ഇന്ത്യൻ ഭരണഘടന (രാഷ്ട്രപതി)

രാഷ്ട്രപതി


*ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ എക്സസി ക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്?

ans : രാഷ്ട്രപതിയിൽ
(എന്നാൽ ഈ അധികാരങ്ങൾ യഥാർത്ഥത്തിൽ അനു ഭവിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റാണ്) 
*രാഷ്ട്രത്തിന്റെ തലവൻ?

ans : പ്രസിഡന്റ്

*കേന്ദ്രമന്ത്രിസഭയുടെ തലവൻ?

ans : പ്രധാനമന്ത്രി 

*ഇന്ത്യയുടെ പ്രഥമ പുരുഷൻ?

ans : രാഷ്ട്രപതി

*ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ?

ans : രാഷ്ട്രപതി 

*രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?

ans : പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജ് 

*‘സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട്’ വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനുവർത്തിച്ചു പോരുന്നത് 

*രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് ?

ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

*രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?

ans : സുപ്രീം കോടതി 

*രാഷ്ട്രപതിയുടെ ഭരണ കാലാവധി ? 

ans : 5 വർഷം 

*ഒരു വ്യക്തിക്ക് എത്രപ്രാവശ്യം വേണമെങ്കിലും ഇന്ത്യൻ പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്നതാണ്. 

*രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 

*രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത്?

ans : ഉപരാഷ്ട്രപതിക്ക് 

*രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം?

ans : ഇംപീച്ചമെന്റ്

*രാഷ്ട്രപതിയെ ഇംപീച്ച്  ചെയ്യുന്നതിനുള്ള ഏക കാരണം?

ans : ഭരണഘടനാ ലംഘനം 

*രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്?

ans : അനുഛേദം 61

*14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം രാജ്യസഭയിലോ ലോകസഭയിലോ ഇംപീച്ച്മെന്റ്
പ്രമേയം അവതരിപ്പിക്കാവുന്നതാണ്. 
*ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ സഭയുടെ 1/4 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 

*ഇംപീച്ചമെന്റ്  പ്രമേയം പാസ്സാവണമെങ്കിൽ സഭയുടെ മൊത്തം അംഗസംഖ്യയുടെ 2/3 ഭൂരിപക്ഷം ആവശ്യമാണ്. ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയെയും ഇംപീച്ചമെന്റിന് വിധേയനാക്കിയിട്ടില്ല. 

*രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കണം?

ans : 6 മാസത്തിനുള്ളിൽ 

*രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത് ?

ans : ഉപരാഷ്ട്രപതി

*രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതല നിർവ്വഹിക്കുന്നത്.

ans : സുപ്രീം കോടതി ചീഫ്ജസ്റ്റിസ് 

*രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റീസ്?

ans : എം. ഹിദായത്തുള്ള 

*പാർലമെന്റെ വിളിച്ചു കൂട്ടുന്നതും നിറുത്തി വയ്ക്കുന്നതും ലോക്സസഭ പിരിച്ചു വിടുന്നതും രാഷ്ട്രപതിയാണ്. 

3.ഓരോ വർഷത്തിലെയും പാർലമെന്റിന്റെ ആദ്യ സമ്മേ ളനത്തെയും പൊതു തിരഞ്ഞെടുപ്പിനുശേഷമുള്ള
ലോക്സഭയുടെ ആദ്യ സമ്മേളനത്തെയും അഭിസംബോധന ചെയ്യുന്നത്?
ans : രാഷ്ട്രപതി

*പാർലമെന്റംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച്  തർക്കമുണ്ടായാൽ തീരുമാനമെടുക്കുന്നത് ?

ans : രാഷ്ട്രപതി

*കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത്?

ans : രാഷ്ട്രപതി 

*ഒരു കുറ്റവാളിക്ക് ഇന്ത്യയിലെ ഏതൊരു കോടതി നൽകിയ ശിക്ഷയും (വധശിക്ഷയുൾപ്പെടെ) ഇളവു ചെയ്യുന്നതിനും മാപ്പു നൽകുന്നതിനുമുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.ലേഡി ഹർഡിഞ്ചിനു 

*പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 

ans : 14

*ലോക്സഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 

ans : 2(ആംഗ്ലോ - ഇന്ത്യൻ സമുദായത്തിൽ നിന്ന്)

*രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 

ans : 12(കല,സാഹിത്യം,ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ നിന്ന് പേരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു.

*പട്ടാളക്കോടതി ശിക്ഷ വിധിച്ച കുറ്റവാളികൾക്ക് മാപ്പു നൽകുന്നത്?

ans : രാഷ്ട്രപതി

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതകൾ

(1) ഭാരത പൗരനായിരിക്കണം. (2) 35 വയസ്സ് പൂർത്തിയായിരിക്കണം. (3) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. (4) കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ ആദായകരമായ പദവികൾ വഹിക്കുന്ന  വ്യക്തിയായിരിക്കരുത്.

രാഷ്ടപതി ഭവൻ

ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ.പതിമൂന്ന് ഏക്കർ വിസ്തൃതിയിൽ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവനിൽ 340 മുറികളാണുള്ളത്.വേണ്ടി ലോകപ്രശസ്ത വാസ്തുശില്പി എഡ്വിൻ ല്യൂട്ടിൻസാണ് മന്ദിരം രൂപകല്പന ചെയ്തത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ പാലസ് എന്നാണിത് അറിയപ്പെട്ടിരുന്നത്.
* വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ വ്യക്തി?

ans : ലോർഡ് ഇർവിൻ

*വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി?

ans : സി.രാജഗോപാലാചാരി 

*മുഗൾ ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : രാഷ്ടപതി ഭവനിൽ

*രാഷ്ട്രപതി ഭവനെ മാതൃകാ മാലിന്യ സംസ്കരണ പ്രദേശമാക്കുന്നതിനുള്ള പദ്ധതി?

ans : റോഷ്ണി

രാഷ്ട്രപതി നിലയം

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം. ഹൈദാബാദിലാണ് രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്. ഹൈദ്രബാദിലെ ഭരണാധികാരിയായിരുന്ന നൈസാമാണ് 1860 ൽ ഈ മന്ദിരം പണി കഴിപ്പിച്ചത്.

