ഇന്ത്യയിലെ ധാതുക്കൾ
*.ഇന്ത്യയുടെ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
ans : ധൻബാദ് (ജാർഖണ്ഡ് )
ലോഹ ധാതുക്കൾ
ഇരുമ്പയിര്
1.ഇന്ത്യയിൽ ഇരുമ്പയിരിന്റെ കലവറകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾ?
ans : കർണാടക, ഒറീസ,ജാർഖണ്ഡ്
2.ഏറ്റവും കൂടുതൽ ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ?
ans : ഒഡീഷ, കർണാടക,ഗോവ, ഛത്തീസ്ഗഢ്,ജാർഖണ്ഡ്
3.ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി ?
ans : ബൈലാദിലാ ഖനി(ഛത്തീസ്ഗഢ്)
4.ഇരുമ്പയിര് കയറ്റുമതിയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ans : 5
5.ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നത്?
ans : ജപ്പാൻ
മാംഗനീസ്
6. മാംഗനീസ് ഉൽപ്പാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ans : 5
7.ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത് ?
ans : 20%
8. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട എന്നിവയാണ് മാംനീസിന്റെ ഉൽപ്പാദനത്തിൽ മുൻപിൽ
9.മാംഗനീസ് റിസർവ്വകളുടെ എണ്ണത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ans : രണ്ടാം സ്ഥാനം(ഒന്നാം സ്ഥാനം - സിംബ്ബാവേ)
10.ഇന്ത്യയിൽ നിന്ന് മാംഗനീസിന്റെ 2/3 ഭാഗവും വാങ്ങുന്നത് ?
ans : ജപ്പാൻ
11.ഇരുമ്പുരുക്ക് വ്യവസായത്തിലെ ഒരു മുഖ്യ അസംസ്കൃത വസ്തു ?
ans : മാംഗനീസ്
ക്രോമൈറ്റ്
12.ഇന്ത്യയിൽ 99% ക്രോമൈറ്റും ഉത്പാദിപ്പിക്കുന്നത് ?
ans : ഒറീസ (കർണാടകയാണ് രണ്ടാം സ്ഥാനത്ത് )
ചെമ്പ്
13.മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് ചെമ്പ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാന ങ്ങൾ
14.ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി?
ans : ഖേത്രി (രാജസ്ഥാൻ)
ബോക്സൈറ്റ്
15.അലൂമിനിയത്തിന്റെ പ്രധാന അയിര് ?
ans : ബോക്സൈറ്റ്
16.ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ള പ്രദേശം?
ans : കാലഹന്ദി - കോരാപുത്ത് (ഒറീസ)
17.ഒഡീഷ,മഹാരാഷ്ട്ര,ഛത്തീസ്ഗഢ്,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ബോക്സൈറ്റ് ഉത്പാദനത്തിൽ മുൻപിൽ
18.‘ഇന്ത്യയുടെ ധാതു കലവറ’ എന്നറിയപ്പെടുന്ന പ്രദേശം ?
ans : ചോട്ടാനാഗ്പൂർ
19.‘ഇന്ത്യയുടെ ധാതു കലവറ’ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ans : ജാർഖണ്ഡ്
25.ഇന്ത്യയിലെ ആദ്യ നിക്കൽ നിർമ്മാണശാല ആരംഭിച്ചത്?
ans : ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്(ജാർഖണ്ഡ്)
സ്വർണ്ണം
26.ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനി?
ans : കോലാർ സ്വർണ്ണ ഖനി (കർണാടക), ഹട്ടി സ്വർണ്ണ ഖനി (കർണാടക) ,രാംഗിരി സ്വർണ്ണ ഖനി (ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ല)
27.ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ?
ans : കർണാടക, ആന്ധ്രാപ്രദേശ്
28.ഇന്ത്യയിലെ ഏക രത്ന ഖനി?
ans : പന്ന (മദ്ധ്യപ്രദേശ്)
മറ്റു ധാതുക്കൾ
29.വെള്ളിയും സിങ്കും പ്രധാനമായും കണ്ടെത്തിയിട്ടുള്ളത് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള സാവാർ ഖനിയിൽ നിന്നുമാണ്.
30.ടങ്സ്റ്റണിന്റെ പ്രധാന അയിര് ?
ans : വൂൾഫ്രനൈറ്റ്
31.95% വൂൾഫ്രവും ഉപയോഗിക്കുന്നത് സ്റ്റീൽ വ്യവസായ ശാലയിലാണ്.
32.രാജസ്ഥാനിലെ ദിഗാനാ, പശ്ചിമ ബംഗാളിലെ ചെന്ത്പാത്തി എന്നീ സ്ഥലങ്ങളിലാണ് വൂൾഫ്രം നിക്ഷേപം പ്രധാനമായും ഉള്ളത്.
33.നിക്കലിന്റെ നിക്ഷേപം കൂടുതൽ കാണുന്നത്?
ans : ഒറീസ
34.ചെറിയ ധാതുഖനികളുടെ വ്യാപാരം e-ലേലം വഴി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
*ഛത്തീസ്ഗഢ്
അലോഹ ധാതുക്കൾ
അഭ്രം (മൈക്ക)
35.ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യം?
ans : ഇന്ത്യ
36.ഇലക്ട്രിക്കൽ വ്യവസായത്തിലെ ഒരു പ്രധാന അസംസൃതവസ്തുവാണ് മൈക്ക.
37.ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ 90% മൈക്കയും ഉത്പാദിപ്പിക്കുന്നത്.
