• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • December
  • ->
  • 44 ലക്ഷം രൂപയുടെ ഗ്രാന്റുമായി ഗൂഗിള്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രോഗ്രാം 

44 ലക്ഷം രൂപയുടെ ഗ്രാന്റുമായി ഗൂഗിള്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രോഗ്രാം 

  • കരിയറിന്റെ തുടക്കത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർമാർക്കും അസോസിയേറ്റ് പ്രൊഫസർമാർക്കും ലോകോത്തര ഗവേഷണങ്ങളിൽ ഏർപ്പെടാനുള്ള അവസരവുമായി ഗൂഗിൾ. ഗൂഗിളിനു പ്രസക്തമായ മേഖലകളിലെ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഗവേഷണ പ്രവർത്തനങ്ങൾ തുടരാൻ 'ഗൂഗിൾ റിസർച്ച് സ്കോളർ പ്രോഗ്രാം' വഴി അവസരം ലഭിക്കുന്നത്.    മേഖലകൾ    ഗൂഗിളിന് താത്‌പര്യമുള്ള കംപ്യൂട്ടർ സയൻസ്- അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ഒരു മേഖല അപേക്ഷാർഥി കണ്ടെത്തണം. അത്, ഇവയിലൊന്നാകാം- അൽഗരിതംസ് ആൻഡ് ഓപ്റ്റിമൈസേഷൻ, ഓഗ്മന്റഡ് ആൻഡ് വെർച്വൽ റിയാലിറ്റി, കൂളിങ് ആൻഡ് പവർ, ജിയോ/മാപ്സ്, ഹെൽത്ത് റിസർച്ച്, ഹ്യൂമൺ-കംപ്യൂട്ടർ ഇന്ററാക്ഷൻ, ഇൻഫർമേഷൻ റിട്രീവൽ ആൻഡ് റിയൽ ടൈം കണ്ടന്റ്, മെഷിൻ ലേണിങ് ആൻഡ് ഡേറ്റാ മൈനിങ്, മെഷിൻ പെർസപ്ഷൻ, മെഷിൻ ട്രാൻസ്ലേഷൻ, മൊബൈൽ, നാച്വറൽ ലാംഗ്വേജ് പ്രൊസസിങ്, നെറ്റ് വർക്കിങ്, പ്രൈവസി, ക്വാണ്ടം കംപ്യൂട്ടിങ്, സെക്യൂരിറ്റി, സോഫ്റ്റ്വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ലാംഗ്വേജസ്, സ്പീച്ച്, സ്ട്രക്ചറൽ ഡേറ്റാ എക്സ്ട്രാക്ഷൻ, സെമാന്റിക് ഗ്രാഫ് ആൻഡ് ഡേറ്റാ ബേസ് മാനേജ്മന്റ്, സിസ്റ്റംസ് (ഹാർഡ്വേർ & സോഫ്റ്റ്വേർ)    യോഗ്യത    യൂണിവേഴ്സിറ്റികളിലോ, ഡിഗ്രി നൽകുന്ന ഗവേഷണസ്ഥാപനങ്ങളിലോ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന സ്ഥിരമായ ജോലിയിലുള്ള പിഎച്ച്.ഡി. ബിരുദധാരികളായ അസിസ്റ്റൻഡ് പ്രൊഫസർമാരെയും അസോസിയേറ്റ് പ്രൊഫസർമാരെയും പ്രോഗ്രാമിലേക്കു പരിഗണിക്കും. പിഎച്ച്.ഡി. ബിരുദം ലഭിച്ചത് അപേക്ഷ നൽകുന്ന സമയത്തിന് ഏഴു വർഷത്തിനകമായിരിക്കണം.    വ്യവസായമേഖലയിലെ ജോലി, അവധി, തുടങ്ങിയ കാരണങ്ങളാൽ ഏഴുവർഷത്തിൽ താഴെ അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കാം. അപേക്ഷാർഥിക്ക്, പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ആയോ, കോ-പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ആയോ പ്രവർത്തിക്കാം.    വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന സാങ്കേതിക വിവക്ഷകളിൽ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന സാമൂഹ്യശാസ്ത്ര ഗവേഷകർക്കും അപേക്ഷിക്കാം.    അപേക്ഷ    ഗവേഷണ പ്രവർത്തങ്ങൾക്കായി മൊത്തം 60,000 യു.എസ്. ഡോളർ (ഏകദേശം 44.375 ലക്ഷം രൂപ) പ്രോഗ്രാമിന്റെ ഭാഗമായി അനുവദിക്കും. അപേക്ഷ ഡിസംബർ രണ്ടിന് രാത്രി 11.59.59 പസഫിക് സമയത്തിനകം നൽകണം. https://research.google/ ൽ 'ഔട്ട്റീച്ച് > റിസർച്ച് സ്കോളർ പ്രോഗ്രാം' ലിങ്കുകൾ വഴി അപേക്ഷ ഓൺലൈനായി നൽകാം.    ഒരു റൗണ്ടിലേക്ക് ഒരു അപേക്ഷയേ നൽകാവൂ. പിഎച്ച്.ഡി. ലഭിച്ച ശേഷമുള്ള ഏഴുവർഷ കാലയളവിൽ പരമാവധി മൂന്ന് തവണ/റൗണ്ടിൽ വരെ ഒരാൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ ഭാഗമായി, അടിസ്ഥാന വിവരങ്ങൾക്കൊപ്പം പി.ഡി.എഫിൽ ഉള്ള പ്രൊപ്പോസലും നൽകേണ്ടതുണ്ട്. ഇന്റേണൽ റിവ്യൂ പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകി നാല് മാസത്തിനുള്ളിൽ തീരുമാനം അറിയിക്കുന്നതാണ്.     Google research scholar program for assistant professors and associate professors, Computer science research