രാഷ്ട്രപതി നിവാസ്

സിംലയിലാണ് രാഷ്ട്രപതി നിവാസ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷിന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന സിംലയിൽ വൈസ്രോയിയുടെ വസതിയായി നിർമ്മിച്ച വൈസ് റീഗൽ ലോഡ്ജാണ് സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതി നിവാസ് ആയി മാറിയത്. 1888-ൽ പൂർത്തിയായ ഈ മന്ദിരം രൂപ കല്പന ചെയ്തത് ഹെൻറി ഇർവിനാണ്. ഡഫറിൻ പ്രഭുവാണ് വൈസ് റീഗൽ ലോഡ്ജിലെ ആദ്യ താമസക്കാരൻ.

രാഷ്ട്രപതിമാർ പ്രത്യേകതകൾ


*ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി?

ans : ഡോ. രാജേന്ദ്രപ്രസാദ്

*രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി?

ans :ഡോ. രാജേന്ദ്രപ്രസാദ്

*ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന രാഷ്ട്രപതി?

ans :ഡോ. രാജേന്ദ്രപ്രസാദ്

* ‘ഇന്ത്യാ ഡിവൈഡഡ്’, ‘ചമ്പാരൻ സത്യാഗ്രഹ’എന്നിവ രചിച്ചത്?

ans :ഡോ. രാജേന്ദ്രപ്രസാദ്

*ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്? 

ans :ഡോ. രാജേന്ദ്രപ്രസാദ്

*കേരളം നിയമസഭയിൽ ചിത്രം  അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്‌ട്രപതി?

ans :ഡോ. രാജേന്ദ്രപ്രസാദ്

*ഏറ്റവും കുറച്ച് കാലം രാഷ്ട്രപതിയായിരുന്നത്?

ans :സക്കീർ ഹുസൈൻ

*ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി?

ans :ആർ. വെങ്കിട്ട രാമൻ

*തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്‌ട്രപതി?

ans :ആർ. വെങ്കിട്ട രാമൻ

*ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി?

ans :നീലം സഞ്ഞ്ജീവ റെഡ്ഡി

*ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി?

ans :കെ.ആർ. നാരായണൻ (രാഷ്ട്രപതിയാകുന്ന സമയത്ത് കെ.ആർ. നാരായണന്റെ പ്രായം - 76 വയസ് 271 ദിവസം ആർ. വെങ്കിട്ടരാമന്റെ പ്രായം - 76 വയസ് 221 ദിവസം) 

*ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി?

ans :ഡോ. എസ്. രാധാകൃഷ്ണൻ

*ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി?

ans :ഡോ.എസ്. രാധാകൃഷ്ണൻ 

*ആദ്യ മുസ്ലീം രാഷ്ട്രപതി?

ans :സക്കീർ ഹുസൈൻ

*പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ ഉറുദ്ദു  ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്?

ans :സക്കീർ ഹുസൈൻ

*ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ്  നൽകുന്നത്?

ans :അനുഛേദം 72

*ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റവാളികൾക്ക്  ഗവർണർ മാപ്പ്  നൽകുന്നത്?

ans :അനുഛേദം 161

*ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ?

ans :മനോഹര ഹോൾക്കർ 

*കേന്ദ്ര ധനകാര്യ മന്ത്രിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?

ans :ആർ. വെങ്കട്ടരാമൻ

*കേന്ദ്ര ധനകാര്യ മന്ത്രിയായ ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ  വ്യക്തി?

ans :പ്രണബ് മുഖർജി

*അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി?

ans:ഡോ.സക്കീർ ഹുസൈൻ 

*അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി?

ans:ഫക്രുദ്ദീൻ അലി അഹമ്മദ്

*ഒരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി?

ans:നീലം സഞ്ജീവ റെഡ്ഡി 

*കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവറെഡ്‌ഡിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി?

ans:വി.വി.ഗിരി (1969)

*ലോകസഭാ സ്പീക്കറായിരുന്നതിനു ശേഷം രാഷ്ട്രപതിയായത്?

ans:നീലം സഞ്ജീവ റെഡ്ഡി 

*ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി? 

ans:നീലം സഞ്ജീവ റെഡ്ഡി

*മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി?

ans:നീലം സഞ്ജീവ റെഡ്ഡി 

*അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്ട്രപതി?

ans:സെയിൽസിംഗ് 

*ജ്ഞാനി എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി?

ans:സെയിൽസിംഗ്

*കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ടപതി?

ans:സെയിൽസിംഗ്

*എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി?

ans:നീലം സഞ്ജീവ റെഡ്ഡി

*എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി?

ans:ഡോ. എസ്. രാധാകൃഷ്ണൻ

*ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?

ans:കെ.ആർ.നാരായണൻ

*രാഷ്ടപതി തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണനെതിരെ മത്സരിച്ച മലയാളി?

ans:റ്റി.എൻ.ശേഷൻ
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, റിപ്പബ്ലിക് ആയ തിന്റെയും സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത്? 
ans : കെ.ആർ. നാരായണൻ

*കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് സ്ഥിതി ചെയ്യുന്നത്?

ans : തെക്കുംതല (കോട്ടയം)

*മുൻ രാഷ്ട്രപതിമാരുടെ വാർഷിക പെൻഷൻ?

