എം.ജി. ബിരുദപ്രവേശനം: അവസാന അലോട്ട്‌മെന്റിന് രജിസ്‌ട്രേഷൻ ആറുവരെ mg universities
എം.ജി. ബിരുദപ്രവേശനം: അവസാന അലോട്ട്‌മെന്റിന് രജിസ്‌ട്രേഷൻ ആറുവരെ mg universities
mg universities എം.ജി. സർവകലാശാലയ്ക്കുകീഴിലുള്ള കോേളജുകളിൽ ബിരുദപ്രവേശനത്തിന് നിലവിൽ അപേക്ഷിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും ഡിസംബർ ആറിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ. ഓൺലൈൻ അപേക്ഷയിൽ തെറ്റുവരുത്തിയതുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്.ഫൈനൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. വിവിധ കോേളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റിൽ ലഭിക്കും. സർവകലാശാല പ്രസിദ്ധീകരിക്കുന്ന റാങ്കുപട്ടികപ്രകാരമുള്ള പ്രവേശനനടപടികൾ 15-നകം കോേളജുകൾ പൂർത്തീകരിക്കണം. ബിരുദ പ്രോഗ്രാം പ്രവേശനം 15-ന് അവസാനിക്കും.പരീക്ഷാഫലം2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷത്തെ ബി.പി.റ്റി. സ്പെഷ്യൽ മേഴ്‌സി ചാൻസ് (2018 അദാലത്ത്-2008 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .