calicut universities പുതുതായി തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനംനേടിയ വിദ്യാര്‍ഥികള്‍ക്ക് പി.ജി-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷയ്ക്കും രണ്ടാംസെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയ്ക്കും പിഴകൂടാതെ അഞ്ചുവരെയും 170 രൂപ പിഴയോടെ ഏഴുവരെയും ഫീസടച്ച് ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക്, പി.ജി-സി.യു.സി.എസ്.എസ്. 2012 സ്‌കീം, 2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷയ്ക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയ്ക്കും പിഴകൂടാതെ ഏഴുവരെയും 170 രൂപ പിഴയോടെ ഒമ്പതുവരെയും ഫീസടച്ച് 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നേടിയവര്‍ക്ക് 2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, ഏപ്രില്‍/മേയ് 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പുനര്‍മൂല്യനിര്‍ണയ ഫലം എസ്.ഡി.ഇ, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലായ് 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 10 വരെ അപേക്ഷിക്കാം.