1.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
ans : ജവഹർലാൽ നെഹ്റു
2.ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപമേയം (Objective Resolution)ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത്.
3.ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്?
ans : 1946 ഡിസംബർ 13
4.ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്?
ans : യു.എസ്.എ
5.'ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി' എന്നറിയപ്പെടുന്നത്?
ans : ആമുഖം
6."ഭരണഘടനയുടെ താക്കോൽ”, “ആത്മാവ്”, “തിരിച്ചറിയൽ കാർഡ്” എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്?
ans : ആമുഖത്തെ
7.ആമുഖം ആരംഭിക്കുന്നത് "നാം ഭാരതത്തിലെ ജനങ്ങൾ” (We the people of India)
8.ആമുഖമനുസരിച്ച് ഇന്ത്യ ഒരു-പരമാധികാര സോഷ്യലിസ്റ്റ് -മതേതര -ജനാധിപത്യ-റിപ്പബ്ലിക് ആണ്.
9.ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളൂ.
10.ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം?
ans : 1976 (42-ാം ഭേദഗതി)
11.ചെറുഭരണഘടന അഥവാ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ദേദഗതി
ans : 42-ാം ഭരണഘടനാ ഭേദഗതി
12.42-ാം ഭേദഗതി വഴിയായി ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ?
ans : മൂന്ന് വാക്കുകൾ (സോഷ്യലിസ്റ്റ്,മതേതരത്വം,അവിഭാജ്യത)
13.ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രസ്ഥാവിച്ചത് ഏത് കേസിലാണ്?
ans : ബേരുബാരി കേസ് (1960)
14.ഭരണഘടനയുടെ അടിസ്ഥാന ഘടന (BasicStructure) എന്ന ആശയം സുപ്രീം കോടതി കൊണ്ടുവന്നത് ഏത് കേസിലാണ്?
ans : കേശവാനന്ദഭാരതി കേസ് (1973)
15.ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?
ans : കേശവാനന്ദഭാരതി കേസ് (1973)
ആമുഖം-വിശേഷണങ്ങൾ
16."ഇന്ത്യയു ടെ രാഷ്ട്രീയജാതകം “എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : കെ.എം.മുൻഷി
17.“ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : എൻ.എ.പൽക്കിവാല
18.“ഭരണഘടനയുടെ താക്കോൽ” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : ഏണസ്റ്റ് ബാർക്കർ
19.“ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : താക്കൂർദാസ് ഭാർഗവ്
20.“ഭരണഘടനയുടെ ആത്മാവ്, താക്കോൽ” എന്നിങ്ങനെ വിശേഷിപ്പിച്ചത്?
ans : ജവഹർലാൽ നെഹ്റുഭരണഘടനാ നിർമ്മാണസഭയിലെ മലയാളി സാന്നിദ്ധ്യം
*തിരുവിതാംകൂറിൽ നിന്ന് ആറു പേരും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ പ്രതിനിധീകരിച്ച ഒൻപതുപേരും കൊച്ചിയിൽ നിന്ന് ഒരാളുമാണ് ഇന്നത്തെ കേരളമുൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ഭരണഘടനാ നിർമ്മാണസഭയിലുണ്ടായിരുന്നത്.എന്നാൽ മലയാളിയായ ജോൺ മത്തായി പ്രതിധീകരിച്ചിരുന്നത് യുണൈറ്റഡ് പ്രോവിൻസിനെയായിരുന്നു.(ഇന്നത്തെUP), അങ്ങനെ ഭരണഘടനാ നിർമ്മാണസഭയിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 17 മലയാളികളാണുണ്ടായിരുന്നത്.
*ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് പനമ്പിള്ളി ഗോവിന്ദമേനോൻ.