ഡിസംബർ 6 -മഹാപരിനിർവാൺ ദിവസ്
*ഇന്ത്യൻ ഭരണഘടനാ ശില്പി
*ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
*ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി
*ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നു.
*അംബേദ്കർ ജനിച്ച വർഷം - 1891
*ജനിച്ച ഗ്രാമം - മോവ് (മധ്യപ്രദേശ്)
*ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ
*അംബേദ്കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ -തേജ ബഹദൂർ സപ്രു
*മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തി.
*1956ഡിസംബർ 6 ന് അന്തരിച്ചു.
*അംബേദ്കറിന്റെ ചരമദിനമായ ഡിസംബർ 6 മഹാപരിനിർവാൻ ദിനമായി ആചരിക്കുന്നു.
*അന്ത്യവിശ്രമസ്ഥലം - ചൈതന്യഭൂമി
*ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന അംബേദ്കറെ വിശേഷിപ്പിച്ചത് - ഗാന്ധിജി
*1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു.
*ബി.ആർ. അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ 'ജല ദിനം' ആയി ആചരിക്കാൻ തീരുമാനിച്ചത്-ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം)
*ഡോ. ബാബാ സാഹെബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
ans :ലണ്ടൻ
*ഡോ. അംബേദ്കറോടുള്ള ആദരസൂചകമായി 2015-ൽ പുറത്തിറക്കിയ നാണയങ്ങൾ
ans :₹10,₹125
*ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ്
ans : ഭരണഘടന
*ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാം
*നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന
ans : ഇന്ത്യൻ ഭരണഘടന
*ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴ ക്കമുള്ളതുമായ ഭരണഘടന
ans : അമേരിക്കൻ ഭരണഘടന
*അലിഖിത ഭരണഘടനയുള്ള രണ്ടു രാജ്യങ്ങൾ?
ans : ബ്രിട്ടൺ, ഇസ്രായേൽ
*“ഭരണഘടന” യെന്ന ആശയം ഉദയം ചെയ്തത്?
ans : അമേരിക്കയിൽ
*അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്?
ans : 1789
*അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
ans : ജയിംസ് മാഡിസൺഭരണഘടനാ നിർമ്മാണ സഭ
*ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
ans : ഭരണഘടനാ നിർമ്മാണ സഭ
*ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടു വന്ന പ്ലാൻ?
ans : വേവൽ പ്ലാൻ (1945)
*ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?
ans : കാബിനറ്റ് മിഷൻ
*കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത്?
ans : 1946 മാർച്ച് 24
*കാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത്?
ans : 1946 മെയ് 16
*കാബിനറ്റ് മിഷനിൽ 3 അംഗങ്ങളാണുണ്ടായിരുന്നത്?
ans : പെത്വിക് (ചെയർമാൻ),സ്റ്റാഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ
*കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി?
ans : വേവൽ പ്രഭു
*കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി
*ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി
*ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ ആധികാരത്തിലിരുന്ന രാഷ്ട്രീയപ്പാർട്ടി ?
ans : ലേബർ പാർട്ടി
* ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്
ans : 1946 ഡിസംബർ 6
*ഭരണഘടനയുടെ ഹൃദയം, ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്?
ans : 32-ാം അനുഛേദത്തെ
*ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂർദാസ് ഭാർഗവ് വിശേഷിപ്പിച്ചത്?
ans : ആമുഖത്തെ
PSC യുടെ ഇഷ്ടചോദ്യങ്ങൾ
*.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
ans : ഇന്ത്യ 2
*.ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?
ans : ഗ്രീസ്
*ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
ans : ഗ്രീസ്
*ആധുനിക ജനാധിപത്യത്തിന്റെ നാട്?
ans : ബ്രിട്ടൺ
*പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy) എന്നറിയപ്പെടുന്ന രാജ്യം?
ans : സ്വിറ്റ്സർലാന്റ്
*ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യാക്കാരൻ ?
ans : എം.എൻ.റോയി
*.ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയപ്പാർട്ടി?
ans : സ്വരാജ് പാർട്ടി
*ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ?
ans : ഡിസംബർ 9, 1946(11 മണിക്ക്) (9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു)പാർലമെന്റിന്റെ സെൻട്രൽ ഹാളായിരുന്നു സമ്മേളന വേദി.
*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്?
ans : ഡിസംബർ 23,1946
*ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ ആദ്ധ്യക്ഷൻ?
ans : ഡോ.സച്ചിദാനന്ദ സിൻഹ(ഡിസംബർ 9,1946)
*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്ധ്യക്ഷൻ(സ്ഥിരം)?
ans : ഡോ.രാജേന്ദ്രപ്രസാദ് (1946 ഡിസംബർ 11 നാണ് തിരഞ്ഞെടുക്കപ്പെട്ടത് )
*ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ?
ans : ജെ.ബി.കൃപലാനി
*ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകനായിരുന്നത് ?
ans : ബി.എൻ.റാവു
ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനു വേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്.1947 ആഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്.ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്.ബി.ആർ. അംബേദ്കറായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ
*ബി.ആർ.അംബേദ്കർ
*കെ.എം.മുൻഷി
*മുഹമ്മദ് സാദുള്ള
*അല്ലാടി കൃഷ്ണസ്വാമി അയ്യർ
*എൻ.ഗോപാലസ്വാമി അയ്യങ്കാർ
*ഡി.പി.ഖെയ്ക്കത്താൻ
*ബി.എൽ.മിത്തർ(ഖെയ്ത്താനുപകരമായി റ്റി.റ്റി കൃഷ്ണമാചാരിയും മിത്തറിനു പകരമായി എൻ. മാധവറാവുവും പിന്നീട്ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായി.)
*ഭരണഘടനാ നിർമ്മാണസഭയിൽ നാട്ടു രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം -93
*ഭരണഘടനാ നിർമ്മാണസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം - 292 (PSC ഉത്തര സൂചികപ്രകാരം. എന്നാൽ യഥാർത്ഥ ഉത്തരം -
296. ബ്രിട്ടീഷ് ഗവർണർമാരുടെ പ്രവിശ്യയിൽ നിന്ന് - 292, ചീഫ് കമ്മീഷണർമ്മാരുടെ പ്രവിശ്യയിൽ നിന്ന് -4)
*ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം- 17
*ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം - 3 (1) ആനി മസ്ക്രീൻ(2 )അമ്മു സ്വാമിനാഥൻ (3) ദാക്ഷായണി വേലായുധൻ
*ഇന്ത്യയിൽ പ്രീഡിഗ്രി പാസ്സായ ആദ്യSC/ ST വനിത -ദാക്ഷായണി വേലായുധൻ
*ഭരണഘടനാ നിർമ്മാണസഭയിൽ 389 അംഗങ്ങളാണുണ്ടയിരുന്നത്.
*പാകിസ്ഥാൻ പ്രദേശത്ത് ഉൾപ്പെട്ട അംഗങ്ങൾ പിരിഞ്ഞു പോയതോടു കൂടി അംഗസംഖ്യ299 ആയി.
*ഭരണഘടനാ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം
284.
*ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത്?
ans : 1947 ജൂലൈ 22
*ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24
*ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24
*ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത്?
ans : 1950 ജനുവരി 24
*1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയുടെ നിയമ നിർമ്മാണ സഭയായി മാറി. ഒരു നിയമനിർമ്മാണസഭയെന്ന നിലയ്ക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത്.1947 നവംബർ 17 നാണ്.ഈ സമ്മേളനത്തിൽ വച്ച് ജി.വി. മാവ്ലങ്കാറിനെ സ്പീക്കറായി തിരഞ്ഞെടുത്തു.