ans : ഒൻപതുലക്ഷം രൂപ 

*രാഷ്ട്രപതിയുടെ ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ച്  പ്രതിപാദിക്കുന്ന പട്ടിക?

ans : 2-ാം പട്ടിക

*മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി ?

ans : ശ്രീമതി. പ്രതിഭാ പാട്ടീൽ(ദൈറോൺ സിംഗ് ശെഖാവത്തിനെയാണ് പരാജയപ്പെടുത്തിയത്)

*ഇന്ത്യൻ രാഷ്ട്രപതിയായ പ്രഥമ വനിത?

ans : പ്രതിഭാ പാട്ടീൽ

*രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?

ans : വി.ആർ. കൃഷ്ണയ്യർ (1987-ൽ വെങ്കിട്ടരാമനെതിരെ)

*മലയാളിയായ ആദ്യ രാഷ്ട്രപതി?

ans : കെ. ആർ. നാരായണൻ

രാഷ്ട്രപതിമാർ കാലഘട്ടങ്ങളിലൂടെ 


*രാജേന്ദ്രപ്രസാദ്                                 1950-1962

*ഡോ. എസ്. രാധാകൃഷ്ണൻ          1962-1967

*സക്കീർ ഹുസൈൻ                       1967-1969

*വി.വി. ഗിരി                                  1969-1974

*ഫക്രുദ്ദീൻ അലി അഹമ്മദ്        1974-1977

*നീലം സഞ്ജീവ  റെഡ്‌ഡി          1977-1982

*ഗ്യാനി  സെയിൽ സിംഗ്              1982-1987

*ആർ.വെങ്കിട്ടരാമൻ                      1987-1992

*ശങ്കർ ദയാൽ ശർമ്മ                      1992-1997

*കെ.ആർ. നാരായണൻ                 1997-2002

*എ.പി.ജെ. അബ്ദുൾകലാം           2002-2007

*പ്രതിഭാ പാട്ടീൽ                              2007-2012

*പ്രണബ് മുഖർജി                           2012-

Twisting paris


*ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?

ans:ഡോ.എസ്. രാധാകൃഷ്ണൻ

*ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?

ans:പി.വി. നരസിംഹറാവു

*വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി? 

ans:സക്കീർ ഹുസൈൻ

*തത്ത്വചിന്തകനായ രാഷ്ട്രപതി?

ans:ഡോ.രാധാകൃഷ്ണൻ

*ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി?

ans:കെ.ആർ. നാരായണൻ 

*നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി?

ans:അബ്ദുൾ കലാം

*ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി?

ans:കെ.ആർ. നാരായണൻ 

*ശതമാനാടിസ്ഥാനത്തിൽ  ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിച്ച രാഷ്ട്രപതി?

ans:ഡോ.രാജേന്ദ്രപ്രസാദ്

*ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്‌ട്രപതി?

ans:വി.വി.ഗിരി

ഓർഡിനൻസ്


*പാർലമെന്റ് സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ 123-ാം വകുപ്പനുസരിച്ചാണ്?

ans:രാഷ്ട്രപതി

*പാർലമെൻ്റ് സമ്മേളിച്ച് 6 ആഴ്ചയ്ക്കുള്ളിലാണ്  പ്രസ്തുത ഓർഡിനൻസ് പാർലമെന്റ് അംഗീകരിക്കേണ്ടത്.

*ഒരു ഓർഡിനൻസിന്റെ കാലാവധി?

ans:6 മാസം

*ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ  പുറപ്പെടുവിച്ചിട്ടുള്ള  പ്രസിഡന്റ്?

ans:ഫക്രുദ്ദീൻ അലി അഹമ്മദ്.

Acting President


*വി.വി.ഗിരി-1969 മെയ് 3 മുതൽ 1969 ജൂലൈ 20 വരെ

*ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള-1969 ജൂലൈ 20 ആഗസ്റ്റ് 24 വരെ

*ബി.ഡി. ജെട്ടി-1977 ഫെബ്രുവരി 11 മുതൽ ജൂലൈ 25 വരെ

*ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് -വി.വി.ഗിരി

*ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റായിരുന്നത്?

ans:ബി.ഡി. ജെട്ടി

*ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡന്റായിരുന്നത്?

ans:ജസ്റ്റിസ് എം. ഹിദായത്തുള്ള

പോക്കറ്റ് വീറ്റോ

പാർലമെന്റ് പാസ്സാക്കിയ ഒരു രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ എത്ര സമയത്തിനുള്ളിൽ രാഷ്ട്രപതി അയയ്ക്കണമെന്ന് ഭരണഘടന  നിഷ്കർഷിക്കുന്നില്ല.പ്രസ്തുത ബില്ല് എത്ര കാലം വേണമെങ്കിലും രാഷ്ട്രപതിക്ക് കൈവശം വച്ചിരിക്കാൻ കഴിയും. രാഷ്ട്രപതിയുടെ ഈ അധികാരത്തെയാണ് പോക്കറ്റ് വീറ്റോ എന്നു പറയുന്നത്.
*പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ഗ്യാനി സെയിൽ സിംഗ്

* 1986-ൽ ഇന്ത്യൻ പോസ്റ്റോഫീസ് ഭേദഗതി ബില്ലിലാണ് അന്നത്തെ രാഷ്ട്രപതിയായിരുന്ന സെയിൽസിംഗ് പോക്കറ്റ് വീറ്റോ പ്രയോ
ഗിച്ചത്.
* പാർലമെന്റ പാസ്സാക്കി ഒരു ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ അതിൽ ഒപ്പു വയ്ക്കാതെ രാഷ്ട്രപതിക്ക് തിരിച്ചയക്കാൻ കഴിയും.എന്നാൽ പ്രസ്തുത ബില്ല്  എന്നാൽ വീണ്ടും പാസ്സാക്കി രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയാണെങ്കിൽ അതിൽ ഒപ്പുവെയ്ക്കാൻ രാഷ്ട്രപതി ബാദ്ധ്യസ്ഥനാണ്.

