kerala universities നവംബർ 26-ലെ മാറ്റിവച്ച നാലാം സെമസ്റ്റർ എം.സി.എ. റെഗുലർ ആൻഡ് സപ്ലിമെന്ററി(2015 സ്‌കീം) ഇലക്ടീവ് പരീക്ഷ ഡിസംബർ രണ്ടിന് നടത്തും. പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. ഡിസംബർ മൂന്നിന് ഗവ. കോളേജ് ഫോർ വിമെൻ, തിരുവനന്തപുരത്തു നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. പ്രാക്ടിക്കൽ പരീക്ഷ നാലിലേക്കു മാറ്റിവച്ചു.പരീക്ഷാഫീസ്2021 ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.ഫാം. (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.പരീക്ഷാഫലംമാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടെക്. (ഫുൾടൈം) (2008 സ്കീം ആൻഡ് 2003 സ്‌കീം - മേഴ്‌സിചാൻസ്), ഡിസംബർ 2019 (മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ. ഒന്നും രണ്ടും സെമസ്റ്റർ (എഫ്.ഡി.പി.- സി.എസ്.എസ്.), ഡിസംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഡിസംബർ 7 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (2018 അഡ്മിഷൻ/സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.