*ഇന്ത്യയുടെ തീരപ്രദേശം ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗാ-ബ്രഹ്മപുത്ര ഡെൽറ്റ (പദേശം (സുന്ദർബെൻ ഡെൽറ്റ) വരെ വ്യാപിച്ചിരിക്കുന്നു.
*ഇന്ത്യൻ തീരപ്രദേശത്തെ കിഴക്കൻ തീരപ്രദേശമെന്നും പടിഞ്ഞാറൻ തീരപ്രദേശമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
കിഴക്കൻ തീരം
1.സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശം ?
ans:കിഴക്കൻ തീരപ്രദേശം (പൂർവ്വ തീരം)
2.തമിഴ്നാട് തീരവും ആന്ധാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം
ans:കോറോമാൻഡൽ തീരം (Coromandel coast)
3.ആന്ധാപ്രദേശിന്റെ വടക്കൻ തീരവും, ഒറീസയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം.
ans:വടക്കൻ സിർക്കാർസ് (North Circars)
4.ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത് ?
ans:ഉത്ക്കൽ സമതലം
5.വടക്ക് കിഴക്കൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രകൃതി.
ans:കിഴക്കൻ തീരസമതലം
6.മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.
7.പൂർവ്വതീര സമതലത്തിൽ സ്ഥിതിചെയ്യുന്ന തടാകം?
ans:ചിൽക
8.പൂർവ്വതീരത്തുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃംഖല
ans:ബക്കിംഹാഠ കനാൽ
പശ്ചിമതീരം
9.റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ പശ്ചിഘട്ടത്തിനും അറബിക്കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശം
ans:പടിഞ്ഞാറൻ തീരസമതലം (പശ്ചിമ തീരം)
10.പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. .
ans:ഗുജറാത്ത് തീരം
12.കൊങ്കൺ തീരം (മഹാരാഷ്ട്ര, ഗോവ,കർണാടകയുടെ വടക്കൻ പ്രദേശം) .
12.മലബാർ തീരം (കർണാടകത്തിന്റെ തെക്കൻ തീരവും കേരള തീരപ്രദേശവും)
13.തെക്ക് - പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം?
ans:പടിഞ്ഞാറൻ തീരസമതലം
റാൻ ഓഫ് കച്ച്
14.ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങൾ.
ans:റാൻ ഓഫ് കച്ച്(Rann of Kuchch)
15.റാൻ ഓഫ് കച്ചിന്റെ രണ്ട് വിഭാഗങ്ങൾ
ans:ഗ്രേറ്റ് റാൻ (Great Rann),ലിറ്റിൽ റാൻ(Little Rann)
16.കച്ച് ഉപദ്വീപിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ഉപ്പും കറുത്ത അവസാദങ്ങളും(Dark silt) നിറഞ്ഞ പ്രദേശം?
ans:ഗ്രേറ്റ് റാൻ