mg universities അഫിലിയേറ്റഡ് കോേളജുകളിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ. (റഗുലർ, സപ്ലിമെന്ററി - 2016 പുതിയ സ്‌കീം, (സ്റ്റാസ്) സപ്ലിമെന്ററി - 2016 അഡ്മിഷൻ, ലാറ്ററൽ എൻട്രി- 2017 അഡ്മിഷൻ) പരീക്ഷയുടെ കംപ്യൂട്ടർ ഗ്രാഫിക്സ് (എം.സി.എ. 501) വിഷയത്തിന്റെ പരീക്ഷ ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ നടക്കും.സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ഫെബ്രുവരി 24-ന് ആരംഭിക്കും. സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 25-ന് ആരംഭിക്കും. സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്സ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 11-ന് ആരംഭിക്കും. സ്പോട്ട് അഡ്മിഷൻ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ കോഴ്സിന് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 0481- 2731034. എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് എന്നീ പി.ജി. കോഴ്സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുണ്ട്. ഫോൺ: 0481 2731040.എം.എഡ്. സീറ്റൊഴിവ് സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ എം.എഡ്. പ്രോഗ്രാമിന് എസ്.സി., എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഡിസംബർ നാലിനകം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0481 2731042.എം.എസ് സി. സീറ്റൊഴിവ്മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസിൽ എം.എസ് സി. കോഴ്‌സിൽ എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. ഫോൺ: 0481- 2731037. ഫലം പ്രസിദ്ധീകരിച്ചുമഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തിനായി നടത്തിയ ഇന്റർവ്യൂവിന്റെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം www.civilserviceinstitute.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാഫലം2019 ഓഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം സപ്ലിമെന്ററി -2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ജൂലായിൽ ഡോ. കെ.എൻ.രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.