വി.വി. ഗിരി


*1931-ൽ ലണ്ടനിൽ നടന്ന 2-ാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച പങ്കെടുക്കുകയും പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായിത്തീരുകയും ചെയ്ത വ്യക്തി?

ans : വി.വി. ഗിരി

*ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യയ്ക്കു വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്?

ans : വി.വി. ഗിരി

*.വി.വി. ഗിരി നൽകിയ സന്ദേശം ?

ans : മനുഷ്യകുലത്തിനു  നന്മവരാൻ ചന്ദ്രയാത്രയ്ക്ക് കഴിയട്ടെ.

*നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരിക്കുന്നത്?

ans : ഞങ്ങൾ ഇവിടെ എത്തിയത് മാനവരാശിക്കാകെ സമാധാന ത്തിനു വേണ്ടിയാണ്.

*സെക്കന്റെ പ്രിഫറൻഷ്യൽ വോട്ട് എണ്ണി വിജയിച്ച രാഷ്ട്രപതി?

ans : വി.വി.ഗിരി

*.കേരള ഗവർണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി ?

ans : വി.വി.ഗിരി

എ.പി.ജെ. അബ്ദുൾ കലാം


*മുഴുവൻ പേര് :- അവുൽ പക്കീർ ജയനുലാ ബ്ദീൻ അബ്ദുൾ കലാം 

*1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. 

*ഇന്ത്യയുടെ 12-ാമത്തെ രാഷ്ട്രപതി (രാഷ്ട്രപതിയാകുന്ന 11-ാമത്തെ വ്യക്തി)

*1997 -ൽ ഭാരതരത്ന ലഭിച്ചു. 

*ഹുവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ

*രാഷ്ട്രപതി പദത്തിലെത്തിയ ആദ്യ ശാസ്ത്രജ്ഞൻ 

*പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡന്റ് എന്നറിയപ്പെടുന്നു. 

*ഡോ. കലാമിന്റെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം 

ans :  മിഷൻ ഓഫ് ലൈഫ് മ്യൂസിയം 

*യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ സർവ്വ സൈന്യാധിപൻ

*അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്. 

*സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി ഒരു രൂപാമാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന രാഷ്ട്രപതി.

*നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്രപതി.

*കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി. 

*അബ്ദുൾകലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ -Billion Beats 

*എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ-അഗ്നിച്ചിറകുകൾ (Wings of Fire) 

*എ.പി.ജെ. അബ്ദുൾ കലാമിനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി വനിത ആയിരുന്നു ലക്ഷ്മി സൈഗാൾ 

*’Aiming low is a crime എന്ന് പറഞ്ഞത് എ.പി.ജെ. അബ്ദുൾ കലാം ആണ്.

*"മിസൈൽ മാൻ ഓഫ് ഇന്ത്യ”

ans :  അബ്ദുൾ കലാം

*"മിസൈൽ വുമൺ ഓഫ് ഇന്ത്യ”

ans : ടെസ്സി തോമസ്

*എ.പി.ജെ. അബ്ദുൾ കലാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം

ans :  Lights from Many Lamps (Edited by Lillian Watson) 

*ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്

ans : അബ്ദുൾ കലാം (ഒക്ടോബർ 15)

*ബ്രിട്ടനിലെ റോയൽ സൊസൈറ്റിയുടെ കിംഗ് ചാൾസ് II മെഡൽ നേടിയ ആദ്യ ഭാരതീയൻ

ans :  എ.പി.ജെ. അബ്ദുൾ കലാം 

*APJ യുടെ കവിതാസമാഹാരം 'യെനുദായ പ്രയാണ' ('മൈ ജേർണി' എന്ന പേരിൽ ഇത് ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.)
*സ്കൂളുകളിൽ കലാമിന്റെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനമെടുത്ത സംസ്ഥാനം

ans : മധ്യപ്രദേശ്

*എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ 'യൂത്ത് അവാർഡ്’ ഏർപ്പെടുത്തിയ സംസ്ഥാനം

ans : തമിഴ്നാട്

*എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ബഹുമാനാർത്ഥം സ്മാരകം നിർമ്മിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത നഗരം

ans : രാമേശ്വരം

*എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ ഗവേഷണ നയകേന്ദ്രം സ്ഥാപിക്കുന്ന ഇന്ത്യയിലെ IIM -IIM ഷില്ലോംഗ്

*എ.പി.ജെ. അബ്ദുൾ കലാം അന്തരിച്ചത് 2015 ജൂലൈ 27ന്

*മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെടുന്ന രാഷ്‌ട്രപതി

ans : എ.പി.ജെ. അബ്ദുൾ കലാം

*അബ്ദുൾ കലാമിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം,മെയ് 26 ശാസ്ത്രദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം

ans : സ്വിറ്റ്സർലാന്റ്

പ്രണബ് മുഖർജി


* ഇന്ത്യയുടെ സർവ്വസൈന്യാധിപൻ.

*ഇന്ത്യയുടെ പതിനാലാമത്തെ പ്രസിഡന്റ്(പ്രസിഡന്റാകുന്ന 13-ാമത്തെ വ്യക്തി, UPA യുടെ നോമിനിയായിരുന്നു)

* മുൻ എൻ.സി.പി. നേതാവും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന പി.എ. സാങ്മയെ (N.D.A. നോമിനി) പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി പദത്തിലെത്തിയത്.

*ദ ഡ്രമാറ്റിക് ഡിക്കേഡ്: ദ ഇന്ദിരാഗാന്ധി ഇയേഴ്സ്, ദ ടർബുലന്റ്, ദ ഇയേഴ്സ്:1980-96 എന്നീ പുസ്തകങ്ങൾ രചിച്ചത് - പ്രണബ് മുഖർജി

ഉപരാഷ്ട്രപതിയാവാതെ രാഷ്ട്രപതിയായവർ


*ഡോ. രാജേന്ദ്ര പ്രസാദ് 

*ഫക്രുദ്ദീൻ അലി അഹമ്മദ്

*നീലം സഞ്ജീവ റെഡ്ഡി

*ഗ്യാനി സെയിൽ സിംഗ്

*A.P.J.അബ്ദുൾ കലാം

*പ്രതിഭാ പാട്ടീൽ

*പ്രണബ് മുഖർജി


Manglish Transcribe ↓


raashdrapathi


*bharanaghadanayanusaricchu inthyan yooniyante eksasi kyootteevu adhikaarangal nikshipthamaayirikkunnath?

ans : raashdrapathiyil
(ennaal ee adhikaarangal yathaarththatthil anu bhavikkunnathu pradhaanamanthriyude nethruthvatthilulla kaabinattaanu) 
*raashdratthinte thalavan?

ans : prasidantu

*kendramanthrisabhayude thalavan?

ans : pradhaanamanthri 

*inthyayude prathama purushan?

ans : raashdrapathi

*inthyayude sarvva synyaadhipan?

ans : raashdrapathi 

*raashdrapathiye thiranjedukkunnath?

ans : paarlamentileyum samsthaana niyamasabhakalileyum thiranjedukkappetta amgangal ulkkollunna ilakdaral koleju 

*‘simgil draanspharabil vottu’ vazhi aanupaathika praathinidhya sampradaayamaanu raashdrapathi thiranjeduppil anuvartthicchu porunnathu 

*raashdrapathi thiranjeduppinu nethruthvam nalkunnathu ?

ans : kendra thiranjeduppu kammeeshan

*raashdrapathi thiranjeduppile tharkkangal pariharikkunnathu ?

ans : supreem kodathi 

*raashdrapathiyude bharana kaalaavadhi ? 

ans : 5 varsham 

*oru vyakthikku ethrapraavashyam venamenkilum inthyan prasidantu sthaanam vahikkaavunnathaanu. 

*raashdrapathikku sathyavaachakam chollikkodukkunnath? Ans : supreemkodathi cheephu jasttisu 

*raashdrapathi raajikkatthu samarppikkunnath?

ans : uparaashdrapathikku 

*raashdrapathiye thalsthaanatthu ninnu neekkam cheyyunnathinulla nadapadi kramam?

ans : impeecchamentu

*raashdrapathiye impeecchu  cheyyunnathinulla eka kaaranam?

ans : bharanaghadanaa lamghanam 

*raashdrapathiye impeecchu cheyyunnathinulla bharanaghadanaa vakuppu?

ans : anuchhedam 61

*14 divasatthe munkoor notteesu nalkiyathinushesham raajyasabhayilo lokasabhayilo impeecchmentu
prameyam avatharippikkaavunnathaanu. 
*impeecchmentu prameyam avatharippikkaan sabhayude 1/4 amgangalude pinthuna aavashyamaanu. 

*impeecchamentu  prameyam paasaavanamenkil sabhayude mottham amgasamkhyayude 2/3 bhooripaksham aavashyamaanu. Inthyayil ithuvare oru raashdrapathiyeyum impeecchamentinu vidheyanaakkiyittilla. 

*raashdrapathi sthaanam ozhivu vannaal ethra kaalatthinullil puthiya raashdrapathiye thiranjedukkanam?

ans : 6 maasatthinullil 

*raashdrapathiyude abhaavatthil raashdrapathiyude chumathalakal nirvvahikkunnathu ?

ans : uparaashdrapathi

*raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathala nirvvahikkunnathu.

ans : supreem kodathi cheephjasttisu 

*raashdrapathiyude chumathala vahiccha eka cheephu jasttees?

ans : em. Hidaayatthulla 

*paarlamente vilicchu koottunnathum nirutthi vaykkunnathum loksasabha piricchu vidunnathum raashdrapathiyaanu. 

3. Oro varshatthileyum paarlamentinte aadya samme lanattheyum pothu thiranjeduppinusheshamulla
loksabhayude aadya sammelanattheyum abhisambodhana cheyyunnath?
ans : raashdrapathi

*paarlamentamgangalude ayogyathaye sambandhicchu  tharkkamundaayaal theerumaanamedukkunnathu ?

ans : raashdrapathi

*kendra gavanmentinte nayaprakhyaapanam paarlamentil vaayikkunnath?

ans : raashdrapathi 

*oru kuttavaalikku inthyayile ethoru kodathi nalkiya shikshayum (vadhashikshayulppede) ilavu cheyyunnathinum maappu nalkunnathinumulla adhikaaram raashdrapathikkundu. Ledi hardinchinu 

*paarlamentilekku ethra amgangale raashdrapathikku naamanirdesham cheyyaam ? 

ans : 14

*loksabhayilekku ethra amgangale raashdrapathikku naamanirdesham cheyyaam ? 

ans : 2(aamglo - inthyan samudaayatthil ninnu)

*raajyasabhayilekku ethra amgangale raashdrapathikku naamanirdesham cheyyaam ? 

ans : 12(kala,saahithyam,shaasthram, saamoohya sevanam ennee mekhalakalil ninnu pere raajyasabhayilekku raashdrapathi naamanirdesham cheyyunnu.