ചുണ്ണാമ്പുകല്ല്
38.സിമന്റ് വ്യവസായത്തിലെ പ്രധാന അസംസൃതവസ്തു?
ans : ചുണ്ണാമ്പുകല്ല്
39.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പുകല്ലിന്റെ റിസർവ്വുകൾ ഉള്ളത് ?
ans : ആന്ധ്രാപ്രദേശ്
40.മധ്യപ്രദേശ് ,രാജസ്ഥാൻ,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ചുണ്ണാമ്പുകല്ല് ഉത്പാദിപ്പിക്കുന്നത്.
41.ചുണ്ണാമ്പുകല്ലിൽ 10%-ൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളത് ?
ans : ഡോളമൈറ്റ്
42.ഡോളമൈറ്റ് ഉത്പാദനത്തിന് പ്രസിദ്ധമായ സ്ഥലം ?
ans : ഒറീസയിലെ ബിർമിത്രപൂർ
ധാതുക്കളും ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശങ്ങളും
43.കൽക്കരി ഉല്പാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം?
ans : ഇന്ത്യ
44.ഇന്ത്യക്കാവശ്യമായ ഊർജത്തിന്റെ എത്ര ശതമാനമാണ് കൽക്കരിയിൽ നിന്നും ലഭിക്കുന്നത്?
ans : 65%
45.ചൈനയും യു.എസ്.എ.യും ആണ് ഒന്നും രണ്ടും സ്ഥാനത്ത്.
46.
4.95% കാർബൺ അടങ്ങിയിരിക്കുന്ന ആന്ത്രാസൈറ്റ് കൽക്കരി കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം?
ans : ജമ്മുകാശ്മീർ
47.ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ans : ജാർഖണ്ഡ്
48.ജാർഖണ്ഡ്,ഛത്തീസ്ഗഢ്,ഒറീസ,മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൽക്കരി ഉല്പാദനത്തിൽ മുൻപിൽ.
49.ഇന്ത്യയിലെ പ്രധാന കൽക്കരി ഖനികൾ -
ans : ജാറിയ, ബൊക്കാറൊ, റാണിഗഞ്ച്, കോർബ, താൽച്ചർ
50.ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി?
ans : റാണിഘഞ്ച്
51.ബിറ്റുമിനസ് കൽക്കരിയിൽ 40 - 80% വരെയാണ്
ans : കാർബണിന്റെ അളവ്.
52.‘ബ്രൗൺ കോൾ’ എന്നറിയപ്പെടുന്നത്?
ans : ലിനൈറ്റ്
53.ലിനൈറ്റ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : തമിഴ്നാട്
പെട്രോളിയം
54.പെട്രോളിയം രൂപം കൊള്ളുന്ന ശില?
ans : അവസാദ ശില
55.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ പാടം?
ans : ദിഗ്ബോയ് (അസം )1901-ൽ
56.അസം, ഓയിൽ കമ്പനി സ്ഥാപിച്ച ദിഗ്ബോയുടെ നിയന്ത്രണം ഇപ്പോൾ ആർക്കാണ്?
ans : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
57.നഹർക്കാത്തിയ,മോറാൻ-ഹഗ്റിയാൻ എന്നിവയാണ് ആസാമിലെ മറ്റു എണ്ണ പാടങ്ങൾ
58.അംഗ്ലേഷ്വർ, ലുൻജ്, കലോൻ എന്നിവ ഗുജറാത്തിലെ എണ്ണപ്പാടങ്ങളാണ്.
59.ജവഹർലാൽ നെഹ്റു “സമൃദ്ധിയുടെ നീരുറവ” എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ?
ans : അംഗ്ലേഷ്വർ
60.ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ?
ans : മുംബൈ ഹൈ
61.ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല?
ans : ജാംനഗർ (ഗുജറാത്ത് )
62.Oil & Natural Gas Commission(ONGC)സ്ഥാപിതമായ വർഷം?
ans : 1951
63.ONGC യുടെ ആസ്ഥാനം ?
ans : ഡെറാഡൂൺ
64.ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ ?
ans : മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം
65.ഏറ്റവും കൂടുതൽ ശുദ്ധീകരണ ശേഷിയുള്ള എണ്ണ ശുദ്ധീകരണ ശാലകൾ
ans : റിലയൻസ് പെട്രോളിയം ലിമിറ്റഡ് (ജാംനഗർ) , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കോയ്ലി)
66.കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് ?
ans : അമ്പലമുകൾ
പ്രകൃതി വാതകം
67.ഏറ്റവും വലിയ പ്രകൃതി വാതക റിസർവ്?
ans : മുംബൈ ഹൈ
68.മുംബൈ ഹൈയിലെ എണ്ണ ഖനനം നിയന്ത്രിക്കുന്നത്?
ans : ONGC
69.1973-ൽ മുംബൈ ഹൈയിൽ നിന്നും ആദ്യമായി എണ്ണ ഖനനം ചെയ്ത കപ്പൽ ?
ans : സാഗർ സാമ്രാട്ട്
70.ഇന്ത്യോ-റഷ്യൻ സംയുക്ത പര്യവേക്ഷണ സംഘം മുംബൈ ഹൈയിലെ എണ്ണ നിക്ഷേപം കണ്ടെത്തിയ വർഷം ?
ans : 1965
71.ഗുജറാത്തിലെ പ്രധാന പ്രകൃതി വാതക പടം ?
ans : അംഗ്ലേഷ്വർ
72.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2008 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശ് തീരത്ത് കൃഷ്ണ-ഗോദാവരി നദീതടത്തിൽ കണ്ടെത്തിയ പ്രകൃതി ധാതു നിക്ഷേപം?
ans : ധീരുഭായ്-39
73.വാരണാസിയിൽ ആരംഭിക്കാൻ പോകുന്ന ഗ്യാസ് പൈപ്പ് ലൈൻ പ്രോജക്ട്?
ans : ഉൗർജ്ജഗംഗ