ജനുവരിയിലെ സെഷനായുള്ള റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇഗ്നോ
ജനുവരിയിലെ സെഷനായുള്ള റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇഗ്നോ
ന്യൂഡൽഹി: ജനുവരിയിലെ സെഷനായുള്ള ഓൺലൈൻ റീ-രജിസ്ട്രേഷൻ ആരംഭിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). ignou.samarth.edu.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നടത്താം. സർവകലാശാലയ്ക്ക് കീഴിലുള്ള യു.ജി/പി.ജി കോഴ്സുകൾക്ക് പ്രവേശനം നേടിയിട്ടുള്ളവർക്കാണ് റീ-രജിസ്ട്രേഷന് അവസരമുള്ളത്. കഴിഞ്ഞ വർഷം/സെമസ്റ്റർ പരീക്ഷയെഴുതിയവർക്കും ഇല്ലാത്തവർക്കും അടുത്ത വർഷത്തിലേക്കോ സെമസ്റ്ററിലേക്കോ വേണ്ടിയുള്ള റീ-രജിസ്ട്രേഷനായി അപേക്ഷിക്കാം. ignou.nic.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. 2020 ഡിസംബർ സെഷനിലെ പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 15 വരെ സമയം നീട്ടിയിട്ടുണ്ട്. IGNOU January 2021 Cycle Re-Registration Begins