*ഇന്ത്യൻ പൗരനായിരിക്കണം.
*ഇന്ത്യയിൽ ഒരു ജുഡീഷ്യൽ ഓഫീസറായി 10 വർഷത്തെ പരിചയം അല്ലെങ്കിൽ,ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം
*ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് ഉപദേശം ചോദിക്കുന്നത്?
ans : ആർട്ടിക്കിൾ 143
*സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ?
ans : ആർട്ടിക്കിൾ 129
*ഭരണഘടനാ അനുഛേദം അനുസരിച്ച് പ്രസിഡൻഷ്യൽ റഫറൻസിൽ വാദം കേൾക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം ?
ans : 5
ഹൈക്കോടതി (Article 214-231)
*ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ്?
ans :ആർട്ടിക്കിൾ 214
*ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതികൾ നിലവിൽ വന്നത്?
ans :1862 ൽ (കൽക്കട്ട, ബോംബെ, മദ്രാസ്)
*ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്?
ans :രാഷ്ട്രപതി
*ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്?
ans :ഗവർണറുടെ മുന്നിൽ
*ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്?
ans :രാഷ്ട്രപതിക്ക്
*ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത്?
ans :പ്രസിഡന്റ് (സുപ്രീം കോടതി ജഡ്ജിമാരെ നീക്കുന്ന അതേ രീതിയിൽ)
*ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
ans :62 വയസ്സ്
*സുപീംകോടതി ജഡ്ജിയായ ആദ്യ വനിത?
ans :ഫാത്തിമാബീവി
*ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
ans :കോർണേലിയ സൊറാബ്ജി
*സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?
ans :ലീലാ സേഥ് (1991-ൽ ഹിമാചൽ പ്രദേശ്)
*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
ans :അന്നാചാണ്ടി (കേരളം)
*സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?
ans :ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ (44-ാമത്)(2017 ജനുവരി 4 ന് സ്ഥാനമേറ്റു)
*സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ സിഖ് വംശജൻ.
*സുപ്രീം കോടതിയുടെ 43-ാമത് ചീഫ് ജസ്റ്റിസ് ?
ans :ജസ്റ്റിസ് ടി.എസ്, ഠാക്കൂർ
*ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വേതനം ?
ans : 90,000 രൂപ
*ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ വേതനം?
ans : 80,000 രൂപ
*ഇന്ത്യയിൽ എത ഹൈക്കോടതികളാണ് ഇപ്പോഴുള്ളത് ?
ans : 24
*ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
ans : അലഹബാദ് ഹൈക്കോടതി
*ഇന്ത്യയിലെ ഏറ്റവും പഴക്കമറ്റുള്ള ഹൈക്കോടതി?
ans : കൽക്കട്ട ഹൈക്കോടതി
*ഇന്ത്യയിലെ ഏറ്റവും പുതിയ ഹൈക്കോടതി ?
ans : ത്രിപുര ഹൈക്കോടതി
*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ans : ഗുവാഹത്തി ഹൈക്കോടതി
*ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിൽ എത്ര സംസ്ഥാനങ്ങണുള്ളത്?
ans : 4 (ആസാം, അരുണാചൽപ്രദേശ്,നാഗാലാൻഡ്,മിസോറാം)
*സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണപ്രദേശം?
ans : ഡൽഹി
*ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
ans : കേരളാ ഹൈക്കോടതിയുടെ
*ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് ?
ans : കൽക്കട്ടാ ഹൈക്കോടതിയുടെ
*ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി?
ans : മാൽഡ(പശ്ചിമ ബംഗാൾ)
*സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ യുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ ആഭ്യ ഫാസ്റ്റട്രാക്ക് കോടതി സ്ഥാപിതമായത്?
ans : കൊച്ചി
*ഇന്ത്യയിലാദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി?
ans : കൽക്കട്ട ഹൈക്കോടതി (1996)
നിയമവാഴ്ച (Rule of Law)
നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണന്നും ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നുമാണ് ‘നിയമവാഴ്ച’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്ല്യരാണെന്നും എല്ലാവർക്കും തുല്യനിയമ പരിരക്ഷ ഉറപ്പാക്കണമെന്നും അനുശാസിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുഛേദത്തിലാണ്.നിയമവാഴ്ച എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്.
