*ഓർഡിനറി ബിൽ
*ഫിനാൻഷ്യൽ ബിൽ
*മണിബിൽ
*ഭരണഘടനാ ഭദഗതി ബിൽ എന്നിങ്ങനെ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളെ തരം തിരിച്ചിരിക്കുന്നു.
*ഒരു ഓർഡിനറി ബിൽ സഭയിൽ First Reading,Second Reading. Third Reading og)എന്നിങ്ങനെ മൂന്ന് തവണ വായിക്കുന്നു.
മണിബിൽ(Article 10)
*മണിബിൽ അവതരിപ്പിക്കുന്നത്- ലോകസഭയിൽ
*മണിബിൽ ഭേദഗതി ചെയ്യാനോ തള്ളിക്കളയാനോ രാജ്യസഭയ്ക്ക് അധികാരമില്ല.
*ഒരു ബിൽ മണിബില്ലാണോ അല്ലയോ എന്ന സാക്ഷ്യപ്പെടുത്തുന്നത് ?
*ലോകസഭാ സ്പീക്കർ
*ഒരു ധനകാര്യബില്ല് ലോക്സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ 14 ദിവസത്തിനുള്ളിൽ പ്രസ്തുത ബില്ല് രാജ്യസഭ തിരിച്ചയയ്ക്കണം.അല്ലാത്ത പക്ഷം രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ബില്ല് പാസ്സായതായി കണക്കാക്കപ്പെടും.
15.ധനകാര്യ(മണി) ബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നഭരണഘടനാ വകുപ്പ്?അനുഛേദം 110
ശൂന്യവേള (Zero Hour)
*പാർലമെന്റംഗങ്ങൾക്ക് നോട്ടീസില്ലാതെ തന്നെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അനൗപചാരിക മാർഗമാണ് -സീറോ അവർ
*പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ്-സീറോ അവർ
*1962 --ലാണ് സീറേ അവർ ഇന്ത്യയിൽ ആരംഭിക്കുന്നത്.
*ശൂന്യവേളയെക്കുറിച്ച് പാർലമെന്റിന്റെ നിയമ നടപടിക്രമങ്ങളിൽ പരാമർശിച്ചിട്ടില്ല.
*ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമാണ് ശൂനവേള.
*ശൂനവേളയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല.എങ്കിലും സാധാരണയായി ഉച്ചയ്ക്ക് 12 നും 1 നു ഇടയിലാണിത്.
*എന്നാൽ 2014 നവംബർ മുതൽ രാജ്യസഭയിൽ ശൂനവേളയോടുകൂടിയാണ് സിറ്റിങ്ങ് ആരംഭിക്കുന്നത്.അതായത് 11 മണി മുതൽ.അതിന് ശേഷമാണ് ചോദ്യോത്തരവേള (Question Hour) ആരംഭിക്കുന്നത്. ലോകസഭയിൽ മാറ്റമില്ല
ക്വാറം
*ഒരു സഭയുടെ സമ്മേളനം ചേരുന്നതിന് ആ സഭയുടെ നിശ്ചിതശതമാനം അംഗങ്ങൾ പങ്കെടുക്കേണ്ടതുണ്ട്. ഇതിനെ ക്വാറം എന്നു പറയുന്നു.
*പാർലമെന്റ് സമ്മേളനങ്ങൾ ചേരുന്നതിനുള്ള ക്വാറം എത്രയാണ്-ആകെ അംഗങ്ങളുടെ പത്തിലൊന്ന്
*സംസ്ഥാനങ്ങളുടെ കാര്യത്തിൽ പത്ത് അല്ലെങ്കിൽ പത്തിലൊന്ന് എതാണോ കൂടുതൽ അത്.
സഭ നിർത്തിവയ്ക്കൽ (Adjournment)
*പാർലമെന്റ്/ നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേയ്ക്ക് നിറുത്തി വയ്ക്കുക എന്നതാണ് Adjournment. എപ്പോഴാണ് സഭ വീണ്ടും സമ്മേളിക്കുന്നതെന്ന് സഭ നിർത്തിവെയ്ക്കുന്ന സയത്ത്തന്നെ അദ്ധ്യക്ഷൻ പ്രഖ്യാപിക്കുന്നു.
