ഇന്ത്യൻ ഭരണഘടന (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ)
ഇന്ത്യൻ ഭരണഘടന (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Article 324 - 329)
*തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 324
*.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്?
ans : 1950 ജനുവരി 25
*2011 മുതൽ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നു.
*ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ട്കമ്മീഷണർമാരെയും നിയമിക്കുന്നത് ?
ans : രാഷ്ട്രപതി
*മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം?
ans : ഇംപീച്ചമെന്റ്(സുപ്രീംകോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)
*തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി?
ans : 6 വർഷം അഥവാ 65 വയസ്
*സുപ്രീംകോടതി ജഡ്ജിയുടേതിനു സമാനമായ സ്ഥാനവും വേതനവുമാണ് ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾക്കുള്ളത്.
*ലോകസഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് ?
ans : ഇലക്ഷൻ കമ്മീഷൻ
*വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്?
ans : തിരഞ്ഞെടുപ്പ് കമ്മീഷൻ
*തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്രശാഖ?
ans : സെഫോളജി
*ഇന്ത്യൻ സെഫോളജിയുടെ പിതാവ് ?
ans : പ്രാണോയ് റോയ്
*ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്?
ans : 1951 ഒക്ടോബർ 25-1952 ഫെബ്രുവരി 21
*ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ?
ans : ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ
*സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ?
ans : ശ്യാംശരൺ നേഗി
*ഒന്നാം ലോക്സഭയിൽ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം ?
ans : 489
*അധികാരത്തിൽ വന്ന പാർട്ടി ?
ans : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (364 സീറ്റ് നേടി)1950 മുതൽ 1989 ഒക്ടോബർ 15 വരെ ഒരു ഇലക്ഷൻ കമ്മീഷണർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 1989 ഒക്ടോബർ 16 മുതൽ രണ്ട് ഇല ക്ഷൻ കമ്മീഷണർമാരെക്കൂടി നിയമിച്ച് മൂന്നംഗ ഇലക്ഷൻ കമ്മീഷനാക്കി മാറ്റി. 1990 ൽ വീണ്ടും ഏകാംഗ ഇലക്ഷൻ കമ്മീഷനാക്കി മാറ്റി. 1990 ൽ വീണ്ടും മൂന്നംഗ ഇലക്ഷൻ കമ്മീഷനാക്കി. നിലവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉൾപ്പെടെ 3 അംഗങ്ങളാണുള്ളത്.
*ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്?
ans : ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ
*രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും?
ans : തിരഞ്ഞെടുപ്പ് കമ്മീഷൻ
*രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്?
ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
*രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത്?
ans : സുപീംകോടതി
*എം.എൽ.എ,എം.പി. എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത് ?
ans : ഹൈക്കോടതി
*തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?
ans : നിർവ്വചൻ സദൻ (ഡൽഹി)
*ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ?
ans : സുകുമാർ സെൻ
*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക വനിത?
ans : വി.എസ്. രമാദേവി
*ഏറ്റവും കുറച്ചുകാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ?
ans : വി.എസ്. രമാദേവി
*ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ?
ans : കെ.വി.കെ.സുന്ദരം
*സാർവ്വതിക പ്രായപൂർത്തി വോട്ടവകാശ (Universal Adult Franchise)മനുസരിച്ചാണ് ലോകസഭയിലേക്കും സംസ്ഥാന അസംബ്ലികളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്.
*സാർവ്വതിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം - 326
*കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി?
ans : റ്റി.എൻ. ശേഷൻ
*രമൺ മാഗ്സസെ പുരസ്കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ?
ans : റ്റി.എൻ. ശേഷൻ
*നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
ans : നസീം അഹമ്മദ് സെയ്ദി
61-ാം ഭേദഗതി
*വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം?
ans : 1989
*വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടനാ ഭേദഗതി?
ans : 61-ാം ഭേദഗതി (1988)
*വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?
ans : രാജീവ് ഗാന്ധി
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
*പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്?
ans : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
*സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്?
ans : ഗവർണ്ണർ
*സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം?
ans : ഇംപീച്ചമെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)
*സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി ?
ans : 5 വർഷം അല്ലെങ്കിൽ 65 വയസ്
*ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ കഴിയും?
ans : രണ്ട്
*പോളിങ് അവസാനിക്കുന്നതിന് എത്ര മണിക്കൂർ മുമ്പാണ് പ്രചരണപരിപാടി അവസാനിപ്പിക്കേണ്ടത് ?
ans : 48 മണിക്കൂർ
നിഷേധ വോട്ട്
*തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ല എന്ന് തോന്നിയാൽ അവരെ നിരാകരിച്ച് None of the Above (ഇവരാരുമല്ല) എന്ന് വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് നിഷേധ വോട്ട് (Negative vote). ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന പ്രകാശ്, ജസ്റ്റിസ് രഞ്ജൻ ഗെഗോയി അടങ്ങുന്ന ബഞ്ചിൽ 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധിയിലൂടെയാണ് NOTA (None of the Above) ഇന്ത്യയിൽ നടപ്പിലാക്കിയത്.
*നിഷേധ വോട്ട് (NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
ans : ഫ്രാൻസ്
*നിഷേധവോട്ട് നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
ans : 14-ാമത്തെ
*നിഷേധവോട്ട് സംവിധാനം നടപ്പാക്കിയ 15-ാമത്തെ രാജ്യം?
ans : നേപ്പാൾ
*.നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
ans : ബംഗ്ലാദേശ്
*ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാല്പര്യ ഹർജി നൽകിയ സംഘടന?
ans : പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL)
*PUCL രൂപം കൊണ്ടത് ഏത് വർഷം?
ans : 1976 (ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ)
*ഏത് തെരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി നടപ്പിലാക്കിയത്?
ans : ഡൽഹി, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2013 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ
*ഇന്ത്യയിൽ നോട്ട ആദ്യമായി നടപ്പിലാക്കിയത്?
ans : ന്യൂഡൽഹി (നിഷേധവോട്ടുകൾ ആദ്യം എണ്ണിതിട്ടപ്പെടുത്തിയതിനാൽ)
*നിഷേധ വോട്ടിന്റെ ചിഹ്നം രൂപകൽപ്പന ചെയ്തത് ?
ans : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ,അഹമ്മദാബാദ്
*സ്ഥാനാർത്ഥികൾ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്?
ans : റിട്ടേണിംഗ് ഓഫീസർ മുമ്പാകെ
*ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
ans : പ്രിസൈഡിംഗ് ഓഫീസർ
*നിലവിലെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ?
ans : വി.ഭാസ്കരൻ
*നിലവിൽ കേരളത്തിലെ ചീഫ് ഇലക്ടൽ ഓഫീസർ?
ans : ഇ.കെ മാജി