• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • November
  • ->
  • ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്; അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡി.ആര്‍.ഡി.ഒ

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്; അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡി.ആര്‍.ഡി.ഒ

  • വിവിധ എൻജിനിയറിങ് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). വിവിധ വിഷയങ്ങളിലായി ആകെ 16 സീറ്റുകളാണ് ഒഴിവുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. ജനുവരി നാലു മുതൽ 11 വരെ തീയതികളിലാകും അഭിമുഖം.  യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ബിരുദവും നെറ്റ്/ഗേറ്റ് സ്കോറും. അല്ലെങ്കിൽ എം.ഇ/ എം.ടെക്. ബിരുദ-ബിരുദാനന്തര തലത്തിൽ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം.   മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ വെച്ചാകും അഭിമുഖം. അഭിമുഖത്തിനെത്തുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമും സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ഐ.ഡി കാർഡ് എന്നിവയും കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് സന്ദർശിക്കാം.   DRDO Walk in interview for the post of Junior Research Fellow at VRDE, Ahmadnagar


  • Manglish Transcribe ↓


  • vividha enjiniyaringu vishayangalil jooniyar risarcchu pheloshippu udyeaagaarthikale kandetthaanulla abhimukhatthinu apeksha kshanicchu diphansu risarcchu aandu devalapmentu organyseshan (di. Aar. Di. O). Vividha vishayangalilaayi aake 16 seettukalaanu ozhivullathu. Thiranjedukkappedunnavarkku 31,000 roopa sttypendaayi labhikkum. Januvari naalu muthal 11 vare theeyathikalilaakum abhimukham. Yogyatha: phasttu klaasodeyulla bi. I/bi. Deku birudavum nettu/gettu skorum. Allenkil em. I/ em. Deku. Biruda-birudaananthara thalatthil phasttu klaasode paasaayirikkanam. Mahaaraashdra ahammadu nagarile vehikkilsu risarcchu aandu devalapmentu esttaablishmentil vecchaakum abhimukham. Abhimukhatthinetthunnavar nishchitha maathrukayilulla apekshaaphomum sarttiphikkattu, maarkku listtu, ai. Di kaardu ennivayum kyyyil karuthanam. Kooduthal vivarangal vebsyttu sandarshikkaam.   drdo walk in interview for the post of junior research fellow at vrde, ahmadnagar
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution