*ഭരണഘടനയിൽ പ്രതിപാദിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രി സഭയിലെ ഉന്നത പദവി?
ans : ഉപപ്രധാനമന്ത്രി
*ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി?
ans : സർദാർ വല്ലഭഭായി പട്ടേൽ
*പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി?
ans : സർദാർ വല്ലഭഭായി പട്ടേൽ
*ഇന്ത്യയിൽ എത്ര പേർ ഉപപ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട് ?
ans : 7 പേർ
*രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്നത്?
ans : ദേവിലാൽ
* രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേ സമയമുണ്ടായിരുന്ന കേന്ദ്രമന്ത്രിസഭ ?
ans : മൊറാർജി ദേശായി മന്ത്രിസഭ(1977-79)
*ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായത്?
ans : മൊറാർജി ദേശായിയും ചരൺസിങും
*രാജിവച്ച ആദ്യത്തെ ഉപ പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി
പാർലമെന്റ്
*“പാർലമെന്റ്” എന്ന പദം ഉടലെടുത്തത് ഏത് ഭാഷയിൽ നിന്നാണ്?
ans : ഫ്രഞ്ച്
*പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ans : ബ്രിട്ടീഷ് പാർലമെന്റ്
*ലോകത്തിലെ ഏറ്റവും പഴക്കംചെന്നു പാർലമെന്റ്?
ans : ആൾതിങ് (ഐസ്ലാന്റ്)
*ലോകത്തിലെ ഏറ്റവും വലിയ നിയമനിർമ്മാണസഭ?
ans : നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന)
*ഇന്ത്യൻ പാർലമെന്റിന്റെ രൂപീകരണം ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ?
ans : 79-ാം വകുപ്പ്
*പാർലമെന്റ നടപടിക്രമങ്ങളിൽ കോടതിയുടെ ഇടപെടൽ പാടില്ലെന്ന് അനുശാസിക്കുന്ന അനുഛേദം?
ans : അനുഛേദം 122
*രാജ്യസഭയും ലോകസഭയും പ്രസിഡന്റും ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ് .
*ഇന്ത്യൻ 60-ാം വാർഷികം 2012 മെയ് 13 ന് ആഘോഷിച്ചു. പാർലമെന്റിന്റെ പ്രഥമ സമ്മേളന ദിവസമായ 1952 മെയ് 13 ന്റെ ഓർമ്മയ്ക്കായിട്ടാണിത്.
*പാർലമെന്റിന് നിയമം നിർമ്മിക്കാനുള്ള അധികാരം ലഭിക്കുന്നത് ?
ans : ഭരണഘടയിൽ നിന്ന്
*പാർലമെന്റിന്റെ സമ്മേളനങ്ങൾ വിളിച്ചു കൂട്ടുന്നത്?
ans : പ്രസിഡൻ്റ്
*അദ്ധ്യക്ഷവേദിയുടെ വലതുവശത്തിരിക്കുന്നത്?
ans : ഭരണപക്ഷം
*സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു ലോകത്തിലെ ആദ്യ പാർലമെന്റ്?
ans : പാക്കിസ്ഥാൻ പാർലമെന്റ്
*ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?
ans : ദാദാഭായ് നവറോജി
*അദ്ധ്യക്ഷവേദിയുടെ ഇടതുവശത്തിരിക്കുന്നത്?
ans : പ്രതിപക്ഷം
*സഭയുടെ അനുവാദം കൂടാതെ തുടർച്ചയായി അറുപതിലധികം ദിവസം സഭാ നടപടികളിൽ പങ്കെടുക്കാതിരുന്നാൽ പാർലമെന്റ് അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടും.
*ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം?
ans : കമ്പനീസ് ആക്ട്(1956)
പദവിയും പ്രായവും
പദവി
കുറഞ്ഞ പ്രായം
* പ്രസിഡൻ്റ് 35
* വൈസ് പ്രസിഡൻ്റ് 35
* ഗവർണർ 35
*പ്രധാനമന്ത്രി 25
*മുഖ്യമന്ത്രി 25
*ലോക്സഭാംഗം 25
*രാജ്യസഭാംഗം 30
* സ്റ്റേറ്റ് ലെജിസ്റ്റേറ്റീവ് 30
*കൗൺസിൽ അംഗം 25
*പഞ്ചായത്തംഗം 21
വേതനങ്ങൾ
* രാഷ്ട്രപതി - 1,
50.000
* ഉപരാഷ്ട്രപതി - 1,25,000
* ഗവർണർ - 110000
* സുപ്രീംകോടതി ചീഫ് ജസ്റ്റിസ്-100000
*സുപ്രീംകോടതി ജഡ്ജി-90000
*ഹൈക്കോടതി ചീഫ് ജസ്റ്റിസ്-90000
*ഹൈക്കോടതി ജഡ്ജി - 80,000
ഉപപ്രധാനമന്ത്രിമാർ കാലഘട്ടങ്ങളിലൂടെ
* വല്ലഭഭായി പട്ടേൽ-1947-1950(നെഹ്‌റു മന്ത്രിസഭ)
* മൊറാർജി ദേശായി-1967-1969(ഇന്ദിരാഗാന്ധി മന്ത്രിസഭ)
* ചരൺ സിംഗ്-1977-1979(മൊറാർജി ദേശായി മന്ത്രിസഭ)
*ജഗ്ജീവൻ റാം -1977-1979(മൊറാർജി ദേശായി മന്ത്രിസഭ)
*വൈ.ബി. ചവാൻ -1979-1980(ചരൺ സിംഗ് മന്ത്രിസഭ)
*ചൗരി ദേവി ലാൽ -1989-1990(വി.പി.സിംഗ് മന്ത്രിസഭ) 1990-1991(ചന്ദ്രശേഖർ മന്ത്രിസഭ)
*ലാൽ കൃഷ്ണ അദ്വാനി- 2002-
2004 .(വാജ്പേയ് മന്ത്രിസഭ)
പാർലമെന്റ് മന്ദിരം
*പാർലമെന്റ് മന്ദിരത്തിന്റെ പേര്?
ans : സൻസദ് ഭവൻ
*പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത്?
ans : എഡ്വിൻ ല്യൂട്ടിൻസും ഹെർബർട്ട് ബേക്കറും
*1921 ഫെബ്രുവരി 12 ന് മന്ദിരത്തിന് തറക്കല്ലിട്ടു.
*1927 ജനുവരി 18 ന് അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു മന്ദിരം ഉദ്ഘാടനം ചെയ്തു.
*കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി സമ്മേളിച്ചിരുന്നത് പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിലാണ്.
*ഇന്ത്യയുടെ അധികാരകൈമാറ്റം നടന്നതും ഇവിടെ വെച്ചാണ്.
*രാജ്യസഭയുടെയും ലോകസഭയുടെയും സംയുക്തസമ്മേളനം നടക്കുന്നതും ഇവിടെയാണ്.
സത്യപ്രതിജ്ഞചെയ്യുന്ന വ്യക്തി
മുന്നിൽ
*രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
*ഉപരാഷ്ട്രപതി രാഷ്ട്രപതി
*പ്രധാനമന്ത്രി രാഷ്ട്രപതി
*കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി
*സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതി
*സുപ്രീംകോടതി ജഡ്ജി രാഷ്ട്രപതി
*ഗവർണർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
*ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗവർണർ
*ഹൈക്കോടതി ജഡ്ജി ഗവർണർ
*മുഖ്യമന്ത്രി ഗവർണർ