*pattaalakkodathi shiksha vidhiccha kuttavaalikalkku maappu nalkunnath?

ans : raashdrapathi

prasidantu sthaanatthekku mathsarikkunnathinulla yogyathakal

(1) bhaaratha pauranaayirikkanam. (2) 35 vayasu poortthiyaayirikkanam. (3) loksabhayilekku thiranjedukkappedunnathinulla yogyathayundaayirikkanam. (4) kendra samsthaana gavanmentukalude keezhil aadaayakaramaaya padavikal vahikkunna  vyakthiyaayirikkaruthu.

raashdapathi bhavan

inthyan prasidantinte audyogika vasathiyaanu raashdrapathi bhavan. Pathimoonnu ekkar visthruthiyil dalhiyil sthithi cheyyunna raashdrapathi bhavanil 340 murikalaanullathu. Vendi lokaprashastha vaasthushilpi edvin lyoottinsaanu mandiram roopakalpana cheythathu. Britteeshu bharanakaalatthu vysu reegal paalasu ennaanithu ariyappettirunnathu.
* vysu reegal paalasil thaamasiccha aadya vyakthi?

ans : lordu irvin

*vysu reegal paalasil thaamasiccha aadya inthyan bharanaadhikaari?

ans : si. Raajagopaalaachaari 

*mugal gaardan, herbal gaardan enniva sthithi cheyyunnath?

ans : raashdapathi bhavanil

*raashdrapathi bhavane maathrukaa maalinya samskarana pradeshamaakkunnathinulla paddhathi?

ans : roshni

raashdrapathi nilayam

raashdrapathiyude dakshinenthyayile vasathiyaanu raashdrapathi nilayam. Hydaabaadilaanu raashdrapathi nilayam sthithi cheyyunnathu. Hydrabaadile bharanaadhikaariyaayirunna nysaamaanu 1860 l ee mandiram pani kazhippicchathu.

raashdrapathi nivaasu

simlayilaanu raashdrapathi nivaasu sthithicheyyunnathu. Britteeshinthyayude venalkkaala thalasthaanamaayirunna simlayil vysroyiyude vasathiyaayi nirmmiccha vysu reegal lodjaanu svaathanthryaanantharam raashdrapathi nivaasu aayi maariyathu. 1888-l poortthiyaaya ee mandiram roopa kalpana cheythathu henri irvinaanu. Dapharin prabhuvaanu vysu reegal lodjile aadya thaamasakkaaran.

raashdrapathimaar prathyekathakal


*inthyayude prathama raashdrapathi?

ans : do. Raajendraprasaadu

*randupraavashyam raashdrapathiyaaya eka vyakthi?

ans :do. Raajendraprasaadu

*beehaar gaandhi ennariyappedunna raashdrapathi?

ans :do. Raajendraprasaadu

* ‘inthyaa divydad’, ‘champaaran sathyaagraha’enniva rachicchath?

ans :do. Raajendraprasaadu

*ettavum kooduthal kaalam raashdrapathiyaayirunnath? 

ans :do. Raajendraprasaadu

*keralam niyamasabhayil chithram  anaachchhaadanam cheyyappetta aadya raashdrapathi?

ans :do. Raajendraprasaadu

*ettavum kuracchu kaalam raashdrapathiyaayirunnath?

ans :sakkeer husyn

*chyna sandarshiccha aadya inthyan raashdrapathi?

ans :aar. Venkitta raaman

*thamizhnaadinte vyavasaaya shilpi ennariyappedunna raashdrapathi?

ans :aar. Venkitta raaman

*ettavum praayam kuranja raashdrapathi?

ans :neelam sanjjeeva reddi

*ettavum praayam koodiya raashdrapathi?

ans :ke. Aar. Naaraayanan (raashdrapathiyaakunna samayatthu ke. Aar. Naaraayanante praayam - 76 vayasu 271 divasam aar. Venkittaraamante praayam - 76 vayasu 221 divasam) 

*inthyayude randaamatthe raashdrapathi?

ans :do. Esu. Raadhaakrushnan

*bharanaghadanaa padaviyilirikke bhaaratharathnam nediya aadya vyakthi?

ans :do. Esu. Raadhaakrushnan 

*aadya musleem raashdrapathi?

ans :sakkeer husyn

*plettoyude ‘rippablik’ uruddhu  bhaashayileykku tharjjama cheytha inthyan prasidantu?

ans :sakkeer husyn

*bharanaghadanayude ethu vakuppu anusaricchaanu kuttavaalikalkku raashdrapathi maappu  nalkunnath?

ans :anuchhedam 72

*bharanaghadanayude ethu vakuppu anusaricchaanu kuttavaalikalkku  gavarnar maappu  nalkunnath?

ans :anuchhedam 161

*inthyan raashdrapathi thiranjeduppil mathsariccha aadya vanitha ?

ans :manohara holkkar 

*kendra dhanakaarya manthriyaayathinu shesham raashdrapathiyaaya aadya vyakthi?

ans :aar. Venkattaraaman

*kendra dhanakaarya manthriyaaya shesham raashdrapathiyaaya randaamatthe  vyakthi?

ans :pranabu mukharji

*adhikaaratthilirikke anthariccha aadya raashdrapathi?

ans:do. Sakkeer husyn 

*adhikaaratthilirikke anthariccha randaamatthe raashdrapathi?

ans:phakruddheen ali ahammadu

*orikkal raashdrapathi thiranjeduppil paraajayappettathinushesham raashdrapathiyaaya eka vyakthi?

ans:neelam sanjjeeva reddi 

*kongrasu sthaanaarththiyaayirunna neelam sanjjeevareddiye raashdrapathi thiranjeduppil paraajayappedutthiya svathanthra sthaanaarththi?

ans:vi. Vi. Giri (1969)

*lokasabhaa speekkaraayirunnathinu shesham raashdrapathiyaayath?

ans:neelam sanjjeeva reddi 

*birudadhaariyallaattha aadya raashdrapathi? 

ans:neelam sanjjeeva reddi

*mukhyamanthriyaaya shesham raashdrapathiyaaya aadyavyakthi?

ans:neelam sanjjeeva reddi 

*amruthsarile suvarnnakshethratthil bloosttaar oppareshan samayatthu inthyan raashdrapathi?

