്ട് ഹാജരാകണം. പരീക്ഷാഫലംഒന്നും രണ്ടും സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം - 2017 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 11 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.