*.ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?
ans : ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
*.അന്തരീക്ഷ താപനിലയുടെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഋതുക്കളെ നാലായി തരം തിരിച്ചിരിക്കുന്നു?
ans :ശൈത്യകാലം(Cold Weather season),ഉഷ്‌ണകാലം (Hot Weather season),തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലം (South-west monsoon Season),വടക്ക്-കിഴക്കൻ മൺസൂൺ കാലം/മൺസൂണിന്റെ പിൻവാങ്ങൽ കാലം(North -East monsoon Season /Retreating monsoon Season)
1.ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ ശൈത്യകാല മഴയ്ക്ക് കാരണം?
ans : പശ്ചിമ അസ്വസ്ഥത(Western Disturbance)
2.പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവ സ്ഥാനം?
ans : മെഡിറ്ററേനിയൻ കടൽ
3.കർണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്.
ans : ചെറി ബ്ലോസം(Cherry blossom)
4.ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേര് ?
ans : ലൂ
5.തെക്ക് പടിഞ്ഞാറ് ദിശയിൽ വീശുന്ന മൺസൂൺ കാറ്റിനെ ഇന്ത്യൻ ഉപദ്വീപ് രണ്ട് ശാഖകളായി വേർതിരിക്കുന്നു ?
ans : അറബിക്കടൽ ശാഖ,ബംഗാൾ ഉൾക്കടൽ ശാഖ
6.ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന വിശേഷിപ്പിക്കാവുന്ന പ്രതിഭാസം ?
ans : മൺസൂൺ കാറ്റുകൾ
7.തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖ പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളിലും ബംഗാൾ ഉൾക്കടൽ ശാഖ കിഴക്കൻ തീര സമതലങ്ങൾ, ഉത്തര മഹാസമതല പ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ നൽകുന്നു.
8.മൺസൂണിന്റെ പിൻവാങ്ങൽ (Retreating Monsoon)എന്നറിയപ്പെടുന്നത്?
ans : വടക്ക് കിഴക്കൻ മൺസൂൺ കാലം
9.കന്നി ചൂട് (October heat) അനുഭവപ്പെടുന്ന കാലം?
ans : വടക്ക് കിഴക്കൻ മൺസൂൺ കാലം
10.വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ കിട്ടുന്ന സംസ്ഥാനം?
ans : തമിഴ്നാട്
11.വടക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്താണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നത്.
ഉഷ്ണകാലത്ത് വീശുന്ന പ്രാദേശിക വാതങ്ങൾ
വാതങ്ങൾ പ്രദേശം
*നോർവെസ്റ്റർ - പഞ്ചാബ്
*ലൂ -ഉത്തർപ്രദേശ്
* കാൽബൈശാഖി - പശ്ചിമബംഗാൾ
*ബാർദിയോചില - അസം
*മാംഗോഷവർ -കേരളം, കർണാടക
വർദാ
12.2016 ഡിസംബറിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വീശിയടിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്?
ans : വർദാ
13.വർദാ ചുഴലിക്കാറ്റിനു പേരു നൽകിയ രാജ്യം?
ans : പാകിസ്ഥാൻ (“ചുവന്ന പനിനീർ പൂവ്") എന്നാണ് ഇതിനർത്ഥം)
14.ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്ക് പേരു നൽകുന്ന രാജ്യങ്ങൾ?
ans : ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്റ്, മ്യാൻമർ, മാലിദ്വീപ്, ഒമാൻ
15.ചെന്നൈയിൽ വീശിയടിച്ച നാദാ ചുഴലിക്കാറ്റിനു പേര് നൽകിയ രാജ്യം ?
ans : ഒമാൻ
മാസങ്ങളിലൂടെ
16.ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്?
ans :ഡിസംബർ മുതൽ ഫെബ്രുവരി വരെ
17.ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം ?
ans :ജനുവരി
18.ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
ans :മാർച്ച്-മേയ്
19.ഇന്ത്യയിൽ തെക്ക് പടിഞ്ഞാറ് മൺസൂൺ കാലം അനുഭവപ്പെടുന്നത്?
ans :ജൂൺ-സെപ്റ്റംബർ
20.ഇന്ത്യയിൽ വടക്കു-കിഴക്കൻ മൺസൂൺകാലം അനുഭവപ്പെടുന്നത്?
ans :ഒക്ടോബർ-നവംബർ
കൂടിയും കുറഞ്ഞും
21.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
ans :ആൾവാർ (രാജസ്ഥാൻ)
22.ഇന്ത്യയിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്തിയ സ്ഥലം?
ans :ഫാലോടി (രാജസ്ഥാൻ, 51oC)
23.ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്ന പ്രദേശം?
ans : ദ്രാസ് (ജമ്മുകാശ്മീർ)
24.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ans : മൗസിൻറാം (മേഘാലയ)
25.ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
ans : ലേ (ജമ്മു കാശ്മീർ)
26.ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം ?
ans : ജയ്സാൽമീർ (രാജസ്ഥാൻ)