announcements education-malayalam കണ്ണൂർ: നാടുകാണി കിൻഫ്ര പാർക്കിലെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ ഒരുവർഷ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിന് പ്ലസ്‌ടു പാസായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പ്ലസ്‌ടുവിന് 70 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളവർ ഫീസിന്റെ 10 ശതമാനമായ 4500 രൂപയും 60 മുതൽ 70 ശതമാനം വരെയാണെങ്കിൽ 20 ശതമാനമായ 9000 രൂപയും അടച്ചാൽ മതി. മൂന്നുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് സ്കോളർഷിപ്പ് കിട്ടും. 14 പേർക്കാണ് സ്കീം. വിലാസം: അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്റർ, കിൻഫ്ര ടെക്സ്‌െറ്റെൽ സെന്റർ, നാടുകാണി, പള്ളിവയൽ പി.ഒ., തളിപ്പറമ്പ്, കണ്ണൂർ 670142. ഫോൺ: 9746394616, 9995004269.