*സഭയുടെ അടുത്ത സിറ്റിങ് എപ്പോഴാണെന്ന് സൂചിപ്പിക്കാതെ അനിശ്ചിതകാലത്തേക്ക് സഭ പിരിയുന്നതിനെ Adjournment sino die എന്നു പറയുന്നു.
*Adjournment ചെയ്യുന്നത് സഭയുടെ അദ്ധ്യക്ഷനാണ്.
പ്രൊരോഗ്(Prorogue)
*സഭയുടെ ഒരു സമ്മേളനത്തെ നിർത്തിവെയ്ക്കുന്നതിനെയാണ് പ്രൊരോഗ് എന്ന് പറയുന്നത്
*പാർലമെന്റ് സമ്മേളനത്തെ പ്രൊരോഗ് ചെയ്യുന്നത് രാഷ്ട്രപതിയാണ്.
പിരിച്ചുവിടൽ (Dissolution)
*ലോകസഭയേയോ സംസ്ഥാന അസംബ്ലിയേയോ പിരിച്ചുവിടുന്നതിനാണ് Dissolution എന്ന് പറയുന്നത്.നിലവിലുള്ള ലോക്സഭയുടെ കാലാവധി അവസാനിക്കുമ്പോഴോ നിലവിലുള്ള സഭയിൽ മന്ത്രിസഭയുണ്ടാക്കാൻ ആർക്കും ഭൂരിപക്ഷമില്ലാതെ വരുമ്പോഴോ നിലവിലുള്ള മന്ത്രിസഭ ന്യൂനപക്ഷമാകുമ്പോഴോ ആണ് സഭയെ പിരിച്ചുവിടുന്നത്.അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ സഭ രൂപീകരിക്കുന്നതാണ്. ലോക്സഭയെ മാത്രമേ പിരിച്ചുവിടാൻ കഴിയൂ.രാജ്യസഭ ഒരു സ്ഥിരം സഭയാണ്.അതുകൊണ്ട് തന്നെ രാജ്യസഭയെ പിരിച്ച് വിടാൻ കഴിയില്ല.ലോക്സഭ പിരിച്ച് വിടുന്നത് രാഷ്ട്രപതിയാണ്.
സംയുകത സമ്മേളനം
*ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്?
ans : സംയുക്തസമ്മേളനത്തിൽ
*സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം - 108
*സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്?
ans : രാഷ്‌ട്രപതി
*സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : ലോക്സഭാ സ്പീക്കർ
*സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : ഡെപ്യൂട്ടി സ്പീക്കർ
*ലോക സഭാ സ്പീക്കറിന്റെയും ഡെപ്യൂട്ടി സ്പീക്കറിന്റെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
*സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?
