calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കംപ്യൂട്ടർ സയൻസ് പഠനവകുപ്പിൽ ഒന്നാംസെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസിന് ഒഴിവുള്ള സീറ്റുകളിലേക്ക് 30-ന് പ്രവേശനം നടത്തും. റാങ്കുപട്ടികയിൽ ഉൾപ്പെട്ട ഇ.ടി.ബി., മുസ്‌ലിം വിഭാഗങ്ങൾ റാങ്ക് 60 മുതൽ 90 വരെയും ഒ.ബി.എച്ച്. വിഭാഗം 56 മുതൽ 90 വരെയും ഇ.ഡബ്ല്യു.എസ്. വിഭാഗം 200 വരെയും റാങ്കിലുൾപ്പെട്ടവർ 30-ന് 11 മണിക്ക് ഹാജരാകണം.