ans:seyilsimgu 

*jnjaani ennariyappettirunna raashdrapathi?

ans:seyilsimgu

*kaarapakadatthil kollappetta raashdapathi?

ans:seyilsimgu

*ethirillaathe thiranjedukkappetta eka raashdrapathi?

ans:neelam sanjjeeva reddi

*ethirallaathe thiranjedukkappetta aadya uparaashdrapathi?

ans:do. Esu. Raadhaakrushnan

*dalithu vibhaagatthil ninnulla aadya raashdrapathi?

ans:ke. Aar. Naaraayanan

*raashdapathi thiranjeduppil ke. Aar. Naaraayananethire mathsariccha malayaali?

ans:tti. En. Sheshan
inthya svaathanthryam nediyathinteyum, rippabliku aaya thinteyum suvarnna joobili aaghoshicchappol raashdrapathiyaayirunnath? 
ans : ke. Aar. Naaraayanan

*ke. Aar. Naaraayanan naashanal insttittyoottu  ophu vishval sayansu aantu aardsu sthithi cheyyunnath?

ans : thekkumthala (kottayam)

*mun raashdrapathimaarude vaarshika penshan?

ans : onpathulaksham roopa 

*raashdrapathiyude shampalattheyum aanukoolyangaleyum kuricchu  prathipaadikkunna pattika?

ans : 2-aam pattika

*mun uparaashdrapathiye paraajayappedutthi raashdrapathiyaaya eka vyakthi ?

ans : shreemathi. Prathibhaa paatteel(dyron simgu shekhaavatthineyaanu paraajayappedutthiyathu)

*inthyan raashdrapathiyaaya prathama vanitha?

ans : prathibhaa paatteel

*raashdrapathi thiranjeduppil mathsariccha aadya malayaali?

ans : vi. Aar. Krushnayyar (1987-l venkittaraamanethire)

*malayaaliyaaya aadya raashdrapathi?

ans : ke. Aar. Naaraayanan

raashdrapathimaar kaalaghattangaliloode 


*raajendraprasaadu                                 1950-1962

*do. Esu. Raadhaakrushnan          1962-1967

*sakkeer husyn                       1967-1969

*vi. Vi. Giri                                  1969-1974

*phakruddheen ali ahammadu        1974-1977

*neelam sanjjeeva  reddi          1977-1982

*gyaani  seyil simgu              1982-1987

*aar. Venkittaraaman                      1987-1992

*shankar dayaal sharmma                      1992-1997

*ke. Aar. Naaraayanan                 1997-2002

*e. Pi. Je. Abdulkalaam           2002-2007

*prathibhaa paatteel                              2007-2012

*pranabu mukharji                           2012-

twisting paris


*dakshinenthyayil ninnulla aadya raashdrapathi?

ans:do. Esu. Raadhaakrushnan

*dakshinenthyayil ninnulla aadya pradhaanamanthri?

ans:pi. Vi. Narasimharaavu

*vidyaabhyaasa thatthvachinthakanaaya raashdrapathi? 

ans:sakkeer husyn

*thatthvachinthakanaaya raashdrapathi?

ans:do. Raadhaakrushnan

*lokasabhaa thiranjeduppil vottu cheytha aadya raashdra pathi?

ans:ke. Aar. Naaraayanan 

*niyamasabhaa thiranjeduppil vottu cheytha aadya raashdra pathi?

ans:abdul kalaam

*ettavum koodiya bhooripakshatthil vijayiccha raashdrapathi?

ans:ke. Aar. Naaraayanan 

*shathamaanaadisthaanatthil  ettavum kooduthal vottu nedi vijayiccha raashdrapathi?

ans:do. Raajendraprasaadu

*ettavum kuranja bhooripakshatthil vijayiccha raashdrapathi?

ans:vi. Vi. Giri

ordinansu


*paarlamentu sammelikkaattha avasarangalil ordinansu purappeduvikkunnathu bharanaghadanayude 123-aam vakuppanusaricchaan?

ans:raashdrapathi

*paarlamen്ru sammelicchu 6 aazhchaykkullilaanu  prasthutha ordinansu paarlamentu amgeekarikkendathu.

*oru ordinansinte kaalaavadhi?

ans:6 maasam

*ettavum kooduthal ordinansukal  purappeduvicchittulla  prasidantu?

ans:phakruddheen ali ahammadu.

acting president


*vi. Vi. Giri-1969 meyu 3 muthal 1969 jooly 20 vare

*jasttisu muhammadu hidaayatthulla-1969 jooly 20 aagasttu 24 vare

*bi. Di. Jetti-1977 phebruvari 11 muthal jooly 25 vare

*aadyatthe aakdingu prasidantu -vi. Vi. Giri

*ettavum kooduthal kaalam aakdingu prasidantaayirunnath?

ans:bi. Di. Jetti

*ettavum kuracchu kaalam aakdingu prasidantaayirunnath?

ans:jasttisu em. Hidaayatthulla

pokkattu veetto

paarlamentu paasaakkiya oru raashdrapathiyude amgeekaaratthinaayi ayaykkunna billukal ethra samayatthinullil raashdrapathi ayaykkanamennu bharanaghadana  nishkarshikkunnilla. Prasthutha billu ethra kaalam venamenkilum raashdrapathikku kyvasham vacchirikkaan kazhiyum. Raashdrapathiyude ee adhikaarattheyaanu pokkattu veetto ennu parayunnathu.
*pokkattu veetto aadyamaayi upayogiccha inthyan prasidantu gyaani seyil simgu

* 1986-l inthyan posttopheesu bhedagathi billilaanu annatthe raashdrapathiyaayirunna seyilsimgu pokkattu veetto prayo
gicchathu.
* paarlamenta paasaakki oru billu raashdrapathiyude amgeekaaratthinaayi samarppikkumpol athil oppu vaykkaathe raashdrapathikku thiricchayakkaan kazhiyum. Ennaal prasthutha billu  ennaal veendum paasaakki raashdrapathiykku ayaykkukayaanenkil athil oppuveykkaan raashdrapathi baaddhyasthanaanu.

vi. Vi. Giri


*1931-l landanil nadanna 2-aam vattamesha sammelanatthil inthyayile thozhilaalikale prathinidheekariccha pankedukkukayum pinneedu inthyan raashdrapathiyaayittheerukayum cheytha vyakthi?

ans : vi. Vi. Giri

*chandranile lohaphalakatthil inthyaykku vendi sandesham nalkiya prasidantu?

ans : vi. Vi. Giri

*. Vi. Vi. Giri nalkiya sandesham ?

ans : manushyakulatthinu  nanmavaraan chandrayaathraykku kazhiyatte.

