kerala universities ജനുവരി 30, ഡിസംബർ 2, 4 തീയതികളിൽ നടക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്./സി.ആർ. ബി.എ./ബി.എസ്‌സി./ബി.കോം. പരീക്ഷകൾക്ക് എൻ.എസ്.എസ്. കോളേജ്, നിലമേൽ ഇലക്‌ഷൻ ഡിസ്ട്രിബ്യൂഷൻ സെന്റർ ആയതിനാൽ ഇവിടെവച്ച് നടത്താനുള്ള പരീക്ഷകൾ എം.എം.എച്ച്.എസ്.എസ്. ബംഗ്ലാംകുന്ന്, നിലമേലിൽവച്ച് അന്നേ ദിവസങ്ങളിൽ നടത്തും.സ്പോട്ട് അഡ്മിഷൻകേരള സർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് വകുപ്പിൽ 2020-22 ബാച്ച് എം.ടെക്. കംപ്യൂട്ടർ സയൻസ് കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കു പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 30-ന് രാവിലെ 10-ന് കംപ്യൂട്ടർ സയൻസ് വകുപ്പിൽ നേരിട്ടു ഹാജരാകണം.