ans : കേവലഭൂരിപക്ഷംഒരു പുതിയ ജനപ്രതിനിധിസഭ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള നിലവിലത്തെ ജനപ്രതിനിധിസഭയുടെ അവസാനത്തെ സമ്മേളനം അറിയപ്പെടുന്നത്?а) സംയുക്ത സമ്മേളനം b) ലെയിം ഡക്ക് c) ഗില്ലറ്റിൻ d) സൈൻ ഡൈ
ans : b) ലെയിം ഡക്ക്
തൂക്ക് പാർലമെന്റ്
പൊതു തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ ഉണ്ടാക്കുവാൻ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ലായെങ്കിൽ അത്തരം പാർലമെന്റിനെയാണ് തൂക്ക് പാർലമെന്റ് എന്ന് പറയുന്നത്
കൂട്ടുകക്ഷി മന്ത്രിസഭ
തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ രണ്ടോ അതിലധികമോ പാർട്ടികൾ ചേർന്ന് രൂപീകരിക്കുന്ന സംയുക്ത മന്ത്രിസഭയെയാണ് കൂട്ടുകക്ഷി മന്ത്രിസഭ(Coalition Government)
കാസ്റ്റിംഗ് വോട്ട്
പാർലമെന്റിലും നിയമനിർമ്മാണ സഭകളിലും അവതരിപ്പിക്കുന്ന ബില്ലിന്മേൽ സാധാരണയായി അദ്ധ്യക്ഷൻ വോട്ട് ചെയ്യാറില്ല.എന്നാൽ ബില്ലിനെ അനുകൂലിച്ചും എതിർത്തുമുള്ള വോട്ടുകൾ തുല്ല്യമായി ഒരു പ്രതിസന്ധിയുണ്ടായാൽ സ്പീക്കർക്ക് അല്ലെങ്കിൽ സഭയുടെ അദ്ധ്യക്ഷന് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇത്തരം വോട്ടിനെയാണ് കാസ്റ്റിംങ് വോട്ട് എന്ന് പറയുന്നത്.
വിപ്പ്
ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വഭാവം പാർലമെന്റിലും നിയമസഭകളിലും നിയന്ത്രിക്കുന്നതിനുവേണ്ടി ഓരോ രാഷ്ട്രീയ പാർട്ടിയും നിയമിക്കുന്ന വ്യക്തിയാണ് വിപ്പ്.സഭയിൽ പ്രധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ നിശ്ചയമായും അംഗങ്ങൾ ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽതന്നെ വോട്ടു ചെയ്യണമെന്നും നൽകുന്ന നിർദ്ദേശത്തെയും വിപ്പ് എന്നാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗം വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയാൾ അയോഗ്യനാകുന്നതാണ്.
ഫിലിബസ്റ്റർ
പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവ്വം ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിനെയാണ് ഫിലിബസ്റ്റർ എന്നു പറയുന്നത്.
ജെറി മാൻഡറിംഗ്
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ.തങ്ങൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ മണ്ഡലം പുനർ നിർണ്ണയിക്കുന്നതിനെയാണ് ജെറി മാൻഡറിംഗ് എന്ന് അറിയപ്പെടുന്നത്.
അവിശ്വാസ പ്രമേയം
*പാർലമെന്റിന്റെ ഏത് സഭയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്?
ans :ലോക്സഭയിൽ
*അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം?
ans :50 അംഗങ്ങളുടെ
*അവിശ്വാസപ്രമേയം പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?
ans :കേവല ഭൂരിപക്ഷം
*വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്?
ans :പ്രതിപക്ഷം
*ലോക്സഭയിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?
ans :ജെ.ബി. കൃപലാനി(1963 ആഗസ്റ്റ 19 ന് നെഹ്റുവിനെതിരെ)
*അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി?
ans :വി.പി. സിംഗ്
പ്രതിപക്ഷ നേതാക്കൾ
*ലോക്സഭയിലെ ആദ പ്രതിപക്ഷ നേതാവ്?
ans :എ.കെ. ഗോപാലൻ
*ലോക്സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്?
ans :ഡോ.രാം.സുഭഗ് സിങ്
*രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്?
ans :എസ്.എൻ.മിശ്ര
*ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷ നേതാവായ ഏക മലയാളി?
ans :സി.എം .സ്റ്റീഫൻ
*കാബിനറ്റ് പദവി ലഭിച്ച ആദ്യ ലോക്സഭാ പ്രതിപക്ഷ നേതാവ്?
ans :വൈ. ബി. ചവാൻ
*കാബിനറ്റ് പദവി ലഭിച്ച ആദ്യ രാജ്യസഭാ പ്രതിപക്ഷ നേതാവ് ?
ans :കമലാപതി ത്രിപാഠി
*ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത?
ans :സോണിയാ ഗാന്ധി
*ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി ?
ans :എ.ബി. വാജ്പേയി
*രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ വ്യക്തി ?
ans :മൻമോഹൻ സിംഗ്
*ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നത്?
ans :എൽ.കെ. അദ്വാനി
*പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ?
ans :രാജീവ് ഗാന്ധി
*പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രതിപക്ഷ നേതാവ്?
ans :രാജീവ് ഗാന്ധി
*രാജ്യസഭയിൽ പ്രതിപക്ഷനേതാവായ ശേഷം കേരളാ ഗവർണ്ണറായ വ്യക്തി?
ans :സിക്കന്തർ ഭക്ത്
*ലോക്സഭയിൽ മുഖ്യപതിപക്ഷകക്ഷിയായിരുന്നിട്ടുള്ള ഏക സംസ്ഥാന പാർട്ടി?
ans :തെലുങ്കു ദേശം (TDP) (1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റ് നേടി TDP രണ്ടാം സ്ഥാനത്തെത്തി)
*പ്രതിപക്ഷനേതാവിന് താഴെപ്പറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?(എ)പ്രധാനമന്ത്രി(ബി)ഉപപ്രധാനമന്ത്രി(സി)കാബിനറ്റ് മന്ത്രി (ഡി)ലോക്സഭാ സ്പീക്കർ ഉത്തരം (സി)കാബിനറ്റ് മന്ത്രി
*1969 ലാണ് അംഗീകൃത പ്രതിപക്ഷനേതാവ് എന്ന പദവി നിലവിൽ വന്നത്.
*എന്നാൽ സഭയുടെ പ്രതിപക്ഷ നേതാവിന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് 1977 ലാണ്.
*സഭയുടെ മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന് നേടുന്ന പാർട്ടിയുടെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നത്.
സംയുക്ത സമ്മേളനം നാൾവഴികൾ
*ലോക്സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി 3 പ്രാവശ്യം സംയുക്ത സമ്മേളനം നടന്നിട്ടുണ്ട് >1961-ൽ സ്ത്രീധനനിരോധന നിയമം പാസ്സാക്കിയത്>1978 -ൽ ബാങ്കിംഗ് സർവ്വീസ് കമ്മീഷൻ റദ്ദാക്കുന്നത് സംബന്ധിച്ച്.>2002-ൽ POTA നിയമം പാസ്സാക്കിയത്
*സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ
ans : എം.എ. അയ്യങ്കാർ
ബജറ്റ്
* ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ ഗവൺമെന്റ് നടത്തുന്ന പ്രതീക്ഷിത വരവ് ചെലവുകളെ കുറിച്ചുള്ള പ്രസ്താവനയാണ് ബജറ്റ്.
*ബജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : 112 -ാം അനുഛേദം
*ബജറ്റ് എന്നതിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം?
ans : Annual Financial Statement(വാർഷിക സാമ്പത്തിക പ്രസ്താവന)
*ബജറ്റിന്റെ ആദ്യ ഭാഗത്ത് പൊതു സാമ്പത്തിക സർവ്വേയും രണ്ടാം ഭാഗത്ത് നികുതി ഘടനയുമാണ് പറയുന്നത്.
*ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
ans : ഏപ്രിൽ 1
*ഇന്ത്യയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്?
ans : മാർച്ച് 31
*കേന്ദ്ര ബജറ്റ് എല്ലാ വർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിവസം ധനമന്ത്രി ലോക്സസഭയിൽ അവതരിപ്പിക്കുന്നു.
*രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് ലോക്സസഭയിലാണ്.
*ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഒരേയൊരു ധനകാര്യമന്ത്രി?
ans : മൊറാർജി ദേശായി
*ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ans : ഷൺമുഖം ചെട്ടി
*ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?
ans : സി.ഡി. ദേശ്മുഖ്
*തുടർച്ചയായ അഞ്ച് പൊതുബജറ്റുകൾ അവതരിപ്പിച്ച ആദ്യ കേന്ദ്രമന്ത്രി?
ans : സി.ഡി. ദേശ്മുഖ്
*പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി?
ans : മൊറാർജി ദേശായി (10 എണ്ണം)
* പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്തി?
ans : പി. ചിദംബരം (9 എണ്ണം)
*കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് ?
ans : കെ.എം. മാണി (13)
*കേരളത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത്?
ans : ഇ.കെ.നായനാർ (ആറ് മിനിറ്റ് )
*ഇന്ത്യൻ ബജറ്റിന്റെ പിതാവ്?
ans : പി.സി. മഹലനോബിസ്
*ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ?
ans : കാനിംഗ് പ്രഭുവിന്റെ കാലത്ത് (1860)
*ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്?
ans : ജയിംസ് വിൽസൺ (1860 ഫെബ്രുവരി 29)
*സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്?
ans : ആർ.കെ. ഷൺമുഖം ചെട്ടി (1947 നവം ബർ 26)
* ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് -ജോൺ മത്തായി (1950 ഫെബ്രുവരി 28)
*ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവേ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം?
ans : 1924 (1921-ലെ ആക്വർത്ത് കമ്മീഷന്റെ ശുപാർശ പ്രകാരം)
*കേന്ദ്ര പൊതുബജറ്റും റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്?
ans : 2016 സെപ്റ്റംബർ 21 (2017 മുതൽ ഒരൊറ്റ ബജറ്റ് മാത്രമാണുണ്ടാവുക)
*കേരളത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയത്?
ans : തോമസ് ഐസക്സ് (2 മണിക്കൂർ 56 മിനിറ്റ്)(ഉമ്മൻചാണ്ടിയുടെ 2 മണിക്കൂർ 54 മിനിറ്റ് റെക്കോർഡ് ആണ് മറികടന്നത്)
*പാർലമെന്റിൽ ധനകാര്യ ബജറ്റ് അവതരിപ്പിച്ച ഏക വനിത ?
ans : ഇന്ദിരാഗാന്ധി
*ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ (1969) ദേശസാത്കരിച്ചപ്പോൾ ധനമന്ത്രിയായിരുന്നത് ?
ans : ഇന്ദിരാഗാന്ധി
*ഇ.എം.എസ്. മന്ത്രിസഭയിൽ (1957-1959)ധനമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് കേരളത്തിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.
പാർലമെന്ററി കമ്മിറ്റികൾ
*പാർലമെന്റിലെ മൂന്ന് ധനകാര്യ കമ്മിറ്റികളാണ്.?
* പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
*എസ്റ്റിമേറ്റ്സ് കമ്മിറ്റി
*കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ്
*പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷൻമാരെ നിയമിക്കുന്നത്?
ബജറ്റ് പാസ്സാക്കിയെടുക്കുന്നതുവരെ കേന്ദ്രഗവൺമെന്റിന്റെ ചെലവിനുള്ള പണം അനുവദിക്കുന്നതിനു വേണ്ടിയുള്ള ബില്ലാണ് വോട്ട് ഓൺ അക്കൗണ്ട്. സാധാരണയായി രണ്ട് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടാണ് ബജറ്റിനോടൊപ്പം അവതരിപ്പിക്കാറുള്ളത്. ബജറ്റിന്റെ മൊത്തം എസ്റ്റിമേറ്റിന്റെ 1/6 തുകയാണ് ഇങ്ങനെ അനുവദിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമം(Anti defection Law)
*1985 ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത്.
*ഭരണഘടനയുടെ 102-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്.
* X-ാം പട്ടിക (Schedule) ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
* ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവയ്ക്കുകയോ ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ വോട്ടു ചെയ്യുകയോ ചെയ്താൽ പ്രസ്തുത അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.
*കൂറുമാറ്റ നിരോധനനിയമമനുസരിച്ച് ലോക്സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ?
ans : ലോക്സഭാ സ്പീക്കറും രാജ്യസഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് രാജ്യസഭാ ചെയർമാനുമാണ്
*കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യ നിയമസഭാംഗം?
ans :ബാലകൃഷ്ണപിള്ള
പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
*പൊതുമുതലിന്റെ ദുർവിനിയോഗം തടയുന്നതിനുവേണ്ടിയുള്ള പാർലമെന്ററി കമ്മിറ്റി
ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
*പോസ്റ്റ്മോർട്ടം കമ്മിറ്റി എന്നറിയപ്പെടുന്നത്?
ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
*‘പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ?
ans : സി.എ.ജി.
*സി.എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന കമ്മിറ്റി ?
ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
*ഒരു പ്രതിപക്ഷാംഗം ചെയർമാനായിട്ടുള്ള കമ്മിറ്റി?
ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
*പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയിലെ അംഗസംഖ്യ?
ans : 22 (ലോക്സഭയിൽ നിന്ന് 15 രാജ്യസഭയിൽ നിന്ന് 7)
*പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗം ചേരുന്നതിന് കുറഞ്ഞത് 4 പേർ ഉണ്ടായിരിക്കണം.
*പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയിലെ നിലവിലെ ചെയർമാൻ?
ans : കെ.വി.തോമസ്
കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്
*പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റി?
ans : കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്
*കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശപ്രകാരം 1964-ൽ രൂപവത്കരിച്ച കമ്മിറ്റി.
*പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലെ അംഗസംഖ്യ?
ans : 22 (ലോക്സഭയിൽ നിന്ന് 15 രാജ്യസഭയിൽ നിന്ന് 7)
അടിയന്തിരാവസ്ഥ
*രാഷ്ട്രപതി പുറപ്പെടുവിച്ച ഒരു ദേശീയ അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് ഒരു മാസത്തിനുള്ളിലാണ്.
*പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയ അടിയന്തിരാവസ്ഥ 6 മാസം നില നിൽക്കും.
* ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്രകാലം വേണമെങ്കിലും ദേശീയ അടിയന്തിരാവസ്ഥ നീട്ടാവുന്നതാണ്.
*മൂന്ന് തരം അടിയന്തിരാവസ്ഥകളെ കുറിച്ചാണ് ഘടനയിൽ പ്രതിപാദിക്കുന്നത്
* ദേശീയ അടിയന്തിരാവസ്ഥ (അനുഛേദം 352)
*സംസ്ഥാന അടിയന്തിരാവസ്ഥ (അനുഛേദം 356)
*സാമ്പത്തിക അടിയന്തിരാവസ്ഥ (അനുഛേദം 360)
*മൂന്നുതരത്തിലുള്ള അടിയന്തിരാവസ്ഥകളും പ്രഖ്യാപിക്കുന്നത്‍ രാഷ്ട്രപതിയാണ്
ദേശീയ അടിയന്തിരാവസ്ഥ (352)
*ഭരണഘടനയുടെ അനുചേരദം 352 അനുസരിച്ചാണ് രാഷ്ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്‍
*ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ?
*യുദ്ധം
*വിദേശ ആക്രമണം
*സായുധ വിപ്ലവം
*കേന്ദ്ര കാബിനറ്റിന്റെ ലിഖിത രൂപത്തിലുള്ള ഉപദേശം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.
*ഇന്ത്യയിൽ ഇതുവരെ മുന്നു തവണയാണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.(1962,1971,1975)
*ഇന്ത്യയിൽ ആദ്യത്തെ ദേശീയാടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്?
ans : ഡോ.എസ്.രാധാകൃഷ്ണൻ(1962 ഒക്ടോബർ 26 ന്)
*ആദ്യ ദേശീയ അടിയന്തിരാവസ്ഥ പിൻവലിച്ചത്?
ans : ഡോ.സക്കീർ ഹുസൈൻ (1968 ജനുവരി 10ന്)
*ഒന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം?
ans : ചൈനീസ് ആകമണം
*ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്?
ans : വി.വി. ഗിരി(1971 ഡിസംബർ 3 ന് ഇന്ത്യാ-പാക് യുദ്ധത്തെത്തുടർന്ന്)
*മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ (ആദ്യത്തെ ആഭ്യന്തര അടിയന്തിരാവസ്ഥ) പ്രഖ്യാപിച്ചത്?