*neel aamsdrongu chandranil sthaapiccha phalakatthil ezhuthiyirikkunnath?

ans : njangal ivide etthiyathu maanavaraashikkaake samaadhaana tthinu vendiyaanu.

*sekkante pripharanshyal vottu enni vijayiccha raashdrapathi?

ans : vi. Vi. Giri

*. Kerala gavarnar aayathinushesham raashdrapathiyaaya eka vyakthi ?

ans : vi. Vi. Giri

e. Pi. Je. Abdul kalaam


*muzhuvan peru :- avul pakkeer jayanulaa bdeen abdul kalaam 

*1931 okdobar 15nu thamizhnaattile raameshvaratthu janicchu. 

*inthyayude 12-aamatthe raashdrapathi (raashdrapathiyaakunna 11-aamatthe vyakthi)

*1997 -l bhaaratharathna labhicchu. 

*huvar puraskaaram nediya aadya eshyakkaaran

*raashdrapathi padatthiletthiya aadya shaasthrajnjan 

*peeppilsu (janangalude) prasidantu ennariyappedunnu. 

*do. Kalaaminte bahumaanaarththam nyoodalhiyil aarambhiccha myoosiyam 

ans :  mishan ophu lyphu myoosiyam 

*yuddha vimaanatthil yaathra cheytha aadya inthyan sarvva synyaadhipan

*antharvaahiniyil sanchariccha aadya inthyan prasidantu. 

*siyaacchin glesiyar sandarshiccha aadya raashdrapathi oru roopaamaathram prathimaasa shampalam kyppattiyirunna raashdrapathi.

*niyamasabhaa thiranjeduppil vottu cheytha aadya raashdrapathi.

*keralatthinu patthina karmmaparipaadi sambhaavana cheytha raashdrapathi. 

*abdulkalaam aarambhiccha i-nyoosu peppar -billion beats 

*e. Pi. Je. Abdul kalaaminte aathmakatha-agnicchirakukal (wings of fire) 

*e. Pi. Je. Abdul kalaaminethire raashdrapathi thiranjeduppil mathsariccha malayaali vanitha aayirunnu lakshmi sygaal 

*’aiming low is a crime ennu paranjathu e. Pi. Je. Abdul kalaam aanu.

*"misyl maan ophu inthya”

ans :  abdul kalaam

*"misyl vuman ophu inthya”

ans : desi thomasu

*e. Pi. Je. Abdul kalaamine ettavum kooduthal svaadheeniccha pusthakam

ans :  lights from many lamps (edited by lillian watson) 

*loka vidyaarththi dinamaayi aikyaraashdrasabha aaghoshikkunnathu aarude janmadinamaanu

ans : abdul kalaam (okdobar 15)

*brittanile royal sosyttiyude kimgu chaalsu ii medal nediya aadya bhaaratheeyan

ans :  e. Pi. Je. Abdul kalaam 

*apj yude kavithaasamaahaaram 'yenudaaya prayaana' ('my jerni' enna peril ithu imgleeshileykku vivartthanam cheythittundu.)
*skoolukalil kalaaminte jeevitham paadtyavishayamaakkaan theerumaanameduttha samsthaanam

ans : madhyapradeshu

*e. Pi. Je. Abdul kalaaminte peril 'yootthu avaard’ erppedutthiya samsthaanam

ans : thamizhnaadu

*e. Pi. Je. Abdul kalaaminodulla bahumaanaarththam smaarakam nirmmikkaanaayi pradhaanamanthri narendramodi aahvaanam cheytha nagaram

ans : raameshvaram

*e. Pi. Je. Abdul kalaaminte peril gaveshana nayakendram sthaapikkunna inthyayile iim -iim shillomgu

*e. Pi. Je. Abdul kalaam antharicchathu 2015 jooly 27nu

*mejar janaral pruthviraaju ennariyappedunna raashdrapathi

ans : e. Pi. Je. Abdul kalaam

*abdul kalaaminte sandarshanatthinte smaranaarththam,meyu 26 shaasthradinamaayi aacharikkaan theerumaaniccha raajyam

ans : svittsarlaantu

pranabu mukharji


* inthyayude sarvvasynyaadhipan.

*inthyayude pathinaalaamatthe prasidantu(prasidantaakunna 13-aamatthe vyakthi, upa yude nominiyaayirunnu)

* mun en. Si. Pi. Nethaavum mun lokasabhaa speekkarumaayirunna pi. E. Saangmaye (n. D. A. Nomini) paraajayappedutthiyaanu raashdrapathi padatthiletthiyathu.

*da dramaattiku dikked: da indiraagaandhi iyezhsu, da darbulantu, da iyezhs:1980-96 ennee pusthakangal rachicchathu - pranabu mukharji

uparaashdrapathiyaavaathe raashdrapathiyaayavar


*do. Raajendra prasaadu 

*phakruddheen ali ahammadu

*neelam sanjjeeva reddi

*gyaani seyil simgu

*a. P. J. Abdul kalaam

*prathibhaa paatteel

*pranabu mukharji
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution