announcements education-malayalam തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ് എൻജിനീയറിങ്/ആർക്കിടെക്‌ചർ കോളേജുകളിലും സർക്കാർ ഫാർമസി കോളേജുകളിലെ ബി.ഫാം കോഴ്‌സിലും ഒന്നാംഘട്ട മോപ് അപ് അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള രണ്ടാംഘട്ട ഓൺലൈൻ മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 26-ന് വൈകീട്ട് നാലുവരെ വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഒാപ്‌ഷൻ കൺഫർമേഷന്റെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുത്ത് പ്രവേശന സമയത്ത് ഹാജരാക്കണം.ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ്/ബാക്കിത്തുക (ബാധകമെങ്കിൽ) ചൊവ്വാഴ്ച വരെ ഹെഡ് പോസ്റ്റോഫീസ് മുഖാന്തരമോ ഒാൺലൈൻ പേയ്‌മെന്റ് മുഖേനയോ ഒടുക്കിയ ശേഷം മൂന്നുമണിക്കു മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പ്രവേശന പ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.