ans : ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25ന്, ആഭ്യന്തര കലഹം)
*രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തിരാവസ്ഥ പിൻവലിച്ചത്?
ans : ബി.ഡി. ജട്ടി (ആക്ടിങ് പ്രസിഡന്റ്, 1977 മാർച്ച് 21 ന്)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തിരാവസ്ഥ?
ans : രണ്ടാമത്തെ അടിയന്തിരാവസ്ഥ (1971-77)
*ഒന്നാം ദേശീയ അടിയന്തിരാവസ്ഥ?
ans : പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു,പ്രതിരോധമന്ത്രി - വി.കെ. കൃഷ്ണ മേനോൻ
*രണ്ടാം ദേശീയ അടിയന്തിരാവസ്ഥ?
ans : പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ,പ്രതിരോധമന്ത്രി - ജഗ്ജീവൻ റാം
*1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ?
ans : ഷാ കമ്മീഷൻ
സംസ്ഥാന അടിയന്തിരാവസ്ഥ (356)
*രാഷ്ട്രപതി ഭരണം എന്ന പേരിലും ഇത് അറിയപ്പെ ടുന്നു.
* അനുഛേദം 356 അനുസരിച്ചാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.
*ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമ്പോഴാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.
സാമ്പത്തിക അടിയന്തിരാവസ്ഥ (360)
*രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഭീഷണിയുണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 360 അനു സരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
*രാഷ്ട്രപതി പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തിനുള്ളിലാണ്.
*സാമ്പത്തിക അടിയന്തിരാവസ്ഥ സമയത്ത് സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരുടേതുൾപ്പെടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവ് ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ട്.
*ഇന്ത്യയിൽ ഇതുവരെയും സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
രാഷ്ട്രപതി ഭരണം ആദ്യം
*രാഷ്ട്രപതി ഭരണം ആദ്യമായി പഖ്യാപിച്ചത് പഞ്ചാബിലാണ് (1951 ജൂൺ 21). ഗോപീചന്ദ് ഭാർഗവയുടെ നേതൃത്വത്തിലുള്ള മന്ത്രസഭ രാജിവച്ചതിനെത്തുടർന്ന് മറ്റൊരു മന്ത്രിമസഭ രൂപീകരിക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു ഇത് എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷ മുണ്ടായിരുന്ന ഒരു സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട ആദ്യ സംസ്ഥാനം കേരളമാണ് (1959 ജൂലൈ 31 ന്)
*ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട സംസ്ഥാനം
ans : മണിപ്പൂർ (10 തവണ)
*ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിഭരണത്തിൻ കീഴിലായിരുന്ന സംസ്ഥാനം
ans : പഞ്ചാബ്
*രാഷ്ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തിനുള്ളിലാണ്.
*ഒരു സംസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം പരമാവധി മൂന്നുവർഷം വരെ മാത്രമേ നീട്ടാൻ കഴിയൂ
മികച്ച പാർലമെന്റേറിയൻ
*ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് നൽകുന്ന അവാർഡാണ് മികച്ച പാർലമെ ന്റേറിയൻ അവാർഡ്.
*1992 ൽ ശ്രീ. ശിവരാജ്പാട്ടീൽ ലോകസഭാ സ്പീക്കറായിരുന്ന സമയത്താണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.
*മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം
ans : ഇന്ദ്രജിത് ഗുപ്ത
*2012-ലെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ചത്
ans : ശരത് യാദവ്
Manglish Transcribe ↓
billukal
*ordinari bil
*phinaanshyal bil
*manibil
*bharanaghadanaa bhadagathi bil enningane paarlamentil avatharippikkunna billukale tharam thiricchirikkunnu.
*oru ordinari bil sabhayil first reading,second reading. Third reading og)enningane moonnu thavana vaayikkunnu.