announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി മൂന്നാംഘട്ട പ്രവേശനം രണ്ടിന് നടക്കും. ബി.എസ്‌സി. ഫുഡ്സയൻസ് ബിരുദധാരികളായ അപേക്ഷകരിൽ ഇ.ഡബ്ല്യു.എസ്. 90 മുതൽ 166 വരെ റാങ്കിലുൾപ്പെട്ടവരും എല്ലാ എസ്.സി, എസ്.ടി, എൽ.സി, ഒ.ബി.എക്സ്, ഒ.ഇ.സി, ഭിന്നശേഷി വിദ്യാർഥികളും 10 മണിക്കും മറ്റു ബി.എസ്‌സി. ബിരുദധാരികളിൽ 161 മുതൽ 200 വരെ റാങ്കിലുൾപ്പെട്ടവർ 11 മണിക്കും 200 മുതൽ 250 വരെ റാങ്കിലുൾപ്പെട്ടവരും എസ്.സി, എസ്.ടി. 236 മുതൽ 307 വരെ റാങ്കിലുൾപ്പെട്ടവരും രണ്ടുമണിക്കും ഹാജരാകണം.