കേരള ഹൈക്കോടതി
*കേരള ഹൈക്കോടതി സ്ഥാപിതമായത്?
ans : 1956 നവംബർ 1
*കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
ans : എറണാകുളം
*കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്ര ഭരണപ്രദേശം?
ans : ലക്ഷദ്വീപ്
*കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ?
ans : 15
*കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്?
ans : കെ.ടി. കോശി
*കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ വനിത?
ans : കെ.കെ. ഉഷ
*കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി?
ans : അന്നാചാണ്ടി
*കോമൺ വെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത?
ans : അന്നാചാണ്ടി
*ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
ans : ഓമന കുഞ്ഞമ്മ
*കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?
ans : വി.ഗിരി
*നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (NUALS) ചാൻസിലർ?
ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ജുഡീഷ്യൽ റിവ്യൂ
*പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ (Constitutional Validity) എന്ന് തീരുമാനിക്കുന്നതിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ.
*ജുഡീഷ്യൽ റിവ്യൂവിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- അനുഛേദം 13
*ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്
*നാഷണൽ ജുഡീഷ്യൽ അക്കാഡമി -ഭോപ്പാൽ(1993ലാണ് നിലവിൽ വന്നത്)
ഹൈക്കോടതികൾ
പേര്
സ്ഥാപിതമായത്
സീറ്റ്
അധികാരപരിധി
*കൽക്കട്ട ഹൈക്കോടതി 1862 കൊൽക്കത്ത പശ്ചിമ ബംഗാൾ & ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ.
*ബോംബെ ഹൈക്കോടതി 1862 മുംബൈ മഹാരാഷ്ട്ര, ഗോവ, ദാമൻ ദിയു,നാഗാർഹവേലി
*മദ്രാസ് ഹൈക്കോടതി 1862 ചെന്നൈ തമിഴ്നാട്, പോണ്ടിച്ചേരി
*അലഹബാദ് ഹൈക്കോടതി 1866 അലഹബാദ് ഉത്തർപ്രദേശ്
*കർണ്ണാടക ഹൈക്കോടതി 1884 ബംഗളുരു കർണ്ണാടക
*പാറ്റ്ന ഹൈക്കോടതി 1916 പാറ്റ്ന ബീഹാർ
*മധ്യപ്രദേശ് ഹൈക്കോടതി 1936 ജബൽപൂർ മധ്യപ്രദേശ്
*ജമ്മു-കാൾമീർ ഹൈക്കോടതി 1943 ശ്രീനഗർ&ജമ്മു -ജമ്മു & കാൾമീർ
*പഞ്ചാബ് & ഹരിയാന ഹൈക്കോടതി 1947 ചണ്ഡീഗഡ് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്
*ഗുവാഹട്ടിഹൈക്കോടതി- 1948 ഗുവാഹട്ടി ആസ്സാം,മിസോറാം,അരുണാചൽ പ്രദേശ്, നാഗാലാന്റ്
*ഒറീസ്സ ഹൈക്കോടതി 1948 കട്ടക്ക് ഒറീസ്സ
*രാജസ്ഥാൻ ഹൈക്കോടതി 1949 ജോധ്പൂർ രാജസഥാൻ
*ഹൈദരാബാദ് ഹൈക്കോടതി 1954 ഹൈദരാബാദ് ആന്ധാപ്രദേശ്, തെലങ്കാന
*കേരള ഹൈക്കോടതി - 1956 കൊച്ചി കേരളം, ലക്ഷദ്വീപ്
*ഗുജറാത്ത് ഹൈക്കോടതി 1960 അഹമ്മദാബാദ് ഗുജറാത്ത്
*ഡൽഹി ഹൈക്കോടതി 1966 ന്യൂഡൽഹി ഡൽഹി
*ഹിമാചൽ പ്രദേശ് ഹൈക്കോടതി 1971 സിംല ഹിമാചൽ പ്രദേശ്
*സിക്കിം ഹൈക്കോടതി- 1975 ഗാങ്ടോക് സിക്കിം
*ഛത്തീസ്ഗഡ് ഹൈക്കോടതി- 2000 ബിലാസ്പൂർ ഛത്തീസ്ഗഡ്
*ജാർഖണ്ഡ് ഹൈക്കോടതി 2000 റാഞ്ചി ജാർഖണ്ഡ്
*ഉത്തരാഖണ്ഡ് ഹൈക്കോടതി 2000 നൈനിറ്റാൾ ഉത്തരാഖണ്ഡ്
*മണിപ്പൂർ ഹൈക്കോടതി 2013 ഇംഫാൽ മണിപ്പൂർ
*മേഘാലയ ഹൈക്കോടതി- 2013 ഷില്ലോങ് മേഘാലയ
*ത്രിപുര ഹൈക്കോടതി- 2013 അഗർത്തല ത്രിപുര