  • Manglish Transcribe ↓


  • kariyarinte thudakkatthilulla asisttantu preaaphasarmaarkkum asosiyettu preaaphasarmaarkkum lokotthara gaveshanangalil erppedaanulla avasaravumaayi googil. Googilinu prasakthamaaya mekhalakalile gaveshanangalil erppettirikkunnavarkkaanu gaveshana pravartthanangal thudaraan 'googil risarcchu skolar preaagraam' vazhi avasaram labhikkunnathu. Mekhalakal    googilinu thaathparyamulla kampyoottar sayans- anubandha mekhalakalumaayi bandhappetta oru mekhala apekshaarthi kandetthanam. Athu, ivayilonnaakaam- algarithamsu aandu opttimyseshan, ogmantadu aandu verchval riyaalitti, koolingu aandu pavar, jiyo/maapsu, heltthu risarcchu, hyooman-kampyoottar intaraakshan, inpharmeshan ridreeval aandu riyal dym kandantu, meshin leningu aandu dettaa myningu, meshin persapshan, meshin draansleshan, mobyl, naachvaral laamgveju preaasasingu, nettu varkkingu, pryvasi, kvaandam kampyoottingu, sekyooritti, sophttver enjiniyaringu aandu preaagraamingu laamgvejasu, speecchu, sdrakcharal dettaa eksdraakshan, semaantiku graaphu aandu dettaa besu maanejmantu, sisttamsu (haardver & sophttver)    yogyatha    yoonivezhsittikalilo, digri nalkunna gaveshanasthaapanangalilo gaveshanangalilerppettirikkunna sthiramaaya joliyilulla piecchu. Di. Birudadhaarikalaaya asisttandu preaaphasarmaareyum asosiyettu preaaphasarmaareyum preaagraamilekku pariganikkum. Piecchu. Di. Birudam labhicchathu apeksha nalkunna samayatthinu ezhu varshatthinakamaayirikkanam. Vyavasaayamekhalayile joli, avadhi, thudangiya kaaranangalaal ezhuvarshatthil thaazhe adhyaapana parichayamullavareyum pariganikkaam. Apekshaarthikku, prinsippal invasttigettar aayo, ko-prinsippal invasttigettar aayo pravartthikkaam. Vyakthikaleyum samoohattheyum baadhikkunna saankethika vivakshakalil gaveshanangalilerppettirikkunna saamoohyashaasthra gaveshakarkkum apekshikkaam. Apeksha    gaveshana pravartthangalkkaayi mottham 60,000 yu. Esu. Dolar (ekadesham 44. 375 laksham roopa) preaagraaminte bhaagamaayi anuvadikkum. Apeksha disambar randinu raathri 11. 59. 59 pasaphiku samayatthinakam nalkanam. Https://research. Google/ l 'auttreecchu > risarcchu skolar preaagraam' linkukal vazhi apeksha onlynaayi nalkaam. Oru raundilekku oru apekshaye nalkaavoo. Piecchu. Di. Labhiccha sheshamulla ezhuvarsha kaalayalavil paramaavadhi moonnu thavana/raundil vare oraalkku apekshikkaam. Apekshayude bhaagamaayi, adisthaana vivarangalkkoppam pi. Di. Ephil ulla preaapposalum nalkendathundu. Intenal rivyoo prakriya vazhiyaanu thiranjeduppu. Apeksha nalki naalu maasatthinullil theerumaanam ariyikkunnathaanu.     google research scholar program for assistant professors and associate professors, computer science research
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution